Image

മസ്‌കറ്റ് കെഎംസിസി അല്‍ഖൂദ് ഏരിയ കമ്മിറ്റി സ്‌നേഹസദ്യ നടത്തി

Published on 04 September, 2020
 മസ്‌കറ്റ് കെഎംസിസി അല്‍ഖൂദ് ഏരിയ കമ്മിറ്റി സ്‌നേഹസദ്യ നടത്തി


മസ്‌കറ്റ്: കെഎംസിസി അല്‍ഖൂദ് ഏരിയ കമ്മിറ്റി തിരുവോണ നാളില്‍ അല്‍ഖൂദ്, ഹെയില്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് അല്‍ഖൂദ് തട്ടുകടയുടെ സഹകരണത്തോടെ നല്‍കുന്ന സ്‌നേഹസദ്യയുടെ വിതരണ ഉദ്ഘാടനം തട്ടുകടയുടെ മാനേജിങ് പാര്‍ട്ണര്‍ രാമേട്ടന്‍ അല്‍ഖൂദ് കെഎംസിസി പ്രസിഡന്റ് ഹമീദ് പേരാമ്പ്രക്ക് നല്‍കി.

ജോലി നഷ്ടപ്പെട്ടവര്‍, സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍, കോവിഡ് പോസിറ്റീവ് രോഗികള്‍ എന്നിവരെ വിവിധ ഏരിയകളില്‍ നിന്നും തിരഞ്ഞെടുത്താണ് സദ്യ എത്തിച്ചു കൊടുത്തത്. മഹാമാരിക്കാലത്തെ ഈ ഓണത്തിന്റെ സന്ദേശം എളിമയുടെയും, ഐക്യത്തിന്റെയും, മത സൗഹാര്‍ദ്ദത്തിന്റെയും ആവട്ടെ എന്ന് ഭാരവാഹികള്‍ ഓണ സന്ദേശത്തില്‍ ആശംസിച്ചു.

സ്‌നേഹസദ്യ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി റ്റി. പി. മുനീര്‍, ട്രഷറര്‍ ഷാജഹാന്‍ തായാട്ട് മറ്റു ഭാരവാഹികളായ കോട്ടയം ഷാഹുല്‍ ഹമീദ്, റാഫി വലിയകത്ത്, അബ്ദുള്‍ ഷുക്കൂര്‍ നിദാല്‍, കുറ്റ്യാടി എം.കെ.ഹമീദ് റാഫി വലിയകത്ത്, മുക്കം മുജീബ്, അബൂബക്കര്‍ ഫലാഹി, പാവറട്ടി ഹക്കീം, മുണ്ടൂര്‍ ഫൈസല്‍, തൃക്കരിപ്പൂര്‍ ഷബീര്‍, പട്ടാമ്പി ആഷിക്, സുഹൈല്‍ കായക്കൂല്‍, ജാബിര്‍ മെയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌നേഹസദ്യയുമായി സഹകരിച്ച തട്ടുകട മാനേജിങ് പാര്‍ട്ണറും അല്‍ഖൂദ് കെ. എം. സി. സി സജീവപ്രവര്‍ത്തകനുമായ വി. കെ. സാബിറിനും തട്ടുകട ടീമിനും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട് : സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക