Image

ഫോമാ ഇലക്ഷന്‍ ഈ മാസം 25-നു നടത്താന്‍ തീരുമാനിച്ചു.

(പന്തളം ബിജു തോമസ്, പി. ആര്‍. ഓ) Published on 05 September, 2020
ഫോമാ ഇലക്ഷന്‍ ഈ മാസം 25-നു നടത്താന്‍ തീരുമാനിച്ചു.
ഡാളസ്: എഴുപതിലധികം അസോസിയേഷനുകളില്‍ നിന്നുമുള്ള നാനൂറോളം ഡെലിഗേറ്റുകളുമായി ഫോമായുടെ വാര്‍ഷിക പൊതുയോഗത്തിനു സൂമില്‍ തിരശ്ശീല വീണു. ഫോമായുടെ പരമോന്നത അധികാരം നിക്ഷിപ്തമായിരിക്കുന്നത് പൊതുയോഗത്തിലാണ്. അതുകൊണ്ടു തന്നെ സംഘടനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരുകയും, പാസ്സ് ആക്കുകയും, നടപ്പിലാക്കുകയും ചെയ്യുവാനുള്ള നടപടിക്രമങ്ങള്‍ ഈ പൊതുയോഗത്തില്‍ നിക്ഷിപ്തമാണ്.

ഇതിനോടനുബന്ധിച്ച്, ഇത്തവണത്തേക്ക് മാത്രമായി അഞ്ച് തീരുമാനങ്ങള്‍ തൊണ്ണൂറ് ശതമാനം ഭൂരിപക്ഷത്തോടെ പൊതുയോഗം പാസാക്കുകയുണ്ടായി.

ആദ്യ വോട്ടിംഗ് ജനറല്‍ ബോഡി സൂമില്‍ നടത്തുന്നതിനു അനുവാദം തേടിയായിരുന്നു. അത് യോഗം അംഗീകരിച്ചു. 92 ശതമാനം ഇതിനെ അനുകൂലിച്ചു. 8 ശതമാനം എതിര്‍ത്തു. 

ഓണ്‍ലൈനിലൂടെ വോട്ട് ചെയ്ത ഇലക്ഷന്‍ നടത്താന്‍ 97 ശതമാനം അനുമതി നല്കി

നാഷണല്‍ കണവന്‍ഷനു രജിസ്റ്റര്‍  ചെയ്യാത്തവര്‍ക്കു ഡലിഗേറ്റായി ഇത്തവണ വോട്ട് ചെയ്യാന്‍ 92 ശതമാനം പേര്‍ അനുമതി നല്കി-317 പേര്‍.

വോട്ടിംഗ് സെപ്റ്റംബര്‍ 25-ലേക്കു മാറ്റാന്‍ 92 ശതമാനം പേര്‍ സമ്മതം നല്കി- 323 പേര്‍. 30 പേര്‍ എതിര്‍ത്തു. കുറച്ചു പേര്‍ വോട്ട് ചെയ്തില്ല.

പതിവ് പോലെ ഡ്രൈവിംഗ് ലൈസന്‍സും മറ്റും ചെക്ക് ചെയ്ത് വോട്ടര്‍മാരെ പ്രവേശിപ്പിക്കാന്‍ പറ്റാത്തതിനാല്‍ അവരുടേ ഈമെയിലും സെല്‍ ഫോണ്‍ നമ്പരും ചെക്ക് ചെയ്ത് വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതിനും വോട്ടെടുപ്പ് നടന്നു. 95 ശതമാനം അതിനെ അനുകൂലിച്ചു. 331 പേര്‍. 18 പേര്‍ എതിര്‍ത്തു. ഡെലിഗേറ്റിന്റെ മുഴുവന്‍ പേരും, മൊബൈല്‍ ഫോണ്‍ നമ്പറും, ഇമെയില്‍ വിലാസവും ഉണ്ടങ്കില്‍ തിരിച്ചറിയല്‍ പൂര്‍ണ്ണമാക്കാം (തിരിച്ചറിയല്‍ രേഖകകള്‍ ഈ വോട്ടിംഗിന് ബാധകമല്ല).

സൂം വീഡിയോയില്‍ കൂടി പൊതുയോഗം കൂടുന്നത് ഇതാദ്യമാണ്.

അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ ഇത്രയധികം ആധികാരികതയോടെ ഒരു പൊതുയോഗം വെര്‍ച്യുല്‍ മീഡിയായില്‍ കൂടി വിജയകരമായി നടത്തപ്പെടുന്നത് ആദ്യമാണ്. ജനാധിപത്യത്തിന്റെ അവകാശങ്ങള്‍ നെഞ്ചിലേറ്റിയ അമേരിക്കന്‍ മലയാളിസംഘടന എന്ന ഖ്യാതി ഇനി ഫോമായ്ക്കു മാത്രം സ്വന്തമാണ്.

ഡിട്രോയിറ്റിൽ  നിന്നുമുള്ള നന്ദിതയുടെ ഭക്തിനിര്‍ഭരമായ ഈശ്വര പ്രാര്‍ത്ഥനയോടെ പൊതുയോഗത്തിനു ആരംഭമായി. പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുയോഗത്തിന് വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു സ്വാഗതം അറിയിച്ചു. സെക്രട്ടറി ജോസ്എബ്രഹാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണത്തോടെ അജണ്ടയിലുള്ള വിഷയങ്ങള്‍ സമയ ബന്ധിത ക്രമത്തില്‍ വളരെ ഭംഗിയായി മുന്നേറുന്നു. ഇത്രയും ബൃഹുത്തായ ഒരു ഉദ്യമത്തിന് ചുക്കാന്‍ പിടിക്കാനായി സെക്രെട്ടറി ജോസ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള ഒരു വലിയ ടെക്നിക്കല്‍ ടീം പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പൊതുയോഗം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത റിപ്പോര്‍ട്ടില്‍
ഫോമാ ഇലക്ഷന്‍ ഈ മാസം 25-നു നടത്താന്‍ തീരുമാനിച്ചു.
Join WhatsApp News
vaayanakkaran 2020-09-05 23:47:38
ഫോമായുടെ ജനറൽ ബോഡി മീറ്റിംഗ് വളരെ ഓർഡറിൽ നടന്നുവെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. പ്രസിഡണ്ട്, സെക്രട്ടറി എന്നനിവർ നല്ല മിതത്വം പാലിച്ചുവെന്ന് പറയാതിരിക്കുവാൻ തരമില്ല. റീജിയൺ 3-ൽ നിന്നുവന്ന ഒരു ഡെലിഗേറ്റ് തൻ്റെ പേരിനു ഒടുവിൽ പെറ്റ്നെയിം കൂടി ചേർത്താണ് കൊടുത്തിരുന്നതെന്നും, അതിപ്പോൾ കാണാൻ ഇല്ലെന്നും അതുകൊണ്ട് തൻ്റെ പെറ്റ്നെയിം കൂടി ചേർക്കണമെന്ന് പറഞ്ഞപ്പോൾ ഇലക്ഷൻ കമ്മീഷനിൽ ഒരാൾ വെറുതെ ഉരുണ്ടു കളിക്കുന്നത് കണ്ടു.ഒരുതരം പരിഹാസ ചിരി. അതുപോലെ വോട്ടിംഗ് ശതമാനത്തെക്കുറിച്ചും ഒരുപാട് ആവശ്യമില്ലാത്ത കമൻസ് കാണുവാൻ കഴിഞ്ഞു. abstain എന്നുകൂടി ചേർത്തിരുന്നെങ്കിൽ നന്നായിരുന്നു.
Pisharadi 2020-09-05 21:06:13
അതിന് ഒരുത്തനും സംസാരിക്കാൻ ചാൻസ് കൊടുത്തില്ലന്നാണല്ലോ കേട്ടത്. എല്ലാം നേതാക്കൾ തീരുമാനിച്ചു, ഡെലിഗേറ്റ് കൾ തല കുലുക്കി സമ്മതിച്ചു. എവിടെ ജനാധിപത്യം. കഷ്ടം!!
ഫോമൻ 2020-09-06 00:04:49
കേട്ടത്‌ അല്ലെ ഉള്ളൂ. നേരിൽ കണ്ട് അറിയേണ്ടത് അല്ലേ ഇത്. അടുത്ത തവണ തീർച്ചയായും നേരിൽ കാണണം.
Palakkaran 2020-09-06 15:02:19
It was indeed commendable. Fomaa leadership showed maturity. They proved real democrate Ieaders unlike Fokana who wanted to continue through undemocratic means. No wonder Fomaa is growing and Fokana shrinking.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക