Image

'വാഷ് ആൻഡ് ബ്ലോഡ്രൈ അമേരിക്ക' (വാൽക്കണ്ണാടി - കോരസൺ)

Published on 04 September, 2020
'വാഷ് ആൻഡ് ബ്ലോഡ്രൈ അമേരിക്ക' (വാൽക്കണ്ണാടി - കോരസൺ)
 
ഹൌസ്  സ്പീക്കർ നാൻസി പെലോസി ഇപ്പോൾ ഒരു ഹെയർ റൈസിംഗ് പ്രശനത്തിൽ അകപ്പെട്ടിരിക്കുകയാണ്. സാൻഫ്രാന്സിസ്കോയിലുള്ള ഒരു ഹെയർ സലൂണിൽ തന്റെ മുടി ഒന്ന് കഴുകി ബ്ലോഡ്രൈ ചെയ്യാൻ പോയതേയുള്ളൂ. അതിപ്പോൾ അമേരിക്ക മുഴുവൻ ഭയം നിമിത്തം രോമാഞ്ചമുണ്ടാക്കുന്ന ഒരു സംഭവം ആകുമെന്ന് കരുതിക്കാണില്ല. 
 
ഗംഭീരമായി മേക്കപ്പ് ചെയ്തു വളരെ ഷാർപ് ആയിട്ടാണ് ശ്രീമതി നാൻസി സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്. ട്രംപിനെ നേരിൽ കാണുമ്പൊൾ ആ മുടിയിഴകൾ പോലും സർവ്വ നിയന്ത്രണവും വിട്ടു; ഉണ്ടക്കണ്ണുകകളിൽ  തീ പാറി അറിയാതെ, ഒരു മണിച്ചിത്രത്താഴ് പരുവത്തിൽ രുദ്രരൂപിയായി മാറും. അമേരിക്കൻ പ്രെസിഡന്റും വൈസ് പ്രെസിഡന്റും ഇല്ലാതായാൽ, രാജ്യത്തിന്റെ ഭരണക്രമം തന്റെ ഉള്ളം കൈകളിൽ വന്നു ചേരാം എന്ന അറിവ് അവരെ ചിലപ്പോൾ അവരെ അങ്ങനെയൊക്കെ തോന്നിച്ചേക്കാം എന്നാണ് ചിലർ പറയുന്നത്. 
റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അവരുടെ ഒറ്റ നോട്ടത്തിൽ തന്നെ ഭസ്മമായിതീരും എന്ന് ആരോ പറഞ്ഞത്രേ, അതുകൊണ്ടായിരിക്കാം പ്രതാപശാലിയായ പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് പെൻസും അവരെ മാസങ്ങളോളം നേരിൽ കാണാറില്ല.
കഴിഞ്ഞ തവണ പ്രസിഡന്റ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ യോഗ അധ്യക്ഷയായ അവർ ഒരു ഹാൻഡ് ഷേക്കിനു മുതിർന്നപ്പോൾ ട്രംപ് പേടിച്ചു കൈ വലിച്ചത്രേ. അന്ന് കൊറോണയുടെ 'ഡോണ്ട് ടച്ച്' പോളിസി ഒന്നും വന്നിരുന്നില്ല.  ഒരു മണിക്കൂറിലേറെ അധ്യക്ഷ സ്ഥാനത്തു ഇരുന്നു അവരുടെ നവരസങ്ങളും രൗദ്ര-ഭാവപ്പകർച്ചകളും  ലോകം മുഴുവൻ കണ്ടു നടുങ്ങി. മേശപ്പുറത്തിരുന്ന ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി പരസ്യമായി അവർ കുഞ്ഞു കുഞ്ഞു കഷണങ്ങൾ ആക്കി കീറി മുറിച്ചു കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ചു. പക്ഷെ ട്രംപ് അതിന്റെ വീഡിയോ പലആവർത്തി കണ്ടുകൊണ്ടു കുറെ ദിവസങ്ങൾ ഗംഭീരമായി ആഘോഷിച്ചു എന്ന് ഒരു പിന്നാമ്പുറക്കഥ.
 
ഇപ്പോൾ സംഭവം മാറി. സാൻഫ്രാൻസിക്കോയിൽ കോവിഡ്-19 നിബന്ധന പ്രകാരം അങ്ങനെ സലൂണിൽ പോകാനൊക്കില്ല. അഥവാ മുൻ‌കൂർ സമയമെടുത്ത്  എടുത്തു പോയാൽ തന്നെ വെളിയിൽ ഇരുന്നാണ് ഹെയർ വാഷ് ചെയ്യേണ്ടത്. മാസ്ക് ധരിക്കാതെ പോകുന്നു എന്ന് പറഞ്ഞു ട്രംപിന്റെ മുകളിൽ കുതിര കയറിയ നാൻസി പക്ഷെ സ്വന്തം കാര്യം വന്നപ്പോൾ മാസ്ക് ഒക്കെ എടുത്തു പോക്കറ്റിൽ വച്ചു. കടയിൽ നേരെ അകത്തു കയറി തന്റെ തലമുടി ഭംഗിയായി ബ്ലോഡ്രൈ ചെയ്തു. കടയുടമ എറിക്ക കിയോസ്‌ സിസി ടീവി ദൃശ്യങ്ങൾ തീവ്ര റിപ്പബ്ലിക്കൻ  ചാനൽ ആയ ഫോക്സ് ന്യൂസിനു കൊടുത്തു. അവരതു അങ്ങ് അടിച്ചു പൊളിച്ചു. ഇപ്പൊ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹവുസിൽ ആകെ ഓടിനടന്നു 'ബ്ലോ ഡ്രൈ' 'ബ്ലോ ഡ്രൈ' എന്ന് പറഞ്ഞു തിമര്‍ത്തുല്ലസിക്കുകയാണ്. തന്റെ അടുത്ത തിരഞ്ഞെടുപ്പ്  സ്ലോഗനായി  'വാഷ് ആൻഡ് ബ്ലോ ഡ്രൈ അമേരിക്ക' എന്നാക്കിയാലോ എന്ന് പുള്ളി ചിന്തിക്കുകയാണ്. 
 
ഇങ്ങനെ ഒക്കെ ചെയ്യാൻ സലൂൺ ഉടമ എറിക്ക കിയോസിനു അവരുടേതായ കാരണങ്ങൾ ഉണ്ട്, രാഷ്രീയക്കാരുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുക. കോവിഡ് അനിശ്ചിതത്വത്തിൽ അമേരിക്കയിലെ ചെറുകിട വ്യാപാരികൾ ആകെ തകർന്നു. ഗവണ്മെന്റ് നൽകിയ ഇടക്കാല സഹായം കൊണ്ട് മാത്രം പിടിച്ചുനിൽക്കാനാവില്ല. ഇങ്ങനെ എത്രകാലം പോകും എന്നും നിശ്ചയം ഇല്ല. പന്ത്രണ്ടു വർഷമായി പടുത്തുയർത്തിയ തന്റെ ചെറിയ സ്ഥാപനം പിടിച്ചു നിറുത്താൻ  എറിക്ക കിയോസ്‌ പാടുപെടുകയാണ്. ആളുകൾ നഗരത്തിൽ നിന്നും വിട്ടുപോയ്കൊണ്ടിരിക്കുന്നു. ശൂന്യമായ നഗരങ്ങളിൽ മാലിന്യവും ഭവനരഹിതരും നിറഞ്ഞിരിക്കുന്നു. ഒട്ടുമിക്ക സ്ഥാപങ്ങളിലും ജോലിക്കാർ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നതിനാൽ ആരും സലൂണുകളിൽ പോകാറില്ല. പിന്നെ എന്ത് ചെയ്യും എന്നാണ് എറിക്ക ചോദിക്കുന്നത്. 
 
രണ്ടു കുട്ടികളുടെ ഏക രക്ഷകർത്താവായ തനിക്കു വേറേ വരുമാനം ഒന്നുമില്ല. എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നറിയില്ല. രാഷ്രീയക്കാർ എല്ലാം കോവിടിന്റെമേൽ പഴിചാരി രക്ഷപ്പെടുകയാണ്. ആർക്കും ഒരു പിടിയുമില്ല ഇത് എങ്ങോട്ടാണ് പോകുന്നതെന്ന്. ഇത് എറിക്കയുടെ മാത്രം വിഷയമല്ല. 
 
അമേരിക്കയിലെ 99.9 ശതമാനം വരുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ അവസ്ഥയാണ് പറയുന്നത്.  സ്‌മോൾ ബിസിനസ് അഡ്മിനോസ്ട്രഷൻ (SBA -2019)  കണക്കു പ്രകാരം അമേരിക്കയിൽ 30.7 മില്യൺ ചെറുകിട വ്യാപാര സ്ഥാപങ്ങൾ ആണുള്ളത്. 500-ഇൽ താഴെ ജോലിക്കാരുള്ള വ്യാപാര സ്ഥാപങ്ങൾ ആണ് ഈ പട്ടികയിൽ ചേർക്കപ്പെടുന്നത്. ഇതിൽതന്നെ, 100 - ഇൽ താഴെ ജോലിക്കാരുള്ളത് 98 .2 ശതമാനവും , 20 ജോലിക്കാരിൽ താഴെയുള്ളതു 89 ശതമാനവും ആണ്.  
ഇത്തരം ചെറുകിട ബിസിനസ്സുകൾ ഓരോ വർഷവും അമേരിക്കയിൽ 1.5 മില്യൺ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നു, മൊത്തം പുതിയ തൊഴിൽ അവസരങ്ങളുടെ 64 ശതമാനവും ഇങ്ങനെയാണ് ഉണ്ടാക്കപ്പെടുന്നത്  (Fundera, 2019). അമേരിക്കയുടെ സാമ്പത്തീക അടിത്തറയുടെ നട്ടെല്ലാണ് ചെറുകിട വ്യാപാര വ്യവസായങ്ങൾ. രാജ്യത്തിൻറെ സുസ്ഥിര വികസനം, കൂടുതൽ പേർ സ്വന്തമായി വ്യവസായം തുടങ്ങുകയും, പുതിയ സേവനവും  ഉല്‍പ്പന്നവും ഇവർ നാടിനു സംഭാവന ചെയ്യുകവഴിയുമാണ് ഉണ്ടാവുക. 
 
കോവിഡ്- 19 കാരണം 31 ശതമാനം ചെറുകിട വ്യവസായങ്ങളും അമേരിക്കയിൽ പ്രവർത്തിക്കുന്നില്ല. 60 ശതമാനത്തിലേറെ ചെറുകിട വ്യാപാര സ്ഥാപങ്ങൾ കഴിഞ്ഞ മാർച്ച് മുതൽ  സർക്കാർ നടപടികളിലൂടെ അടച്ചു.  ആമസോൺ തുടങ്ങിയ വമ്പൻ സ്ഥാപങ്ങൾ പുതിയ ഓൺലൈൻ വ്യപാര രീതികളിലൂടെ ചെറുകിട സ്ഥാപനങ്ങളുടെ അന്നം മുട്ടിച്ചു എന്ന് വേണം വിലയിരുത്താൻ. ഇവർ മീൻ,പച്ചക്കറി, പലവഞ്ജനം അടക്കം അതാവശ്യ സാധന സാമഗ്രികൾ എല്ലാം കൃത്യമായി വീടുകളിൽ എത്തിച്ചുതുടങ്ങി. ഉല്പാദന രംഗത്ത് റോബോട്ടുകളും വിതരണ രംഗത്ത് ഡ്രോണുകളും മനുഷ്യരുമായി മല്ലടിച്ചു തുടങ്ങി. ഇവിടെ പരാജയപ്പെടുന്നത് മനുഷ്യരും ജീവിത സാഹചര്യങ്ങളുമാണ്. പുതിയ ശീലങ്ങൾ, രീതികൾ ഒക്കെ പുതിയ നിലവാരമായി മാറ്റപ്പെടുമ്പോൾ അമേരിക്കയുടെ അടിസ്ഥാന ബിസിനസ് തൊഴിൽ രംഗം ഒരു വൻ വെല്ലുവിളിയെ നേരിടുകയാണ്. 
 
ക്ഷമകെട്ട ഭൂമി പ്രതികാര രൂപിയായി മാറിക്കൊണ്ടിരിക്കുന്നു.  ബൈബിളിൽ ജെറമിയ മോവാബ് എന്ന നഗരത്തെക്കുറിച്ചു പ്രവചിരുന്നു,  "കൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല, സമഭൂമി ശൂന്യമായ്തീരും, അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായ്പോകും." ഭൂമിയെ ചൂഷണം ചെയ്തു ലാഭം മാത്രം വിജയത്തിന്റെ അടിസ്ഥാന നിലവാരം എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യകുലം. ഇവിടെ മനുഷ്യത്വത്തിന്റെയും നന്മയുടെയും അളവുകോൽ നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പും ഉഡായിപ്പും സാധാരണ മനുഷ്യർക്ക് അസഹനീയമായി, അവർ ഇനി എന്താണ് കാട്ടിക്കൂട്ടുക എന്നറിയില്ല.    
 
ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ റിപ്പബ്ലിക്കൻ അംഗങ്ങളെ കൊല്ലാക്കൊലചെയ്ത നാൻസി പെലോസി അടവ് ഒന്ന് മാറ്റി. കാര്യങ്ങളുടെ ഗൗരവം തുറന്നു കാട്ടുവാൻ  താൻ  അറിഞ്ഞുകൊണ്ട് ചെയ്ത  ഒരു നാടകം ആണിതെന്നു എന്നാണ് ഇപ്പോൾ അവർ പറയുന്നത്.  അതെന്തായാലും നാടകം അസ്സലായി എന്ന് പറയാതെവയ്യ. 
 
 
Join WhatsApp News
വായനക്കാരൻ 2020-09-05 05:21:57
കുറെ ഏറെ തമാശ ഉണ്ട്, ഒപ്പം നല്ല ചിന്തകളും , നല്ല ലേഖനം. വായനക്കാരൻ
ജാന്‍സി റാണി 2020-09-05 10:58:17
പരാക്രമം സ്ത്രികളില്‍ അല്ല വേണ്ടു!- എന്നത് നിങ്ങള്‍ക്ക് അറിവില്ലേ. അമേരിക്കയുടെ ജാന്‍സി റാണി ആണ് പെലോസി എന്ന ധീര വനിത. സ്ത്രികളെ വെറും ഉപഭോഗ വസ്തു വായി കാണുന്ന നിങ്ങളുടെ നേതാവില്‍ നിന്നും വെത്യാസം ഒന്നും നിങ്ങള്‍ കാണിക്കുന്നില്ല. വളരെയധികം മോശമായിപ്പോയി. നേതാവിന്‍റെ ആഭാസ പ്രവത്തികളെ പറ്റി എഴുതുക. -ലീല. NY.
Somy Peter,CA 2020-09-05 09:58:06
Due to the inefficiency of your hero, the COVID death now is over 200000, talk about it. Don't look at what is Pelosi wearing. Your next one will be about whether she had a bra. You fell into the general category of malayalee men who try to humiliate the woman. Very pathetic, you cannot see a woman as superior of you. A typical trump worshipper?. I know you belong to a religion which regards women as your property or slave. How many women are in your clergy? None. Why? you all are part of that male superiority.
Tracey.NY 2020-09-05 10:05:53
Ex-NRA insider speaks out: Gun owners should be 'horrified' by what I saw PIERRE THOMAS and PETE MADDEN ABC NewsSeptember 4, 2020, 9:09 PM EDT A former high-ranking official within the National Rifle Association is breaking ranks with the powerful gun lobby, publishing a book that accuses its leaders of decades worth of mismanagement and fraud that he says has left the organization in a state of financial and moral disarray. In an exclusive interview with ABC News Chief Justice Correspondent Pierre Thomas, Joshua Powell, who formerly served as chief of staff to longtime NRA CEO Wayne LaPierre, said the lawsuit filed by New York Attorney General Letitia James seeking to dissolve the NRA for an array of "illegal conduct" merely scratches the surface of a much deeper culture of corruption. "I think the NRA faces a massive threat," Powell said. "I think that the attorney general is really at the tip of the iceberg in understanding what's gone on at the [NRA] for 30 years." Powell, one of four top NRA executives named in the lawsuit, is now seeking to distance himself from the organization he once helped lead. He not only decried the alleged mismanagement of millions of dollars in charitable donations for the personal use of the organization's top executives but also denounced the organization's posture on the issue of gun violence, particularly in the wake of school shootings, as self-serving and dangerous. You should be writing about the dangers we face, stop looking at women to see what they wearing, a typical malayalee man from NY?
Sudhir Panikkaveetil 2020-09-05 12:45:22
ഒരു സംഭവം ഹാസ്യാത്മകമായി വിവരിക്കുമ്പോൾ എഴുത്തുകാരൻ നിഷ്പ്പക്ഷനാണ്. ഇവിടെ ശ്രീകോരസൺ ആരുടെയും പക്ഷത്തു നിൽക്കുന്നതായി കാണുന്നില്ല. കളിയും കാര്യവും കലർത്തി അമേരിക്ക കോവിഡ് കാലത്ത് അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തെ അവതരിപ്പിച്ചിരിക്കയാണ്. നേതാക്കന്മാർ നിസ്സാരകാര്യങ്ങൾക്കായി സമയം ചെലവഴിക്കുമ്പോൾ പൊതുജീവിതം ദുരവസ്ഥയിൽ ആകുന്നു. അതേക്കുറിച്ചുള്ള ഒരു നർമ്മവീക്ഷണമല്ലേ പ്രകടമാകുന്നത്.
Boby Varghese 2020-09-05 11:17:54
Hey hypocrisy ! Your name is Nancy Pelosi ? She is typical of the entire Democrat party. Nothing but hypocrites.
Jyothylakshmy Nambiar 2020-09-05 17:52:24
പ്രസിഡന്റ് ട്രൂമ്പും  ഹൌസ് സ്പീക്കർ   നാൻസി പെലോസിയും തമ്മിലുള്ള ഉരസലുകൾ അമേരിക്കൻ ജനതക്ക് പരിചിതമാണ്. ആ സാഹചര്യത്തിൽ നാൻസി തന്റെ മുടി കഴുകാൻ പോയ വാർത്തയെ ചേർത്തുവച്ച് ഹാസ്യരസ പ്രധാനമായി എന്നാൽ ഗൗരവമുള്ള വിഷയം ഉൾപ്പെടുത്തി രചിച്ച ലേഖനം രസകരമായിരുന്നു. വിഷയം മുടിയെ സംബന്ധിച്ചാണെങ്കിലും അത് hair raising ആണെന് ശ്രീ കോരസൻ   ചൂണ്ടികാട്ടികൊണ്ട് നർമ്മം കൂട്ടുന്നു.
Molly Peter,NJ 2020-09-05 18:18:22
Donald Trump demands Fox reporter Jennifer Griffin is fired after she confirmed Trump had called US servicemen 'suckers' - as Melania backs him up and says 'This is not journalism, this is activism'. Remember she too repeated what her idiot said about Obama that he is not American born, she is not an American either. She falsified her immigration application. Her father is a communist, her parents came here by chain visa. Time for him to go.Trump is an embarrassment to the Country!!!. trump wants the fox news reporter fired, what a pathetic tragedy.
James Mathews, VA 2020-09-05 18:29:29
I am a Republican, I am here since 1972 & always voted for Republican Presidents. But this year I am voting for Biden. i cannot tolerate trump, he is just trash, White supremacist extremists will remain the most persistent and lethal threat" through 2021, according to Homeland Security draft reports obtained by Politico. "who can keep you safe" question, in 2019 the US saw the most number of domestic terror incidents since 1995, and saw the first foreign fighter attack on US soil since 9/11. trump is running a 3rd party campaign. It’s the party of trump. It’s hard for me to believe any sensible republican still supports this man. What’s left is his racist, deplorable base or some of those who have added $ to their net worth through tax breaks to the very wealthy. Vote for Biden
vote Blue 2020-09-05 20:30:24
Trump supporters are 'losers and suckers'
The Day is Coming 2020-09-05 19:29:48
I walk on the paths of our Lord Jesus. I was praying for the past few years to see the end of trump days. my Lord has answered my prayers. I never prayed for my personal gain. I am observing the 8th day Lent of our Lord's Mother. Mother of my God appeared in a dream and told me trump will be gone, and those who support him will be running around to hide. -Rev.John Samuel
Prof. G. F. N Phd 2020-09-06 00:14:18
Democ Rats are losing on all fronts. So they came up with a manufactured story. Honey, it is not going to stick. You lost again. People knows your stories are all made up for the election time. Try something else. Trump will win with a huge margin. Vote Trump. The greatest President after Abe Lincoln.
Prof. G. F. N Phd 2020-09-06 00:15:18
Don't you see what I see. A devil face on Losing pelosi.
കോരസൺ 2020-09-07 13:12:50
പ്രതികരിച്ച എല്ലാവര്ക്കും നന്ദി. പലപ്പോഴും ഒന്നുരണ്ടു പാരഗ്രാഫിൽ അഭിപ്രായങ്ങൾ തീർപ്പിക്കാതെ, വിഷയത്തിന്റെ കാമ്പിലേക്കു കടന്നാൽ അഭിപ്രായം മാറിയേക്കാം. ശ്രീ. സുധീർ പണിക്കവീട്ടിൽ , ശ്രീമതി ജ്യോതിലക്ഷ്മി നമ്പിയാർ ക്ര്യിത്യമായ ദിശയിലേക്കു അഭിപ്രായങ്ങൾ കൊണ്ടുപോയതിൽ സന്തോഷം. എന്തായാലും പ്രതികരിക്കാൻ തയ്യാറായ നല്ലവരാണ് എഴുത്തുകാരുടെ ആകെ ഉള്ള പ്രതിഫലം. കോരസൺ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക