കുവൈറ്റ് സിറ്റി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. മികവുറ്റ പാര്‍ലമെന്റേറിയനേയും സമുന്നതനായ നേതാവിനേയുമാണ് രാജ്യത്തിനു നഷ്ടമായത്. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായും കേന്ദ്ര വിദേശകാര്യം പ്രതിരോധം, വാണിജ്യം, ധനകാര്യം എന്നീ വകുപ്പുകളില്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം സമാനതകളില്ലാത്ത ഭരണ പരിചയത്തിന്റെ ഉടമയായിരുന്നു. അദ്ദേഹം രാജ്യത്തിന് നല്‍കിയ സേവനങ്ങളെ ആദരിക്കുകയും ചെയ്യുന്നതായി അനുശോചന പ്രമേയത്തില്‍ സിബി ജോര്‍ജ് പറഞ്ഞു.
ചടങ്ങില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍