Image

ഇന്ത്യയിലേക്ക് വ്യോമ ഗതാഗതം പുനരാരംഭിക്കാന്‍ നടപടികളായില്ല; ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷം

Published on 05 September, 2020
 ഇന്ത്യയിലേക്ക് വ്യോമ ഗതാഗതം പുനരാരംഭിക്കാന്‍ നടപടികളായില്ല; ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷം

കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വ്യോമ ഗതാഗതം പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന് ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമായതായി കുവൈറ്റ് യൂണിയന്‍ ഓഫ് ഡൊമസ്റ്റിക് ലേബര്‍ ഓഫീസ് (കുഡ്ലോ) ചെയര്‍മാന്‍ ഖാലിദ് അല്‍ ദഖ്‌നാന്‍ പറഞ്ഞു.

ഈ രാജ്യങ്ങളില്‍ കൊറോണ വ്യാപനം ഉയര്‍ന്നതിനാല്‍ വീസയും റിക്രൂട്ട്‌മെന്റ് നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഡൊമസ്റ്റിക് ലേബര്‍ ഓഫീസ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിനും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ക്കും നിരവധി കത്തുകള്‍ അയച്ചിട്ടും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടു ജോലിക്കാരുടെ ക്ഷാമം നേരിടാന്‍ വീസ വിതരണം ഉടന്‍ പുനരാരംഭിക്കണമെന്നും മാന്‍പവര്‍ പബ്ലിക് അതോറിറ്റിയോട് ഖാലിദ് അല്‍ ദഖ്‌നാന്‍ അഭ്യര്‍ഥിച്ചു.

മാസങ്ങള്‍ക്ക് മുമ്പു തൊഴിലാളികളുടെ നിയമനം നിര്‍ത്തലാക്കാനുള്ള തീരുമാനം മൂലം ഗാര്‍ഹിക തൊഴില്‍ വിപണിയില്‍ മനുഷ്യശക്തിയുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. നേരത്തെ കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയില്‍ നിയമ പരിഷ്‌കാരങ്ങള്‍ക്ക് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ തുടക്കം കുറച്ചിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക