Image

അതിജീവനം (കവിത: ആറ്റുമാലി)

Published on 04 September, 2020
അതിജീവനം (കവിത: ആറ്റുമാലി)
ഇന്നിനോട് ഇന്നലെയും നാളെയും
ചേര്‍ത്തു വായിച്ചപ്പോള്‍ അതൊരു കഥയായി;
അത്ര മെച്ചമല്ലാത്ത ഒരു ജീവിതകഥ.
ഇന്നലെ ഉറക്കമാണ്. നാളെ സങ്കല്പമാണ്;
ഇന്നുമാത്രം തൊട്ടറിയുന്ന യാഥാര്ത്ഥ്യമാണ്.
ഇന്നിനെ എങ്ങനെയാണ് നിര്‍വചിക്കുക?
എല്ലാം തികഞ്ഞ ഒരു പീഢാനുഭവം!
നൊമ്പരങ്ങളുടെ തീജ്വാലകള്‍ കത്തിപ്പടരുന്നു;
ഞാനതില്‍ വെന്തു വെണ്ണീറാകുമോ?
കദനക്കടലില്‍ തിരമാലകള്‍ വാനോളമുയരുന്നു;
ഞാനതില്‍ മുങ്ങി താണു താണു പോകുമോ?
ഇന്നലെയുടെ പ്രതാപങ്ങളും പിടിവാശികളും
എന്നെ രക്ഷിക്കാന്‍ വന്നുചേരുമോ?
സ്ഥാവരജംഗമങ്ങളു പഠിപ്പും പദവിയും
എന്നെ കൈപിടിച്ചുയര്‍ത്തുവാന്‍ പ്രാപ്തരാകുമോ?
ഇനിയും പിറന്നിട്ടില്ലാത്ത നാളയെ മറക്കാം.
മുഴുവന്‍ ശക്തിയും സംഭരിച്ച് കൈകാലുകള്‍ കുടയട്ടെ.
ഒന്ന് എണീക്കാനായാല്‍, നടക്കാനായാല്‍....
എങ്ങനെയും അതിജീവിക്കുക! അതിജീവനം!
അതിജീവനമന്ത്രം ഉരിവിടട്ടെ, ഒരായിരം തവണ....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക