Image

ചിക്കന്‍ റിപ്പബ്ലിക്‌ (കഥ: ജോസഫ് ഏബ്രഹാം)

Published on 07 September, 2020
ചിക്കന്‍ റിപ്പബ്ലിക്‌ (കഥ: ജോസഫ് ഏബ്രഹാം)
വൈകുന്നേരം നാലര മണിയോടെ ജോലി കഴിയും അതുകൊണ്ട് അഞ്ചുമണിക്കു  കാണാമെന്നാണ് ലില്ലിയോണ അറിയിച്ചിരുന്നത്. ഞങ്ങള്‍ കൂടിക്കാഴ്ചക്കായി നിശ്ചയിച്ച  റെസ്റ്റോറന്‍റിനു സമീപം അഞ്ചിനുതന്നെ ഞാന്‍ എത്തിച്ചേര്‍ന്നു. കൊറോണ ഭീതിയുടെ  കാലമായതിനാല്‍ റെസ്റ്റോറന്‍റിനകത്തിരുന്നു ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല.  ആളുകള്‍ ഭക്ഷണം പകര്‍ച്ചയായി കൊണ്ടുപോവുകയാണ്. നൈജീരിയയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ റെസ്റ്റോറന്റുടമ അയാളുടെ നാട്ടിലെ   ഒരു റെസ്റ്റോറന്റ് ശൃംഖലയായ ‘ചിക്കന്‍ റിപ്പബ്ലിക് ’ എന്ന സ്ഥാപനത്തിന്റെ പേരാണ്  തന്‍റെ ചെറിയ കടയ്ക്കും നല്‍കിയിരിക്കുന്നത്.  പേരിലെ സൂചനപോലെ കടയിലെ പ്രധാന വിഭവങ്ങളെല്ലാം തന്നെ  കോഴിയിറച്ചി കൊണ്ടുള്ളതാണ്.

“ഹലോ അമിഗോ,  കൊമോ പ്യൂയദോ  അയുദാര്‍ത്തെ ? ” *
കടയിലേക്ക്  കയറിചെന്നപ്പോള്‍   കൌണ്ടറില്‍ നിന്നയാള്‍  സ്പാനിഷില്‍ എന്നെ സ്വാഗതം ചെയ്തു. താഴ്ന്നവരുമാനക്കാരായ കറുത്തവര്‍ഗ്ഗക്കാരും, ലാറ്റിന്‍ അമേരിക്കക്കാരായ കുടിയേറ്റക്കാരുമാണ് പ്രധാനമായും ആ ചെറിയ പട്ടണത്തിലെ താമസക്കാര്‍. ഒരു പക്ഷെ എന്‍റെ മുഖഛായ കണ്ടപ്പോള്‍  സ്പാനിഷ്‌  സംസാരിക്കുന്ന ഏതോ ലാറ്റിനമേരിക്കക്കാരനായി അയാള്‍ക്ക്   തോന്നിയിരിക്കാം.
ഒരു  കാപ്പി വാങ്ങി  റെസ്റ്റോറന്റിനു പുറത്തിറങ്ങി.  ജൂലൈ മാസത്തിലെ വേനല്‍ സൂര്യന്‍  അപ്പോഴും  തിളച്ചുമറിയുന്നുണ്ട്.  രാത്രി നന്നേ കുറവായ ഈ നാളുകളില്‍ ഇരുളിന്‍റെ നിഴല്‍ പരക്കാന്‍  ഇനിയും രണ്ടു മൂന്നു മണിക്കൂറെങ്കിലും എടുക്കും.  പോള്‍ ലാന്‍ഡോസ്കി  കോര്‍കോവാഡോ മലമുകളില്‍ പണികഴിച്ച ക്രിസ്തു  ശില്‍പ്പം പോലെ  കൈകള്‍ വിടര്‍ത്തി ഭൂമിയെ അനുഗ്രഹിച്ചുകൊണ്ട്‌ പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്നരികില്‍  നില്‍ക്കുന്ന വലിയ മേപ്പിള്‍ മരത്തിന്‍റെ ചുവട്ടിലേക്ക് ഞാന്‍ നടന്നു.  അവിടെ നല്ല തണലും ചെറിയ ഇലയനക്കവുമുണ്ട്.   മരത്തിനു ചുവട്ടിലെ പിക്നിക് ടേബിളിന്‍റെ  ഒരരികില്‍ ചെന്നിരുന്നു. തെരുവിലൂടെ  ഒരാള്‍ക്കൂട്ടം   ‘ബ്ലാക്ക്‌ ലൈവ്സ്  മാറ്റര്‍’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രകടനമായി പോകുന്നുണ്ടായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരും കുറച്ചു ലാറ്റിന്‍ അമേരിക്കകാരും അണിനിരന്ന റാലിയില്‍ പ്രതിഷേധക്കാരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വെള്ളക്കാരായ ഏതാനും യുവതീയുവാക്കളും കൂടെയുണ്ട്.
 “ നിങ്ങള്‍ ഇന്ത്യക്കാര്‍   മാനസികമായി വെള്ളക്കാരന്റെ അടിമത്ത്വം ആസ്വദിക്കുന്നുവെന്നു തോന്നുന്നു. പക്ഷെ  നിങ്ങളിപ്പോള്‍ ഇവിടെ ആയിരിക്കുന്നതു പോലും  ഞങ്ങളുടെ പോരാട്ടം കൊണ്ടാണെന്ന വസ്തുത വിസ്മരിക്കുന്നത്  ചരിത്രത്തോടുള്ള  അനീതിയായിരിക്കും ”

കറുത്തവരുടെ പോരാട്ടത്തിനോടു ഇന്ത്യക്കാര്‍ക്കു പൊതുവേയുള്ള പ്രതിപത്തികുറവിനെ ചൂണ്ടിക്കാട്ടി  സുഹൃത്തും അധ്യാപകനുമായ ഡെറില്‍ ജോണ്‍സന്‍   ഒരു സംഭാഷണമദ്ധ്യേ പറഞ്ഞകാര്യം എനിക്കപ്പോള്‍ ഓര്‍മ്മവന്നു. കറുത്തവന്റെ പോരാട്ടങ്ങള്‍ അവരുടെ  പ്രതിരോധമാണെങ്കിലും, അതു കുടിയേറ്റക്കാര്‍ക്കും കൂടി ഗുണകരമാകുന്ന മുന്നേറ്റമാണ്. അവരുടെ പ്രതിക്ഷേധമാണ് കുടിയേറ്റക്കാരെന്റെയും പ്രതിരോധത്തിന്‍റെ കോട്ട.  കറുത്ത വര്‍ഗ്ഗക്കാര്‍ നടത്തിയ  ‘സിവില്‍ റൈറ്റ് പ്രക്ഷോഭത്തിന്റെ’ ഫലമായാണ്‌  ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ക്കു അമേരിക്കന്‍ സ്വപ്നങ്ങളിലേക്ക്  കുടിയേറുന്നതിനുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടതെന്നെ ചരിത്രപരമായ വസ്തുത  അദ്ദേഹം  ഓര്‍മ്മിപ്പിക്കുകയായിരുന്നു.

പ്രകടനക്കാര്‍ മറ്റൊരു തെരുവിലേക്കു  നടന്നുമറഞ്ഞു.   ലില്ലിയോണ ജോലി ചെയ്യുന്ന കമ്പനി അല്പം അകലെയായി കാണാം. സ്വന്തം നാട്ടിലെ ജീവിതം വല്ലാതെ  ദുസഹമായപ്പോള്‍ കഷ്ട്ടപ്പാടില്‍ നിന്നും കരകയറാനായി നാടും വീടും ഉപേക്ഷിച്ചു മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ് ലില്ലിയോണ. കാട്ടിലൂടെയും മരുഭൂമിയിലൂടെയും മലകളിലൂടെയുമായി കാല്‍നടയായി യാത്രചെയ്തു അമേരിക്കയിലേക്ക് ഒളിച്ചുകടന്ന  സംഘത്തില്‍ ഒരാളായാണ് അവളും അതിര്‍ത്തി മുറിച്ചു കടന്നത്‌. വഴിയില്‍  അവളെ  കാത്തിരുന്ന ദുരിതങ്ങള്‍ അനേകമായിരുന്നു. കൂര്‍ത്തകൊമ്പുള്ള കലമാനുകളായും, ചെന്നായക്കളായും, ഉഗ്രവിഷമുള്ള പാമ്പുകളായും അവ ഇടയിക്കിടെ പ്രത്യക്ഷപ്പെട്ടു.  വഴിയില്‍ അവള്‍ കവര്‍ച്ചയ്ക്കും ദേഹോപദ്രവത്തിനും ഇരയായി.   ഇതൊന്നു  കൂടാതെ  റഡാറുകളും  ക്യാമറകണ്ണുകളുമായി  കാത്തിരിക്കുന്ന അമേരിക്കന്‍  ബോര്‍ഡര്‍ പട്രോള്‍ സേനയുടെ  കണ്ണും വെട്ടിച്ചു വേണം അതിര്‍ത്തി കടക്കാന്‍. അമേരിക്കയെന്ന സ്വപ്നഭൂമിയിലും  അവളെ കാത്തിരിക്കുന്നത് നിര്‍ഭാഗ്യങ്ങളുടെ മരുഭൂമിയും കഷ്ട്ടതകളുടെ ദുര്‍ഘടമായ മലനിരകളുമായിരിക്കുമെന്നു,  ആഴ്ചകള്‍  നീണ്ട  യാത്രക്കിടയില്‍ ഒരിക്കല്‍ പോലും  അവള്‍  കരുതിയിരുന്നില്ല.

കാര്യമായ വിദ്യാഭ്യാസമോ, ഇംഗ്ലീഷ് പരിജ്ഞാനമോ, രേഖകളോ  ഇല്ലാത്ത അവളെപ്പോലുള്ള ഭാഗ്യാന്വോഷികള്‍ക്ക്  അഭയസ്ഥാനമായി  മാറുന്നത്  അതിര്‍ത്തി പട്ടണങ്ങളില്‍  പ്രവര്‍ത്തിക്കുന്ന മാംസസംസ്കരണ ഫാക്ടറികളാണ്. എളുപ്പത്തില്‍ ജോലി ലഭിക്കുന്ന  ഒരിടം  എന്ന നിലയില്‍ അവളും അങ്ങിനെയുള്ള  ഒരിടത്തുതന്നെ  ചെന്നു പറ്റി. വാടക കുറഞ്ഞ ഒരു പഴയ  അപ്പാര്‍ട്ട്മെന്റില്‍  കൂടെയെത്തിയ  മറ്റുള്ളവര്‍ക്കൊപ്പം മുറി പങ്കിട്ടുകൊണ്ട്   അമേരിക്ക എന്ന സ്വപ്നഭൂമിയിലെ ജീവിതം അവളും  തുടങ്ങി വച്ചു.
പഴയ ഒരു ഷെവര്‍ലറ്റ്  വലിയ ശബ്ദം ഉണ്ടാക്കികൊണ്ട്  പാര്‍ക്കിംഗ് ലോട്ടില്‍ വന്നുനിന്നു.
“ഹലോ സെന്യോര്‍”* 
  അങ്ങിങ്ങ് പെയിന്റിളകി തുരുമ്പ് കയറിയ വാതില്‍  വലിച്ചടച്ചുകൊണ്ട്  ലില്ലിയോണ എന്നെ നോക്കി   അഭിവാദനം ചെയ്തു  നടന്നടുത്തു.  എന്‍റെ കയ്യിലെ കാപ്പി കണ്ടപ്പോള്‍   ഒരു കാപ്പി വാങ്ങി വരാം എന്ന് പറഞ്ഞവള്‍  റെസ്റ്റ്റന്റിലേക്ക്  കയറിപ്പോയി. 
   ഒരിക്കല്‍ ഞാനും അവള്‍ ജോലിചെയ്തിരുന്ന   കമ്പനിയില്‍  പോയിരുന്നു.  അന്നവിടെവച്ച്  യാദൃശ്ചികമായിട്ടാണ്   അവളെ പരിചയപ്പെട്ടത്‌.   ജോലി നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന്  മറ്റൊരു ജോലിക്കായി അലയുന്ന സമയമായിരുന്നത്.  പരിചയക്കാരിലാരോ പറഞ്ഞു  ചിക്കന്‍ ഫാക്ടറികളില്‍ പോയാല്‍ എളുപ്പത്തില്‍ ജോലി ലഭിക്കുമെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല  നേരെ കമ്പനിയില്‍ ചെന്നു   ജോലിക്കുള്ള അപേക്ഷ പൂരിപ്പിച്ചുകൊടുത്തു. അവിടെയിരുന്ന എച്ച്. ആര്‍ ഓഫീസര്‍ ജോലിക്കുള്ള എന്‍റെ അപേക്ഷ വായിച്ചു നോക്കി. ഏതാനും നിമിഷം എന്‍റെ മുഖത്തേയ്ക്കു തന്നെ ഉറ്റു നോക്കിയ ശേഷം  ചോദിച്ചു.
“മി. ജോ,  ഡു യു തിങ്ക്‌,   യു കാന്‍ ഡു ദിസ് ജോബ്‌ ?”
“യെസ്,   മിസ്‌.  സ്റ്റോക്ക്‌  ”
എങ്ങിനെയും ഒരു ജോലി കിട്ടാനുള്ള ത്വരയില്‍  ചാടിക്കേറി  ഞാന്‍ മറുപടി പറഞ്ഞു. മേശവലിപ്പില്‍ നിന്നും തലയില്‍ വയ്ക്കാനുള്ള ഒരു ഹെയര്‍ നെറ്റെടുത്തു എനിക്ക് നേരെ നീട്ടികൊണ്ട്  മിസ്. സ്റ്റോക്ക്‌   പറഞ്ഞു
“ ഓക്കെ.. കം വിത്ത്  മീ  ” 

മിസ്. സ്റ്റോക്കിന്‍റെ   കൂടെ ഫാക്ടറിയുടെ അകത്തു കയറി ചെന്ന ഞാന്‍   ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി.  മുകളില്‍ തൂക്കിയിട്ടിരിക്കുന്ന കമ്പി കൊളുത്തുകളിലൂടെ തലകീഴായി തൂക്കിയിട്ട കോഴികളുടെ നീണ്ടനിര നീങ്ങിക്കൊണ്ടിരിക്കുന്നു. കീഴ്മേല്‍മറിഞ്ഞ ലോകകാഴ്ചകളിലൂടെ  നിശബ്ദരായി മരണത്തിലേക്കവര്‍ യാത്രചെയ്യുകയാണ്. കൊല്ലാന്‍ പിടിക്കുബോഴുള്ള ചിറകടിയോ ബഹളമോ ഒന്നുമില്ലാതെയുള്ള ശാന്തമൂകമായ യാത്ര.  കൂട്ടില്‍ നിന്നും എടുത്തു കമ്പികൊളുത്തില്‍ തലകീഴായി തൂക്കുന്നതിനൊപ്പം  നെഞ്ചില്‍ കിട്ടുന്ന  അമര്‍ത്തിയുള്ള ഒരു തലോടല്‍ തങ്ങളോടുള്ള   സ്നേഹപ്രകടനമെന്നു കരുതിയവര്‍ ശാന്തരായതാണ്.  വെളിച്ചം  അവരെ   അസ്വസ്തരാക്കാതിരിക്കാന്‍ അവരുടെ  യാത്രയുടെ  വഴിയില്‍  നിന്നും വെളിച്ചത്തെ എടുത്തുമാറ്റി; പകരം അവിടെ  ഇരുട്ടിനെ കുത്തി നിറച്ചിരിക്കുന്നു.  അറുപതു സെക്കണ്ടില്‍ അധികം നീണ്ടുനില്‍ക്കാത്ത ആ അന്ത്യയാത്ര ‘സ്റ്റണ്ണിംങ്ങ് കാബിനെറ്റ്‌ (stunning cabinet)’ എന്ന അറയില്‍ എത്തിചേരുന്നതോടെ നേരിയ വൈദ്യുതി പ്രവാഹത്താല്‍ അവരുടെ  പ്രജ്ഞയെ ഉറക്കികിടത്തും.  കൊല്ലപ്പെടുമ്പോള്‍ ഇര  വേദന അറിയാതിരിക്കാനുള്ള  കൊലയാളിയുടെ ഒരു  ദയാവായ്പ് !.  പിന്നെ  മൂര്‍ച്ചയേറിയ കൊലയാളി ബ്ലേഡുകള്‍ മുരള്‍ച്ചയോടെ അതിവേഗം കറങ്ങുന്ന കൊലമുറിയിലേക്ക്. അറ്റുവീഴുന്ന കഴുത്തിനൊപ്പം കൊലമുറിയില്‍ ചിതറിത്തെറിക്കുന്ന ചുടുചോരതുള്ളികള്‍ ഒരോവുചാല്‍ വഴി പുറത്തുളള പ്രധാനചാലിലേക്ക്  ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന കാഴ്ച  മനംപിരട്ടല്‍ ഉളവാക്കി.  കൊലമുറിയുടെ പുറത്തായി രക്തത്തില്‍ കുളിച്ച്, പ്ലാസ്റ്റിക്‌ ഉടുപ്പില്‍ ആസകലം ശരീരം  പൊതിഞ്ഞുകെട്ടി, കയ്യില്‍ മൂര്‍ച്ചയേറിയ  കത്തിയുമായി ഒരാള്‍ നില്‍പ്പുണ്ട്.  ‘സ്റ്റാന്‍ഡ് ബൈ കില്ലര്‍’, അതാണയാളുടെ ഓമനപ്പേര്.  കൊലമുറിയില്‍ നിന്നും പുറത്തുവരുന്ന പക്ഷികളില്‍ ഏതെങ്കിലും ഒന്നിന്‍റെ തല അറ്റുപോയിട്ടില്ലെങ്കില്‍ ആ കര്‍മ്മം നിര്‍വഹിക്കാനുള്ള  ദൌത്യമാണ് അയാളുടേത്.   പിന്നീടു തലയില്ലാത്ത, ചോരയിറ്റുന്ന കഴുത്തുമായുള്ള അവരുടെ തലകീഴായ യാത്ര അടുത്ത ഘട്ടത്തിലേക്ക്.  ഇത്രയും ആയപ്പോഴേക്കും എനിക്ക് മനം പിരട്ടല്‍ അധികരിച്ചു, വായില്‍ പിത്തരസം തികട്ടിവന്നു.  പുറത്തേയ്ക്കുള്ള വാതിലിനരികില്‍  എന്‍റെ വരവും പ്രതീക്ഷിച്ചുകൊണ്ട്  മിസ്‌. സ്റ്റോക്ക്‌  നില്‍ക്കുന്നുണ്ട്.  വെള്ളവും  ചോരയും  കൊഴുപ്പും നിറഞ്ഞു തെന്നിത്തെറിച്ചു കിടക്കുന്ന  തറയിലൂടെ സൂക്ഷിച്ചു നടന്നു പുറത്തിറങ്ങി.  തന്‍റെ നിഗമനം തെറ്റിയില്ല എന്ന സംതൃപ്തിയില്‍ മിസ്‌. സ്റ്റോക്ക്‌  ഒരു ചെറു ചിരിയോടെ  പുറത്തേക്കുള്ള  വാതില്‍  എനിക്കായി  തുറന്നു തന്നു.

വെളിയിലിറങ്ങി. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍  കാര്‍ നിര്‍ത്തിയിട്ടതിനരികില്‍ ചെന്നുനിന്നു. അപ്പാര്‍ട്ടുമെന്‍റ്  വാടക,  വീട്ടു ചെലവുകള്‍ ഇവയെല്ലാം   ഓര്‍ത്തപ്പോള്‍ നിരാശനിറഞ്ഞ മനസ്സോടെ    ഒരു സിഗരറ്റെടുത്തു  ചുണ്ടില്‍ വച്ചു തീ കൊളുത്തി.  എന്‍റെ ആധികളും പുക ചുരുളിനോപ്പം എന്‍റെ തലയെ വിലയം ചെയ്തു.  
“ഹോള*,  സെന്യോര്‍”  
ഒരു സ്ത്രീ   സ്പാനിഷില്‍ അഭിവാദനം ചെയ്തുകൊണ്ട്  എന്‍റെ അടുക്കലേക്കു നടന്നു വരുന്നതു കണ്ടു.
“ഹലോ”  ഞാന്‍ തിരിച്ചും അഭിവാദനം  ചെയ്തു
“പ്യൂയൊദോ  കോണ്‍സീഗുയിര്‍ ഉന്‍ സിഗറില്ലോ”
  അവര്‍ പറഞ്ഞ  സ്പാനിഷ് എനിക്കപ്പോള്‍  മനസ്സിലായില്ലെങ്കിലും. എന്‍റെ കയ്യിലിരിക്കുന്ന സിഗരറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞതിനാല്‍  അവര്‍ ചോദിച്ചത് സിഗരറ്റാണെന്ന് ഞാന്‍ ഊഹിച്ചു.
“യു, നീഡ്‌  എ സിഗരറ്റ് ?”
“സീ”*
ഞാന്‍ ഒരു സിഗരറ്റു അവര്‍ക്കു നേരെ നീട്ടി.   പോക്കറ്റില്‍ നിന്നും ഒരു ലൈറ്റര്‍ എടുത്തു തിടുക്കത്തില്‍ സിഗരറ്റു കത്തിച്ചു.  ഒരു കവിള്‍ പുകയെടുത്ത്  പുറത്തേക്ക് വിട്ടുകൊണ്ട്  എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“ഗ്രാസിസ്”
പിന്നെ അവര്‍ ചോദിച്ചു   “എറെസ്  എസ്പാനിയോള്‍ ?”*
“നോ, മേം”
ഞാന്‍ സ്പാനിഷ്‌  അറിയുന്ന ആളല്ലെന്ന്  പറഞ്ഞതോടെ  അവള്‍ക്കറിയാവുന്ന ഇംഗ്ലീഷിലായി പിന്നീടുള്ള വര്‍ത്തമാനങ്ങള്‍. കാണാന്‍ സുന്ദരിയെങ്കിലും കോഴിച്ചോരയുടെയും മാംസത്തിന്റെയും  ചൂര് കലര്‍ന്ന അവളുടെ വിയര്‍പ്പുമണം കഠിനമായിരുന്നു.  യാത്ര പറയാന്‍ നേരം എനിക്കുള്ള  മുന്നറിയിപ്പു പോലെ കമ്പനിക്ക് നേരെ വിരല്‍ ചൂണ്ടി അവള്‍ പറഞ്ഞു
 “ദിസ്  കമ്പനി..., നോട്ട്  ഗുഡ് ”
ഒരു കപ്പു കാപ്പിയുമായി ലില്ലിയോണ  തിരിച്ചെത്തി.  പിക്നിക്ക്  ടേബിളിന്റെ  ഒരു കോണില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ അവളിരുന്നു.
“എങ്ങിനെ ഉണ്ടായിരുന്നു ഇന്നത്തെ ജോലി ?”
മറുപടി പറയും മുന്‍പായി  രണ്ടിറക്ക്‌ ചൂട് കാപ്പി അവള്‍ ആര്‍ത്തിയോടെ കുടിച്ചു.  കാപ്പിക്കപ്പു മേശമേല്‍ വച്ച് മാസ്ക് നേരെ ഇട്ടുകൊണ്ട്  വിയര്‍പ്പില്‍ നനഞ്ഞുകുതിര്‍ന്ന അവളുടെ സ്വെറ്റ് പാന്റസിലേക്ക് നോക്കി.  പിന്നെ മുഖമുയര്‍ത്തി ചിരിച്ചു കൊണ്ട്  പറഞ്ഞു
“ ഇന്നും  പാന്റ്സില്‍  മൂത്രമൊഴിച്ചു പോയി ”
അതും പറഞ്ഞവള്‍ പൊട്ടിച്ചിരിച്ചു.  എനിക്കു  ചിരിക്കാന്‍ തോന്നിയില്ല.   അവള്‍ ചിരിച്ചത് അവളുടെ ദൈന്യതയുടെ  മുഖത്തു നോക്കിയായിരുന്നു, പരിഷ്കൃതരെന്നു കരുതുന്ന സകലമാന ലോകര്‍ക്കും നേരെ നോക്കിയുള്ള പരിഹാസമായിരുന്നു അവളുടെ ചിരി.  ഞാന്‍ അവളെ നോക്കാനാവാതെ തെരുവിലേക്ക് കണ്ണുകളയച്ചു. തെരുവോരത്തെ  ചില്ലുജാലകങ്ങളിലിരുന്നു  അനേകം സൂര്യന്മാര്‍  കോപത്തോടെ  ജ്വലിച്ചു.
 ലില്ലിയോണയ്ക്കന്നു പതിവിലും കൂടുതല്‍ ജോലി ഭാരമായിരുന്നു.  ഏതാനും പേര്‍ സുഖമില്ലാത്തതിനാല്‍ ജോലിക്ക് വന്നിരുന്നില്ല (കൊവിഡ് ബാധിച്ചതെന്നാണ് അവള്‍ കരുതുന്നത്).  ഒരു മിനുട്ടില്‍ നൂറ്റി നാല്‍പ്പതു എന്ന ക്രമത്തില്‍  കണ്‍വയര്‍ ബെല്‍റ്റിലൂടെ കടന്നു വരുന്ന ചിക്കന്റെ ഇടതു ചിറകു ഇടതടവില്ലാതെ മുറിച്ചുമാറ്റുക എന്നതായിരുന്നു ലില്ലിയോണയുടെ അന്നത്തെ ജോലി.  എതിര്‍ ഭാഗത്ത് നില്‍ക്കുന്ന ജോലിക്കാരി വലതു ചിറകും അറിഞ്ഞു വീഴ്ത്തും.  അടുത്ത സെക്ഷനില്‍ ചെല്ലുമ്പോള്‍ കാലുകളും  നീക്കം ചെയ്യും പിന്നെ മറ്റു ഭാഗങ്ങളും  അങ്ങിനെ ഓരോ ഭാഗവും വെവ്വേറെയായി പാക്കിംഗ് ഏരിയയില്‍ എത്തും. മുഴുവനും യന്ത്രവല്‍ക്കരിക്കാത്ത ഫാക്ടറി ആയതുകൊണ്ട് ഇതെല്ലാം ചെയ്യുന്നത് തൊഴിലാളികള്‍ തന്നെയാണ്. 
ജോലിക്കിടയില്‍ അവള്‍ക്കു വല്ലാതെ മൂത്രമൊഴിക്കാന്‍ മുട്ടുന്നുണ്ടായിരുന്നു.  യന്ത്രങ്ങള്‍ നിലയ്ക്കാതെ അവിടെനിന്നും മാറാന്‍ പറ്റില്ല.   ബാത്ത്‌റൂമില്‍ പോകാന്‍ തോന്നിയാല്‍ അവിടെ നില്‍ക്കുന്ന സൂപ്പര്‍വൈസറെ  വിരലുയര്‍ത്തി അടയാളം കാണിക്കണം. ഒരു തൊഴിലാളി അവിടെ പകരക്കാരനായി  കാണും   അയാള്‍  വന്നു പ്രൊഡക്ഷന്‍ ലൈനിലെ  സ്ഥാനം ഏറ്റെടുത്താല്‍ മാത്രമേ  അവിടെനിന്നും മാറാന്‍ കഴിയൂ.  ജോലിക്കാര്‍ കുറവുള്ളതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തിരക്കുള്ള ദിവസങ്ങളിലോ അങ്ങിനെ പകരക്കാര്‍  ആരെയും കാണാറില്ല.  ഉച്ചഭക്ഷണ ഇടവേളയായ മുപ്പതു മിനുട്ടില്‍ നല്ലൊരുഭാഗവും  ബാത്ത്‌റൂമിനു മുന്നിലെ നീണ്ട ക്യൂവില്‍ പോകും. 
അവളുടെ  മൂത്രശങ്ക അധികരിച്ചു. ലൈനില്‍  പകരം സ്ഥാനം ഏറ്റെടുക്കാന്‍ ആരെയും ഇതുവരെയും കണ്ടില്ല.  അരമണിക്കൂറിലേറെ  നേരമായി അടിവയര്‍ പുകയാന്‍ തുടങ്ങിയിട്ട്. നാല്‍പ്പതു ഡിഗ്രിയോളം എത്തുന്ന ചൂടില്‍, പ്ലാസ്റ്റിക്‌  ഏപ്രണിന്  അടിയില്‍  വസ്ത്രവും ദേഹവും എപ്പോഴും വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കും.  ഗത്യന്തരമില്ലാതെ വരുമ്പോള്‍ എല്ലാവരും   ചെയ്യുമ്പോലെ തന്നെ  അവളും അവളുടെ ദേഹത്തുതന്നെ മൂത്രമൊഴിച്ചു.  അടിവസ്ത്രം കുതിര്‍ത്തി  തുടകളിലൂടെ ഒഴുകിയിറങ്ങിയ ഇളംചൂട്  സ്വെറ്റ് പാന്റസും, സോക്ക്സും നനച്ചിറങ്ങിയപ്പോള്‍ അടിവയറ്റില്‍ ആശ്വാസത്തിന്‍റെ  തണുപ്പ് തോന്നി.  മൂത്രശങ്ക ഭയന്ന്  ചിലര്‍ ഡയപ്പര്‍ ധരിച്ചു വരും ചിലര്‍ വെള്ളംകുടി പാടെ ഒഴിവാക്കും. അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്ന ഗര്‍ഭിണികളാണ് ഏറെ കഷ്ട്ടപ്പെടുന്നത്.
“ സെന്യോര്‍  നിങ്ങള്‍ക്കറിയാമോ?,  ഇനീപ്പോ എല്ലാരും നിക്കറില്‍ തന്നെ മുള്ളേണ്ടി വരും”.
അവള്‍ വീണ്ടും ചിരിച്ചു. ആ ചിരിയില്‍ തെളിഞ്ഞു നിന്നത്  അവളുടെ നിവര്‍ത്തികേടിന്‍റെ വേദനയായിരുന്നു. പ്രൊഡക്ഷന്‍ ലൈന്‍ വേഗതകൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കികഴിഞ്ഞു.  മിനുട്ടില്‍ 140നു പകരം 175 ആക്കാനാണ്  സര്‍ക്കാര്‍ അനുമതി നല്‍കിയത്.  അതിനെക്കുറിച്ചാണ് അവള്‍ സൂചിപ്പിച്ചത് .
 “അപ്പോള്‍ ശമ്പളം കൂട്ടുമോ ?”
“ഇല്ല. ഇടയ്ക്കു ‘കൊവിഡ് അലവന്‍സായി’ ഒരു ഡോളര്‍ വീതം  കൂട്ടിയിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ അതു നിര്‍ത്തലാക്കി.  പക്ഷെ മുതലാളി  രണ്ടു മില്യന്‍ ഡോളര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്  സംഭാവന നല്‍കി.  അപ്പോള്‍  ഞങ്ങള്‍ ആരാ, മൃഗങ്ങളോ?” 
അവള്‍ ചോദ്യമെറിഞ്ഞിട്ടെന്റെ  കണ്ണുകളിലേക്കു നോക്കി. ഞാന്‍ കാലിയായ കാപ്പിക്കപ്പ് കയ്യിലെടുത്തു കറക്കികൊണ്ട്  അതിലേക്കു നോക്കിയിരുന്നു.
“ദേ നോക്കിയേ”
ഇടതടവില്ലാതെ  ഒരേ ജോലി മാത്രം തുടര്‍ച്ചയായി ചെയ്യുന്നത് കൊണ്ട്  കൈകള്‍ കട്ടുകഴയ്ക്കും, നീരുവയ്ക്കും. ഒടിഞ്ഞ ചിറകു പോലെ നീരുവച്ചു വീങ്ങിയ കൈ എന്‍റെ നേരെ അവള്‍  നീട്ടി കാണിച്ചു.   ഇറച്ചിയിലും   കണ്‍വെയര്‍ ബെല്‍റ്റിലും എപ്പോഴും  തളിക്കുന്ന അണുനാശിനി ശ്വസിക്കുന്നതുമൂലം  ചങ്കു നീറിക്കൊണ്ടിരിക്കും.   കൂടുതല്‍ നേരം ശുചിമുറി  ഉപയോഗിച്ചാല്‍  അതൊക്കെ ഓരോ  ‘പോയിന്റായി’ കണക്കാക്കും,  അതിന്‍റെ പേരില്‍   ശമ്പളവും  കുറയ്ക്കും. പോയിന്റ്‌ കൂടിവന്നാല്‍  ജോലിയില്‍ നിന്നു  പറഞ്ഞും വിടും.
“ സെന്യോര്‍, ഞങ്ങള്‍ക്ക് പ്രതിക്ഷേധമുണ്ട്  പക്ഷെ എല്ലാം ഉള്ളില്‍ ഒതുക്കും അല്ലാതെ ഞങ്ങളെന്തു  ചെയ്യാന്‍ ?”
കുടിയേറ്റക്കാരാണ് തൊഴിലാളികളില്‍ ഏറെയും. അങ്ങിനെയുള്ളവരെ തിരഞ്ഞുപിടിച്ചാണ് കമ്പനി ജോലിക്ക് കയറ്റുന്നത്.  കുറഞ്ഞ കൂലിക്ക് ഇത്രയും കഷ്ട്ടത നിറഞ്ഞ ജോലിചെയ്യാന്‍   വേറെ ആരെയും കിട്ടില്ല. കുറച്ചുപേര്‍ ഇവിടുത്തുകാരായ  കറുത്ത വര്‍ഗ്ഗക്കാരുമുണ്ട്. തീരെ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നും വരുന്നവരാണവരും.  ബാക്കിയെല്ലാം തന്നെ അഭയാര്‍ഥികളും രേഖകള്‍ ഇല്ലാത്ത ലാറ്റിന്‍ അമേരിക്കക്കാരുമാണ്.  ജോലിക്കായി അവര്‍ നല്‍കുന്ന രേഖകള്‍ വ്യാജമാണെന്ന് കമ്പനിക്കറിയാം, ചിലപ്പോഴെങ്കിലും അതൊക്കെ  കമ്പനി ജീവനക്കാര്‍ തന്നെയാണ് സംഘടിപ്പിച്ചു നല്‍കുന്നതും. ആരെങ്കിലും പ്രതിഷേധം  കാണിക്കുകയോ, ആര്‍ക്കെങ്കിലും   അപകടത്തില്‍ പരിക്കുപറ്റുകയോ ചെയ്താല്‍  അവരുടെ രേഖകള്‍ വ്യാജമാണെന്നു പറഞ്ഞുകൊണ്ട് അവരെ പിരിച്ചു വിടും. അതോടെ ബാക്കിയുള്ളവരും നിശബ്ദരാകും.
ലില്ലിയോണയുടെ ചുണ്ടുകള്‍ വിതുംബാനും വാക്കുകള്‍ ഇടറുവാനും തുടങ്ങി. മനസ്സിലെ വിങ്ങലുകള്‍, സ്വന്തം വിസര്‍ജ്യം സ്വശരീരത്തില്‍ ഏറ്റു വാങ്ങേണ്ടിവരുന്നതിന്റെ  ആത്മനിന്ദ ഇവയെല്ലാം മറ്റൊരാളോട് പറയാനൊരു അവസരം കിട്ടിയപ്പോള്‍ അവള്‍ വല്ലാതെ നിയന്ത്രണംവിടാന്‍ തുടങ്ങി. കണ്ണുകള്‍ ചുവന്നു സജലങ്ങളായി. ഞങ്ങളുടെ സംഭാഷണം അല്പം കൂടി മുന്നോട്ടു പോയാല്‍ അവള്‍ പൊട്ടിക്കരഞ്ഞു പോകുമെന്ന് എനിക്കു തോന്നി.
ഞാന്‍  എഴുന്നേറ്റു പോയി രണ്ടു കാപ്പികള്‍  കൂടി വാങ്ങി വന്നു. നിശബ്ദരായി ഇരുന്നുകൊണ്ട്  ഞങ്ങള്‍ കാപ്പികുടിച്ചു, ഒപ്പം ഓരോ സിഗരറ്റിനും  തീ കൊളുത്തി.  അല്‍പനേരത്തെ  ഇടവേളയ്ക്കു ശേഷം അവള്‍ പതിയെ പറയാന്‍ തുടങ്ങി
“ സെന്യോര്‍, നിങ്ങള്‍ക്കറിയുമോ  അവര്‍ മതില്‍പണി പൂര്‍ത്തിയാക്കാനൊന്നും പോകുന്നില്ല.  അഥവാ പൂര്‍ത്തിയാക്കിയാലും  ഞങ്ങളെപ്പോലെയുള്ളവര്‍ക്കു കടന്നു പോരാന്‍ പറ്റിയ വിടവുകള്‍   തീര്‍ച്ചയായും അവശേഷിപ്പിക്കും,  കാരണം ഞങ്ങള്‍ അതിര്‍ത്തി കടന്നു  ഇവിടെ വരേണ്ടത്   ഞങ്ങളെക്കാള്‍  അവരുടെ  ആവശ്യമാണ് ”
മെക്സിക്കന്‍ അതിര്‍ത്തിയില്‍  മതില്‍ പണിയുന്നതിനു പിന്നിലെ  രാഷ്ട്രീയം വളരെ ലളിതമായി  അവള്‍ പറഞ്ഞു വച്ചു.
“സെന്യോര്‍,  ഇത്  അടിമത്വമാണ്.  അവര്‍ക്കടിമകളെ വേണം.  ഞങ്ങളിവിടെ അടിമകളാണ്.  ‘ദൈവത്തില്‍ ഞങ്ങള്‍  വിശ്വസിക്കുന്നു’ എന്നവര്‍  ഫാക്ടറി കവാടത്തില്‍ എഴുതി വച്ചിട്ടുണ്ട്.  പക്ഷെ ഈ മഹാമാരിയുടെ കാലത്തു ഞങ്ങളോടിങ്ങനെ ചെയ്യാമോ ?”
അവളുടെ കമ്പനിയില്‍ എത്രപേര്‍ വൈറസ്‌ ബാധിച്ചു മരിച്ചു വീഴുന്നുണ്ടെന്നറിയില്ല. പലരും ഇപ്പോള്‍ ജോലിക്കു വരുന്നില്ല.  ദിനംപ്രതി ആളുകള്‍ വരാതാകുന്നുണ്ട്.  ജോലിക്ക് വരാതാകുന്ന ആളുകളെകുറിച്ചു  കമ്പനി  മൌനം പാലിക്കുകയാണ്.  ലില്ലിയോണയുടെ   സുഹൃത്തായിരുന്ന വയോധികന്‍ ‘ലീ’ പെട്ടെന്നൊരു  ദിവസം മുതല്‍   ജോലിക്ക് വരാതായി.
“ ഇവിടെ എല്ലാം അതീവ രഹസ്യമാണ്.   ഞാന്‍ എന്‍റെ ജോലിക്ക് വരുന്നു അതുകഴിഞ്ഞ്  തിരികെ പോരുന്നു. മറ്റൊന്നും എനിക്കറിയില്ല. കഴിഞ്ഞ ദിവസം  ലീ യുടെ മകന്‍ ‘സൂ’  വിളിച്ചു പറഞ്ഞു  ലീ കൊവിഡ് ബാധിച്ചു മരിച്ചുവെന്നകാര്യം. മിസിസ്  ലീ  ഇപ്പോള്‍ വെന്റിലേറ്ററിലാണ്.”
ലീ യെക്കുറിച്ച് പറഞ്ഞപ്പോള്‍ ലില്ലിയോണയുടെ കണ്ണുകള്‍ നിറഞ്ഞു. മരിച്ചു വീഴുന്ന തൊഴിലാളികളെകുറിച്ചു മാനേജുമെന്റ്  മൌനത്തിലാണ്. ഇത്രയുംകാലം തങ്ങള്‍ക്കായി  പണിചെയ്ത തൊഴിലാളിയുടെ അനുസ്മരണയ്ക്കായി ഒരു ചിത്രംപോലും കമ്പനിയില്‍   പ്രദര്‍ശിപ്പിച്ചില്ല. അവരുടെ കുടുംബത്തിനു വേണ്ടി ഒന്നും ചെയ്തുമില്ല  കാരണം അങ്ങിനെ ചെയ്താല്‍  മരണപ്പെട്ടു പോകുന്നവരുടെ കണക്കുകള്‍  പുറത്ത് വരുമെന്ന  ഭയമാണവര്‍ക്ക്. 
“സെന്യോര്‍, നിങ്ങള്‍ വിചാരിക്കുന്നുണ്ടോ ഈ നരകത്തില്‍ മരിച്ചുവീഴുന്ന തൊഴിലാളികളെക്കുറിച്ച്  മുതലാളിമാര്‍ക്കെന്തെങ്കിലും അനുകമ്പയുണ്ടെന്നു?”
 “എങ്കില്‍ പിന്നെ നിനക്കീ നശിച്ച ജോലിക്ക് പോകണ്ടാന്നു വച്ചുകൂടെ?”
“ സെന്യോര്‍, എനിക്ക് വേറെന്തു  ചെയ്യാന്‍ പറ്റും. മൂന്ന് കുഞ്ഞുങ്ങള്‍ വീട്ടിലുണ്ട് ”
രോഗം പൊട്ടിപുറപെട്ടപ്പോള്‍ ആദ്യം ഫാക്ടറി അടച്ചു പൂട്ടണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചു. അങ്ങിനെ വന്നാല്‍ ജോലി ഇല്ലാതാകുന്നവര്‍ക്കുള്ള ആനുകുല്യം വാങ്ങി വീട്ടില്‍ അടച്ചിരിക്കാന്‍ പറ്റുമായിരുന്നു. അപ്പോള്‍ ഭക്ഷണ വിതരണശൃംഖല താറുമാറാകും, ജനങ്ങള്‍ ഭക്ഷണം കിട്ടാതെ നരകിക്കുമെന്നു  പറഞ്ഞു കമ്പനി മുതലാളിമാര്‍  രാജ്യമൊട്ടാകെ പത്രപരസ്യം നല്‍കി  അതോടെ സര്‍ക്കാര്‍ മനസ്‌ മാറ്റി.  മാംസസംസ്കരണ കേന്ദ്രങ്ങള്‍ അത്യാവശ്യ സര്‍വീസാക്കിക്കൊണ്ട്  പ്രസിഡണ്ട്‌ ഉത്തരവിറക്കി. അതോടെ തൊഴിലാളികളുടെ  മുന്‍പില്‍ രണ്ട് ചോദ്യമായി. മരണമോ പട്ടിണിയോ? ജോലിക്ക് പോയില്ലെങ്കില്‍ ജോലി നഷ്ട്ടപ്പെടും, ജോലി മനപൂര്‍വം  നഷ്ട്ടപ്പെടുത്തിയാല്‍  തൊഴില്‍ നഷ്ട്ടമായതിനുള്ള  ആനുകുല്യവും ലഭിക്കില്ല.  പട്ടിണിയിലും ഭേദം മരണമെന്ന നിലയില്‍ അവര്‍ ജോലി തിരഞ്ഞെടുത്തു.
 “കൂടുതല്‍ ചിക്കന്‍ ഉണ്ടാക്കുമ്പോള്‍ നമ്മള്‍   കൂടുതല്‍ നല്ല രാജ്യമാകുമെന്നു പ്രസിഡന്റ് പറഞ്ഞത്  കേട്ടില്ലായിരുന്നോ?”
സങ്കടത്തിലും  ലില്ലിയോണ നിന്ദാഗര്‍ഭമായി ചിറികോട്ടി ചിരിച്ചുകൊണ്ട്  ചോദിച്ചു.
കമ്പനി  ഉടമകള്‍ പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നുവെന്നു കണക്കുകള്‍ നിരത്തി പത്രങ്ങള്‍ എഴുതി. കമ്പനികള്‍ മാംസവിപണിയിലെ അവസരം മുതലാക്കി തൊഴിലാളികളെക്കൊണ്ട്  കൂടുതല്‍ ജോലി ചെയ്യിക്കുകയാണ്. ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നു പ്രചരിപ്പിച്ചവരിപ്പോള്‍  പോയ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മാംസം  കയറ്റുമതി ചെയ്തുകഴിഞ്ഞു.  കൂടുതല്‍ വേഗത്തില്‍ ചലിക്കുന്ന കണ്‍വെയര്‍ ബെല്‍റ്റിനിരുപുറവും നിന്നുകൊണ്ട് ലാഭക്കൊതിയുടെ  ചാവേറ്റു സൈനികരായി തൊഴിലാളികള്‍ കൂടുതല്‍  ജോലിചെയ്യുന്നു.  കൂടുതല്‍ ആളുകള്‍, തോളോട് തോള്‍  ചേര്‍ന്നെന്നപോലെ തൊട്ടടുത്ത്‌ നിന്നു ജോലി ചെയ്യാന്‍  നിര്‍ബന്ധിതരാവുന്നു. അവര്‍ക്കറിയാം ഈ തൊഴിലാളികള്‍  ജോലി ഉപേക്ഷിച്ചു പോകില്ലാന്നു  പോയാല്‍  പകരം ജോലികളിപ്പോള്‍  കിട്ടാനില്ലാന്നും.
“ഞങ്ങള്‍ക്കറിയാം  ഞങ്ങളില്‍ പലരും രോഗബാധിതര്‍ ആകുന്നുണ്ടെന്നകാര്യം. പക്ഷെ സ്വകാര്യത എന്ന നശിച്ച നിയമമാണ്  ഞങ്ങളെ കൊല്ലാനുള്ള  അവരുടെ ആയുധം”
ലില്ലിയോണയുടെ മറ്റൊരു സുഹൃത്ത്, അവള്‍ ഗ്വാട്ടിമാലയില്‍ നിന്നുള്ള കുടിയേറ്റക്കാരിയാണ്‌. ജോലി ചെയ്യുന്നതിനിടയില്‍  സുഖമില്ലാന്നു പറഞ്ഞപ്പോള്‍   സൂപ്പര്‍വൈസര്‍ അവളെ കമ്പനി നഴ്സിനടുത്തേക്ക് അയച്ചു. നഴ്സാകട്ടെ കുഴപ്പമൊന്നുമില്ലാന്നു പറഞ്ഞവളെ അപ്പോള്‍ തന്നെ ജോലിചെയ്യാന്‍ തിരിച്ചയച്ചു. അടുത്ത ദിവസം മുതല്‍ അവള്‍ ജോലിക്ക് വന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ വെന്റിലെറ്ററിലാണെന്നറിഞ്ഞു. അവള്‍ ലില്ലിയോണയുടെ തൊട്ടടുത്തനിന്നായിരുന്നു എല്ലാദിവസവും ജോലി  ചെയ്തിരുന്നത്.
“നശിച്ചു പോകട്ടെ  ആ കൊടിച്ചിപ്പട്ടി. അവള്‍ ഞങ്ങളെ കൊല്ലാന്‍ കൂട്ട് നില്‍ക്കുകയാണ്. ഇങ്ങനെയാണോ ഒരു നഴ്സ് ചെയ്യേണ്ടത്? ”  ലില്ലിയോണ ഷുഭിതയായി.
  മറ്റൊരാള്‍ക്ക്   രോഗം വന്നപ്പോള്‍  വീട്ടിലെ മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍  ജാലകം പോലുമില്ലാത്ത ഒരു കുളിമുറിക്കുള്ളിലാണ്  രണ്ടാഴ്ച  കഴിച്ചു കൂട്ടിയത്. കമ്പനി രണ്ടാഴ്ചത്തെ   ഭാഗികമായ വേതനം നല്‍കി. ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി വന്ന ബാക്കി ഒരു മാസത്തേക്ക്  ഒന്നും ലഭിച്ചില്ല.
“സെന്യോര്‍, ഇവിടം ഒരു ചിക്കന്‍ റിപ്പബ്ലിക്കാണ്.  ഇവിടുത്തെ ഭരണം ചിക്കന്‍ കമ്പനി മുതലാളിമാര്‍ നടത്തുന്നു. ഞങ്ങളുടെ  മരണം ആര്‍ക്കും  ഒരു വിഷയമല്ല. ഞങ്ങള്‍ അവരുടെ തീന്‍ മേശയില്‍  ചിക്കന്‍ എത്തിക്കാനുള്ള യന്ത്രങ്ങള്‍ മാത്രമാണ് ”
 ലില്ലിയോണ വീണ്ടും ചിരിക്കാന്‍ തുടങ്ങി. ആ ചിരി  കണ്ണുനീര്‍ തടയാനുള്ള  സൂത്രമാണെന്ന് അവളുടെ കണ്ണുകള്‍ പറഞ്ഞു.
“കോഴിയെയും മൃഗങ്ങളെയും കൊല്ലുന്നതിനു മുന്‍പായി വേദന അറിയാതിരിക്കാന്‍ ‘സ്റ്റണ്ണിംങ്ങ്’ നടത്തണമെന്നു നിയമമുണ്ട്. ഞങ്ങളുടെ  വേദന അകറ്റാന്‍ ആരും ഒന്നും ചെയുന്നില്ല.  ഞങ്ങള്‍  മൃഗങ്ങളെക്കാള്‍ താഴെയാണോ സെന്യോര്‍ ?”
ഇരുള്‍ വീഴാന്‍ തുടങ്ങി.  പോകാനായി അവള്‍ തിരക്ക് കൂട്ടി.  ചെന്നിട്ടു വേണം  മക്കള്‍ക്കായി അത്താഴം  ഒരുക്കാന്‍. അവള്‍ കാറിനടുത്തേയ്ക്ക്  നടക്കാന്‍ തുടങ്ങി.
“സെന്യോര്‍ നിങ്ങള്‍ ഇതെല്ലാം  പത്രത്തില്‍ എഴുതുമോ ?  എങ്കില്‍  എന്‍റെ മുഴുവന്‍ പേരു വയ്കരുതെ,  ഇപ്പോള്‍ വേറെ ഒരു പണിയും കിട്ടാന്‍  സാധ്യതയുമില്ല.  പിന്നെ  സെന്യോര്‍, ഇന്നു ഞങ്ങള്‍ക്ക്  ബോണസ് കിട്ടി അതുവാങ്ങാന്‍ ക്യൂ നിന്നതുകൊണ്ടാണ്  വരാന്‍ വൈകിയത് ”
“അപ്പോള്‍  ഇന്നു കോളടിച്ചല്ലോ  എത്ര ഡോളര്‍ കിട്ടി ?”
“ നശിച്ചു പോകട്ടെ അവമ്മാര്‍.  എന്താ കിട്ടിയതെന്ന്  അറിയാമോ സെന്യോര്‍,  രണ്ടു കോഴിയും ഒരു സഞ്ചി ഉരുളകിഴങ്ങും. കഴിഞ്ഞ പത്തു വര്‍ഷമായി ഇതാണ് എനിക്ക് കിട്ടുന്ന ബോണസ്.  അതും ആണ്ടില്‍ ഒരിക്കല്‍ മാത്രം.  നാശം പിടിച്ചവന്മാര്‍  നരകത്തില്‍ പോകട്ടെ”
ലോകത്തെ മുഴുവന്‍ പ്രാകികൊണ്ട്‌ രോക്ഷത്തോടെ അവള്‍ തിരിച്ചുപോയി. അത്രയും നേരം കൂടെയുണ്ടായിരുന്ന എന്നോട് യാത്രപോലും അവള്‍ പറഞ്ഞില്ല. അവളുടെ കാര്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ ഞാന്‍ നോക്കി നിന്നും.  തിരികെ പോരാനായി  കാറില്‍ കയറവേ എന്‍റെ  കണ്ണുകള്‍  നൈജീരിയക്കാരന്റെ കടയിലേക്ക് നീണ്ടുചെന്നു.  എല്‍. ഇ. ഡി ബള്‍ബിന്റെ  പ്രഭയില്‍ അയാളുടെ കടയുടെ പേരായ ‘ചിക്കന്‍ റിപ്പബ്ലിക്കി’ലെ  ചുവന്ന അക്ഷരങ്ങള്‍ക്കിപ്പോള്‍ കൊഴുത്ത ചോരയുടെ    നിറമാണ്.
  തിരിച്ചു വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോള്‍,
 “ ഈ മഹാമാരിയുടെ കാലത്തു ഞങ്ങളോടിങ്ങനെ ചെയ്യാമോ ?”
എന്നുള്ള ലില്ലിയോണയുടെ ചോദ്യം എന്നെ കുത്തിനോവിക്കാന്‍ തുടങ്ങി. പാവം ലില്ലിയോണ, ജീവിതമെന്നാല്‍  കഷ്ട്ടപ്പാടുകള്‍  മാത്രമാണവള്‍ക്ക് അത് മെക്സിക്കോയിലായാലും   അമേരിക്കയിലായാലും.  ഭൂമിയില്‍ മനുഷ്യന്‍ വരച്ചുചേര്‍ത്ത   അതിരുകള്‍ ഭേദിക്കാന്‍ കഴിഞ്ഞാലും  അവര്‍ക്കിടയിലെ    അദൃശ്യമായ അതിരുകള്‍ അഭേദ്യമായി അവശേഷിക്കുന്നു.
 പ്രധാന തെരുവിനടുത്തുള്ള  ചത്വരത്തില്‍  അപ്പോഴും പ്രതിക്ഷേധക്കാര്‍ ഉണ്ടായിരുന്നു.  വൈറസ് പടരുമെന്നു  പറഞ്ഞു പ്രതിക്ഷേധത്തിനു തടയിടാനുള്ള  ശ്രമങ്ങള്‍ ഉണ്ടെങ്കിലും മഹാമാരിയിലും വലിയ ദുരന്തമാണ്‌  ആത്മാഭിമാനം നഷ്ട്ടമാകുന്ന അവസ്ഥ എന്ന    ബോധ്യമാണ്  അവരെ ഇപ്പോഴും തെരുവില്‍ നിര്‍ത്തുന്നത്. അധികം വിദൂരത്തിലല്ലാത്ത  അടിമത്വത്തിന്റെ അപമാനകരമായ ഓര്‍മ്മകള്‍ അവരെ ഇപ്പോഴും വ്രണിതരാക്കുന്നു, അടിമത്വത്തിന്റെ  ഓര്‍മ്മകളുണര്‍ത്തുന്ന ആ ഓര്‍മ്മകള്‍ ബിംബങ്ങള്‍ ഭഞ്ജിക്കുവാന്‍  അവരെ പ്രേരിപ്പിക്കുന്നു.
 
‘ബ്ലാക്ക്സ്  ലൈവ് മാറ്റര്‍’ എന്ന വാക്കുകള്‍ പ്രതിരോധത്തിന്‍റെ താളത്തില്‍ അവിടെങ്ങും അലയടിക്കുന്നുണ്ട്. അതുവഴി കടന്നു പോകുന്ന ചില കാറുകള്‍ വേഗതകുറയ്ക്കുകയും  നീണ്ട ഹോണുകള്‍ താളാന്മകമായി മുഴക്കി  പ്രതിക്ഷേധക്കാരോടുള്ള  ഐക്യദാര്‍ഡ്യം വിളിച്ചു പറയുന്നുമുണ്ടായിരുന്നു.  ചത്വരത്തെ കടന്നുപോകവേ എന്‍റെ കാലുകള്‍ അറിയാതെ  ബ്രേക്കില്‍ അമര്‍ന്നു, വലതു കൈ ഹോണിലും.

**
1.ഹലോ അമിഗോ,  കൊമോ പ്യൂയദോ  ആയുദാര്‍ത്തെ –Hello friend How can I help you
2. ഹോള –hallo
3. സെന്യോര്‍ -sir
4. സീ –yes
5. ഗ്രാസിസ് –thank you
6. എറെസ്  എസ്പാനിയോള്‍- Are you a Spanish Man ?


Join WhatsApp News
Sabu mathew 2020-09-07 11:25:22
മലയാളി റിപ്പബ്ലിക്കന്മാർ ഇതൊക്കെ വായിക്കുമോ?
Aleena 2020-09-07 13:53:30
"ഇത് അടിമത്വമാണ്. അവര്‍ക്കടിമകളെ വേണം. ഞങ്ങളിവിടെ അടിമകളാണ്. ‘ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്നവര്‍ ഫാക്ടറി കവാടത്തില്‍ എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഈ മഹാമാരിയുടെ കാലത്തു ഞങ്ങളോടിങ്ങനെ ചെയ്യാമോ ?” ഈ ചോദ്യം അമേരിക്കന്‍ മലയാളികള്‍ സ്വയം ഒന്നു ചോദിച്ചു നോക്കണം. എല്ലാക്കാലത്തും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കേണ്ടതുണ്ടോ ?
Boby Varghese 2020-09-07 15:22:13
I came to this country because of better financial opportunities. I always make sure to be law abiding. Never felt, even for one moment, like a slave. Always thankful to God for allowing me to be a citizen of this great nation. It hurts me when I see BLM burns down our cities like Portland, Minneapolis, Rochester, Seattle etc. Now they want to abolish the police and defund them. If I am in an emergency, will the Black Panther Army will come for my help? I must have a police. BLM wants to destroy our constitution, our flag and our nation. On the first day of riots, 130 businesses were destroyed in Minneapolis. 13 of those businesses were owned by Indian Americans.
Prof. G. F. N Phd 2020-09-07 15:26:39
ഏതൊക്കെ എഴുതാനുള്ള സ്വാതന്ത്ര്യവും നിങ്ങള്ക്ക് നൽകിയ ഈ രാജ്യത്തെ അപമാനിക്കാൻ എങ്ങനെ ധൈര്യം വന്നു. ഇന്ത്യക്കാർക്ക് അമേരിക്കയിൽ വരാൻ നിയമം കൊണ്ടുവന്നത് കറമ്പൻ അല്ല. അത് അതാദ്യം മനസ്സിലാക്കു. 1946 -ലെ ലൂസ് -സെല്ലാർ നിയമത്തിനു വേണ്ടി ഇന്ത്യയ്ക്കാരാ ണ് പോരാടിയത്. അന്ന് ഒരു കറമ്പനും നമ്മുക്കില്ലായിരുന്നു. ഇന്ത്യയ്ക്കർ വന്നാൽ അവരുടെ ബെനെഫിറ്റ്‌സ് പോകുമെന്നവർ ഭയക്കുന്നു. അതിനു ശേഷം മഹാല്മജിയുടെ നേതൃത്വത്തിൽ സൗത്ത് ആഫ്രിക്കയിലും, ഇന്ത്യയിലും ഒക്കെ നടന്ന സമരത്തിന്റെ ഫലം അറിഞ്ഞ കറമ്പൻ നേതാക്കളാണ് ലൂതർ കിംഗ് .. ഇൻഡ്യാക്കാർക്കു വേണ്ടി മുൻ നിരയിൽ നിന്ന് പോരാടിയവരാണ് ഇവിടുത്തെ വെളുത്ത വർഗ്ഗം. അടിമത്വം അവസാനിപ്പിക്കാതെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു എബ്രഹാം ലിങ്കണെതീരെ ഇന്നത്തെ പോലെ തന്നെ ആഭ്യ ന്തര കലാപം അഴിച്ചു വിട്ടവരാണ് ഡെമോക് റാറ്റ്സ് . ചരിത്രം സത്യം പറയുന്നു. അത് കേട്ട് സഹിക്കാൻ കഴിയാത്ത ഡെമോക് റാറ്റസ് സ്റ്റാച്യൂസ് ഓരോന്നായി നശിപ്പിച്ചു ചരിത്രസത്യങ്ങളെ ഇല്ലാതാക്കാനാണ് പാഴ്ശ്രമം നടത്തുന്നത്. ഡെമോക് എലികൾ വരുമ്പോൾ പാക്കിസ്ഥാന് സഹായം പുനരാരംഭിക്കും. കശ്‍മീർ ഇന്ത്യക്കു നഷ്ടമാകും. ട്രമ്പ് ഇന്ത്യക്കു ചെയ്ത എല്ലാ സഹായങ്ങളും അവസാനിക്കും. ചൈന ഇന്ത്യയെ തൊടാൻ പേടിക്കുന്നത് ട്രംപ് ഉള്ളത് കൊണ്ട് മാത്രം . ചൈനയുടെ കളിപ്പാവയാണ് ബൈഡൻ. ലോകം മുഴുവൻ അറിയുന്ന ഈ സത്യം എന്തേ നിങ്ങൾ മറച്ചു വയ്ക്കുന്നു??? ട്രൂമ്പ് ജയിക്കട്ടെ. രാജ്യത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ. May God Almighty give courage and strength to our President Donald Trump. Trump is the Savior of this great nation. Donald Trump All the Way.
Sabu Mathew 2020-09-07 16:25:53
Prof. G. F. N Phd- താങ്കളുടെ പദ പ്രയോഗങ്ങള്‍ തന്നെ വെളിവാക്കുന്നുണ്ട് താങ്കള്‍ എത്രമാത്രം പിന്തിരിപ്പന്‍ ആണെന്ന കാര്യം. താങ്കളുടെ രാഷ്ട്രീയം താങ്കളുടെ കാര്യം. "ഇതൊക്കെ എഴുതാന്‍ എങ്ങിനെ ധൈര്യം വന്നൂ" എന്നുള്ള താങ്കളുടെ ചോദ്യത്തില്‍ തന്നെയുണ്ട്‌ എതിര്‍ അഭിപ്രായം പറയുന്നവരോടുള്ള താങ്കളുടെ ഫാസിസ്റ്റു മനോഭാവം. പിന്നെ ചരിത്രം താങ്കള്‍ പറഞ്ഞ 1946 ല്‍ നിന്നും പിന്നെയും മുന്നോട്ടു പോയിട്ടുണ്ട്. വേണമെങ്കില്‍ ഒന്ന് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ അറിയാം ഏഷ്യന്‍ രാജ്യക്കാര്‍ക്ക് എന്തു തരത്തിലുള്ള നിരോധനമാണ് ഉണ്ടായിരുന്നതെന്ന് https://www.facingsouth.org/2017/02/how-civil-rights-movement-opened-door-immigrants-color. ഈ കഥയില്‍ പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഈ സമയം നടക്കുന്ന കാര്യങ്ങളാണ്‌ 'ന്യൂയോര്‍ക്കര്‍' പോലുള്ള മാസികകളില്‍ അതിനെക്കുറിച്ചൊക്കെ വളരെയേറെ ചര്‍ച്ച നടക്കുന്നുണ്ട്. മാംസസംസ്കരണ ഫാക്ടറികളില്‍ പാവപ്പെട്ട തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ phD യും നല്ല ഉദ്യോഗവും ഉള്ള താങ്കള്‍ക്കോ ബോബി വര്‍ഗീസിനോ ഒന്നും മനസിലാകില്ല അതൊക്കെ മനസിലാകണമെങ്കില്‍ മനസില്‍ ദുരിതം അനുഭവിക്കുന്നവരോട് സഹാനുഭൂതി വേണം. മാടമ്പിസംസ്കാരാത്തിന്റെ ഭാഷയാണ് താങ്കളുടെ കമന്‍റില്‍ മുഴുവന്‍. എന്താ കഥാകൃത്തിനു ഒരു കഥ പറയാന്‍ ആരുടെയെങ്കിലും അനുമതി വേണമോ ? മാഷെ ഇതൊക്കെ ഇവിടെ പച്ചയ്ക്ക് നടക്കുന്ന കാര്യങ്ങളാണ്‌ പറ്റുമെങ്കില്‍ അതൊക്കെ പരിഹരിക്കാന്‍ ശ്രേമിക്ക്. അല്ലാതെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നവരെ ചീത്ത വിളിച്ചിട്ടുണ്ട്. ഈ കഥ വായിച്ചിട്ടു നിങ്ങള്ക്ക് പൊള്ളിയെങ്കില്‍ അത് ഈ കഥയുടെ വിജയം തന്നെയാണ്, അതൊരു പച്ചയായ സത്യമാണ് ജീവിതങ്ങളാണ്
Racism 2020-09-07 16:37:18
Michael Cohen's Book Says Trump Held 'Low Opinions of All Black Folks'. rump routinely referred to Black leaders of foreign nations with racist insults. He had an abiding admiration for President Vladimir Putin’s willingness to treat Russia like a personal business. And he was consumed with hatred for President Barack Obama. As a rule, Trump expressed low opinions of all Black folks, from music to culture and politics,” Cohen writes in the book, to be released Tuesday. He describes Trump calling Nelson Mandela, who led the emancipation of South Africa from white minority rule, “no leader.” “Tell me one country run by a Black person that isn’t a shithole,” Cohen quotes Trump as saying. He also alleges that Trump called Kwame Jackson, a Black contestant on his reality TV show “The Apprentice,” a homophobic slur, and that he had deep disgust with Black leaders in addition to celebrities and sports figures.
Tom A 2020-09-07 16:43:54
five-year-old tweet from Sen. Lindsey Graham (R-SC) is getting renewed attention amid reports that trump once disparaged dead American soldiers as "losers" and "suckers." The tweet in question came shortly after Trump attacked the late Sen. John McCain (R-AZ) for getting captured and tortured by enemy forces during the Vietnam War, and it slammed the future president for showing no appreciation for the sacrifices made by service members. "At the heart of [Trump's] statement is a lack of respect for those who have served," he wrote. "A disqualifying characteristic to be president." In the years since the tweet, however, Graham has evolved to become one of Trump's most loyal defenders, despite the fact that the president has continued attacking McCain even after his passing in 201.
ALEENA 2020-09-07 16:50:41
ശ്രീമാന്‍ Prof. G. F. N Phd ഇന്ത്യയെ ആക്രമിക്കാന്‍ ബ്രിട്ടനെയും ചൈനയെയും പ്രേരിപ്പിക്കുകയും എഴാം കപ്പല്‍ പടയെ ഇന്ത്യയിലേക്ക് അയക്കുകയും ഇന്ദിരാഗാന്ധിയെ കൊടിച്ചി എന്ന് വിളിക്കുകയും ചെയ്ത നിക്സന്‍ ഏതു പാര്‍ട്ടിക്കാരനാണ് ? അനങ്ങിയാല്‍ നിങ്ങളെ ഞങ്ങള്‍ ചാമ്പലാക്കും എന്ന് റഷ്യ പറഞ്ഞതുകൊണ്ടാണ് ചൈന അന്ന് ആനങ്ങതിരുന്നത് അല്ലെങ്കില്‍ ബംഗ്ലാദേശ് യുദ്ധത്തോടെ ഇന്ത്യയുടെ ഭൂപടം മാറുമായിരുന്നു. പിന്നെ അമേരിക്ക എന്തു ഉപകാരമാണ് ഇന്ത്യക്ക് ചെയ്തിട്ടുള്ളത് എന്നും പാക്കിസ്ഥാന് അനുകൂലമായെ ചെയ്തിട്ടുള്ളൂ. പിന്നെ ഇപ്പോള്‍ അമേരിക്ക ഇന്ത്യയുടെ കൂടെ നില്‍ക്കുന്നത് ആര്‍ക്കു വേണ്ടിയാണു ? അത് അമേരിക്കയ്ക്ക് വേണ്ടി മാത്രം. ചൈനയുടെ മുന്‍പില്‍ ദുര്‍ബലനായ ട്രുംപ്‌ ഒറ്റയ്ക്ക് നില്ക്കാന്‍ ഭയപ്പെടുന്നു അപ്പോള്‍ ഇന്ത്യയുടെ കൂട്ട് അനിവാര്യമാണ് അതല്ലേ സത്യം? നാളെ ചൈന അമേരിക്ക ബന്ധം നന്നായാല്‍ ആദ്യം തള്ളിപറയുന്നതും ഇന്ത്യയെ ആയിരിക്കും. പിന്നെ 'കറമ്പന്‍' എന്നൊക്കെയുള്ള താങ്കളുടെ ആ പ്രയോഗം കാണിക്കുന്നുണ്ട് താങ്കളുടെ ഉള്ളിലിരുപ്പ്.
Alex Koratty 2020-09-07 17:40:41
What about middle east. See we have choice. Stay in Kerala. I worked In Kerala, Delhi & Saudi Arabia for 19 years then came here in the USA. And I am enjoying my life here better than in Kerala or Saudi Arabia. At least the author still alive after this story
Alex Koratty 2020-09-07 17:52:42
May be your story is True. Can you find out who owns these farms. And please publish in E malayalee
JOSEPH ABRAHAM ( കഥാകൃത്ത്) 2020-09-07 18:08:13
കഥ വായിക്കപ്പെടുന്നു എന്ന് കാണുന്നതില്‍ സന്തോഷം. അഭിപ്രായം പറഞ്ഞവര്‍ക്കും ഇനിയും പറയുന്നവര്‍ക്കും എന്‍റെ അകൈതവമായ നന്ദി പറയുന്നു. എങ്കിലും അഭിപ്രായങ്ങള്‍ കഥയുടെ ഉള്ളിലേക്ക് കടക്കാത്തതില്‍ കഥാകൃത്ത്‌ എന്ന നിലയില്‍ എനിക്ക് നിരാശയുണ്ട്. ഈ കഥയില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ ഒട്ടുമിക്കതും തന്നെ സത്യമാണ് അതൊക്കെ ഇവിടുത്തെ പത്രങ്ങളിലും വാരികകളിലും റിപ്പോര്‍ട്ട്‌ ചെയ്തതുമാണ്. മലയാളികളായ നമ്മളില്‍ ആരും തന്നെ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയര്‍ ആയിട്ടുണ്ടാകില്ല. എന്നാല്‍ മാംസ സംസ്കരണം പോലുള്ള തൊഴില്‍ മേഖലകളില്‍ ഇത്തരം ചൂഷണം കൊടികുത്തി വാഴുന്നുണ്ടെന്നു മൊരിഞ്ഞ ചിക്കന്‍ വായിലേക്ക് വയ്ക്കുമ്പോള്‍ നമ്മളാരും അറിയാറില്ല. ഈ മഹാമാരിയുടെ കാലത്ത് ഇങ്ങിനെ എത്രപേര്‍ നമുക്ക് തീനും കുടിയും ഒരുക്കാന്‍ വേണ്ടി ജോലി ചെയ്തു രോഗം പിടിച്ചു പിടഞ്ഞുവീണു ശ്വാസംമുട്ടി മരിച്ചു പോയെന്നത് ഓര്‍മിക്കുന്നത്‌ നല്ലതായിരിക്കും. നമ്മള്‍ കാണുന്ന അമേരിക്ക മാത്രമല്ല മറ്റൊരു അമേരിക്കകൂടി നമ്മള്‍ക്കിടയില്‍ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. നമ്മളില്‍ ചിലര്‍ എങ്കിലും അറിഞ്ഞോ അറിയാതയോ ഒരു വര്‍ഗത്തിന്റെ മേധാവിത്വത്തിനു വേണ്ടി നിലകൊള്ളുന്നുണ്ട് . ഇപ്പോഴെ തന്നെ അവര്‍ ആയുധം സംഭരിക്കുകയും ചെറിയ ചെറിയ തീവ്രവാദ സംഘങ്ങള്‍ ആയി മാറുകയും ചെയ്തിട്ടുണ്ട്. മറു പക്ഷം അവരുടെ പ്രതിരോധത്തിനു വേണ്ടി ആയുധം ശേഖരിക്കുന്നുണ്ട്, സംഘ്ടിക്കുന്നുമുണ്ട്. അപ്പോള്‍ നിരായുധരായ നമ്മള്‍ എളുപ്പത്തില്‍ വംശവെറിയുടെ ലക്‌ഷ്യം ആയിതീരും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍മാരോട് രാജ്യം വിടണം എന്ന ഭീഷിണി വന്നു കഴിഞ്ഞു. വംശീയത വളര്‍ന്നാല്‍ കൂടുതല്‍ നഷ്ട്ടം നമുക്ക് തന്നെയെന്നത് ഓര്‍ക്കുന്നത് നല്ലതു.
അസഹിഷ്ണുത 2020-09-07 19:07:10
ഒരു കഥ വായിച്ച് ഇത്രയും അസഹിഷ്ണുത പുലര്‍ത്തുന്ന അമേരിക്കന്‍ മലയാളികളോ ? THE JUNGLE എന്നൊരു നോവലുണ്ട് അതില്‍ മാംസ സംസ്കരണ ഫാക്ടറികളില്‍ നടക്കുന്ന ചൂഷണത്തെക്കുറിച്ച് പറഞ്ഞതിനെതുടര്‍ന്നാണ് ആ മേഘലയില്‍ കുറച്ചൊക്കെ നിയന്ത്രണം വന്നത്.https://www.newyorker.com/podcast/political-scene/how-a-poultry-mogul-is-profiting-from-the-pandemic https://www.newyorker.com/magazine/2017/05/08/exploitation-and-abuse-at-the-chicken-plant ഈ രണ്ടു ലിങ്കുകളില്‍ പോയാല്‍ അതൊക്കെ കാണാം.
വെറും കോലാഹലം 2020-09-07 20:53:16
ഇത്രമാത്രം അസഹിക്ഷണത ഒന്നും നെഗറ്റീവ് കമന്റെ കണ്ടു തോന്നരുത്. ഒന്നോ രണ്ടോ പേർ പല പേരിൽ എഴുതുന്നു എന്ന് മാത്രം. അവർ ട്രംപ് ഭക്തർ ആവാൻ എന്തെങ്കിലും കാരണം കാണും. കറമ്പരെ വെറുക്കുന്ന ട്രംപിനെ അവർ സ്നേഹിക്കുന്നു എന്ന് മാത്രം, ചിലർക്കു കറമ്പന്റെ അടി കിട്ടിക്കാണും, ചിലർ മഗ്ഗ് ചെയ്യപ്പെട്ടവർ ആവും, ചിലപ്പോൾ മകൾ കറമ്പനെ കെട്ടിക്കാനും അങ്ങനെ പലതുമാവാം. ട്രംപ് എന്ത് പറഞ്ഞാലും എന്ത് പ്രവർത്തിച്ചാലും ൨൩% വോട്ടർമാർ ട്രംപിന് മാത്രമേ വോട്ട് ചെയ്യു. ആർക്കും അവരെ പറഞ്ഞു മാറ്റാൻ സാധിക്കില്ല. ചില മലയാളികൾക്ക് കറമ്പൻ ഫോബിയ ഉണ്ട്. അതുകൊണ്ടു തലക്കു ഇളക്കം ഉള്ളവരെപോലെ അവർ എഴുതും. ഇവരുടെ എണ്ണം വളരെ തുച്ഛം ആണ്. ഇവർക്ക് നാഷണൽ ഇലക്ഷനിൽ ഒരു മാറ്റവും ചെയ്യുവാൻ ഉള്ള കേപ്പാസിറ്റി ഇല്ല. ട്രംപിന്റെ കൂടെ നിന്നവർ പലരും അയാൾക്ക്‌ എതിരെ പല ബുക്കുകൾ എഴുതി, വോട്ടുകൾ മറിക്കാൻ അവർക്ക് സാധിച്ചോ? പിന്നെയാ ർ മലയാളിയിലെ കമന്റെ കോളം! -- ഹ ഹാ ഹാ! * ട്രംപിന് പണം പിരിച്ചുകൊടുത്ത പി എം ജി - ദി കിടന്നു വെള്ളം കുടിക്കുന്നു. *malayalee republicans won't read.
PMG 2020-09-07 21:08:47
The Washington Post reported Sunday that five people who worked for New Breed Logistics, where DeJoy was chairman and CEO for 31 years, said that they were "urged by DeJoy's aides or by the chief executive himself to write checks and attend fundraisers" at his Greensboro mansion. The Post cited two employees who said that DeJoy would then have the employees' bonuses raised "to help defray the cost of their contributions," which would be illegal. Democrats are calling for an investigation into the postmaster general, who is under fire for cutbacks to service at the Postal Office.
Radhakrishnan, Portland 2020-09-07 21:17:39
പ്രധിഷേധ പ്രകടനത്തിന് ഇടയിൽ കൊള്ളയും കൊള്ളിയും നാശങ്ങളും ഉണ്ടാക്കിയതിന് പലരെയും അറസ്റ്റ് ചെയിതു. ഇപ്പോൾ വരെ അറസ്റ്റു ചെയ്യപ്പെട്ടവർ എല്ലാം വെള്ള വർണ്ണ മേധാവികൾ ആണ്. പ്രകടനക്കാരുടെ ഇടയിൽ ബ്ലാക് ലൈവ്സ് മാറ്റർ -അനുഭാവികൾ എന്ന് വേഷ പ്രച്ഛന്നം നടത്തി അവർ നുഴഞ്ഞു കയറുന്നതു ആണ് തന്ത്രം. ഇവരിൽ രണ്ട് പേരുടെ കയ്യിൽ അനേകം തവണ വെടി വെക്കുവാൻ ഉള്ള വെടിക്കോപ്പുകളും ഉണ്ടായിരുന്നു.
വായനക്കാരൻ 2020-09-07 23:29:58
മധുര മനോജ്ഞ ചൈനയിലും മറ്റു കമ്മ്യൂണിസ്റ് രാജ്യങ്ങളിലും ഒക്കെ തൊഴിലാളികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സ്വർഗ്ഗതുല്യമായ ജീവിതനിലവാരവും ഒക്കെ ഓർക്കുമ്പോൾ സത്യം പറഞ്ഞാൽ ഒരു relaxation ഒക്കെ ഉണ്ട്. സ്വന്ത രാജ്യങ്ങളിൽ ഉണ്ടായിരുന്ന എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച്, മതിൽ ചാടിയും മരുഭൂമി താണ്ടിയും, നദി നീന്തിയും, ഈ കമ്പനികളിൽ വന്നു പെട്ട ഈ പാവങ്ങൾ അമേരിക്കക്ക് ചെയ്യുന്ന സേവനം മഹത്തരമാണ്. എന്തിന്, ഈ എഴുതുന്ന ആൾ പോലും സ്വന്ത ഇഷ്ടപ്രകാരമല്ല ഇവിടെ ജീവിക്കുന്നത്, അമേരിക്ക നിബന്ധിച്ചതുകൊണ്ടു മാത്രം ഇവിടെ ജീവിക്കുകയാണ്, സൂർത്തുക്കളെ ജീവിക്കുകയാണ്. അമേരിക്കൻ വിസ കിട്ടി, എല്ലാ സൗഭാഗ്യങ്ങളും നേടിയ ശേഷം എല്ലിൽ കൊഴുപ്പു നിറയാൻ തുടങ്ങിയപ്പോൾ ഞാനൊന്ന് ഉറക്കെ വിളിക്കട്ടെ "ഇൻക്വിലാബ് സിന്ദാബാദ്" ""മുതലാളിത്തം നശിക്കട്ടെ" "സാമ്രാജ്യത്വം തകരട്ടെ".
chinthikkunnavan 2020-09-08 03:40:24
ചിന്തിച്ചിട്ട് മനസിലാകാത്ത കാര്യം ഇത്രയും കഷ്ടപ്പെട്ട് ഈ വെള്ളക്കാരന്റെ നാട്ടിൽ നിൽക്കാതെ കഷ്ടപെടാതെ ജീവിക്കാൻ കഴിയുന്ന എത്രയോ സ്വപ്ന രാജ്യങ്ങൾ ഉണ്ട് അങ്ങോട്ടെങ്ങും പോകാതെ ഇവിടെത്തന്നെ കടിച്ചുതൂങ്ങി കിടക്കുന്നതിന്റെ രഹസ്യം മനസ്സിലാകുന്നില്ല .മറ്റു രാജ്യങ്ങളിൽ പത്തു മാസം എങ്കിലും പോയി ജീവിച്ചിട്ട് അമേരിക്കയെ കുറ്റം പറയൂ .
Prof. G. F. N Phd 2020-09-08 04:21:18
"Jack of all trades, master of none". വളരെ ചുരുക്കം മലയാളികളെ ഡെമോക് റാറ്റ്സായിട്ടുള്ളൂ. ഇവിടെ പരാമർശിക്കുന്നത് അവരെ കുറിച്ചാണ്. എല്ലാം അറിയാമെന്ന അബദ്ധ ധാരണ മാത്രം. ഒന്നും അറിയില്ല താനും. ജനാധിപത്യ ഇന്ത്യയുടെ യഥാർത്ഥ പങ്കാളി മറ്റൊരു ജനാധിപത്യ രാജ്യമാണ്. അല്ലാതെ റഷ്യയോ ചൈനയോ അല്ല, സുഹൃത്തെ. അതെല്ലാം അന്ന് കമ്മ്യൂണിസ്റ് രാജ്യമായിരുന്നു. ചൈന ഇ ന്നും കമ്മ്യൂണിസ്റ് - ക്യാപിറ്റലിസ്റ് സമ്മിശ്രമാണ്. അമേരിക്കയെ കുറ്റം പറയുന്ന വിഡ്ഢി സ്വർഗത്തിൽ രമിക്കുന്ന, സ്വാര്ഥതാല്പര്യം മാത്രം കൈമുതലാക്കിയ, വളരെ ചുരുക്കം മലയാളി റാറ്റ്സ് അമേരിക്കയിൽ വന്നത് തന്നെ ഇപ്പറഞ്ഞ കമ്മ്യൂണിസ്റ് രാജ്യങ്ങളിൽ പോയാൽ പണി കിട്ടുമെന്ന് ഉറപ്പായത് കൊണ്ടാണ്. ഒരു കറുത്ത വർഗക്കാരന്റെയും പ്രോത്സാഹനം കൊണ്ടല്ല മലയാളികൾ ഇ വിടെ വന്നത്. കറുത്ത വർഗക്കാരന്റെ ഏഴു അയല്പക്കത്തുപോലും വീട് വാങ്ങാത്ത മലയാളി ബി എൽ എം സപ്പോർട്ടെഴ്സിനെ കാണുമ്പോൾ മൂക്കത്തു വിരൽ വച്ച് പോകും. അഞ്ചാറു ഡോളറും വീടും കാറുകളുമൊക്കെ ആയപ്പോൾ അമേരിക്കൻ സിസ്റ്റം ബോറായി തുടങ്ങി. കൊള്ളാം. സമാധാനത്തിനു ജീവിക്കണമെങ്കിൽ ട്രംപിനെ പിന്തുണക്കൂ ട്ര മ്പല്ലാതെ മലയാളികൾക്ക് മറ്റൊരു സഹായി ഇല്ലാ. അമേരിക്ക നിലനിൽക്കണമെങ്കിൽ ട്രംപ് അടുത്ത നാല് വര്ഷം കൂടെ തെരഞ്ഞെടുക്കപ്പെടണം. ഡാണൾഡ്‌ ട്രംപ് മലയാളികളുടെ പ്രയങ്കരനായ അമേരിക്കൻ പ്രസിഡന്റാണ്‌. വമ്പിച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം ജയിക്കും. അമേരിക്കയിലെ ചരിത്ര വിജയമായിരിക്കും അത്. കോവിഡ് പരത്തിയ ചൈനയെയും , ഭീകരരുടെ താവളമായി പാകിസ്ഥാനെയും വരച്ച വരയിൽ നിർത്തുന്ന ട്രംപ് ഇന്ത്യയ്ക്കാരുടെ ഉറ്റ സുഹൃത്താണ്. ഓരോ വോട്ടും ഡാണൾഡ്‌ ട്രമ്പിനു.
Ruby Jacob- Salem 2020-09-08 09:43:31
Multiple People Arrested as Trump Supporters and Proud Boys Rally in Salem. Multiple people were reportedly arrested after a rally involving Trump supporters and right-wing activists outside the Oregon State Capitol in Salem turned violent on September 7, according to local news reports.The Oregonian reported that the “Cruise Rally”, organized by members of the Oregon For Trump 2020 Facebook page, began in the Portland suburb of Clackamas before part of the group splintered off for an event outside the capitol building.The event reportedly involved both Trump supporters and members of the right-wing Proud Boys group, who were seen carrying guns, baseball bats and other weapons. A small number of counter-protesters were also present.Several arrests were made after attendees set on some of the counter-protesters, attacking them with weapons and pepper spray.In these videos, filmed by Eddy Binford-Ross, a police officer can be seen telling a man holding a paintball gun to “put that down.” Police are later seen holding two men on the ground. Credit: Eddy Binford-Ross via Storyful.
Anish Chacko 2020-09-08 14:14:31
ചുറ്റുമുള്ള കാഴച്ചകളിൽ നിന്നാണ് ഒരു കഥാകൃത്തിന് കാഴച്ചപാടുകൾ ഉണ്ടാവുന്നത് അത് കഥകൾ ആവുന്നത്.. ശുന്യാകാശത്തും ചന്ദ്രനിലും ഒന്നും നടക്കുന്ന കഥകളല്ല പറഞ്ഞിരിക്കുന്നത് തന്റെ ചുറ്റു വട്ടത്തുള്ള കഥകൾ തന്നെയാണ് എഴുതിയിരിക്കുന്നത് .. ഈ കഥക്ക് പിന്നിലെ റിസർച്ചനെ അഭിനന്ദിക്കുന്നു .. അനുവാച്യമായ ഒരു അനുകമ്പയാണ് വായനക്കു ശേഷം മനസ്സിൽ നിറയുന്നത്.. രചനാ രിതിയിൽ പുലർത്തിയിരിക്കുന്ന കൈയടക്കം .. അതി ഭാവുകങ്ങളിേക്ക് വലിച്ചിഴക്കാതെ നേർകാഴച്ചകളില്ലേക്കുള്ള സരസമായ വിരൽ ചൂണ്ടൽ ! ജോസഫ് എബ്രാഹം ഈ കഥയിൽ പറയുന്ന രാഷ്ട്രയം ഒരു രാജ്യത്തിെന്റെ സങ്കുചതത്തിേലേക്ക് മാത്രം ഒതുക്കി വിലയിരുത്തപ്പെണ്ടതല്ല .. ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് മാനവികതയുടെ രാഷ്ട്രയമാണ് അതിർ വരമ്പുകളില്ലാെതെ അവശത അനുഭവിക്കുന്നവരുടെയും പാർശ്വ വലിക്കപ്പെട്ടവരുെടെ രാഷ്ട്രയം പല മുൻ നിര കഥാകൃത്തുകളും മടിച്ചു നിൽക്കുന്ന വിഷയങ്ങളിൽ തൻമേയത്തമായി കഥകൾ അവതരിപ്പിക്കുന്ന കഥാകൃത്തിന് അഭിനന്ദനങ്ങൾ
Sudhir Panikkaveetil 2020-09-08 14:51:10
നൈജീരിയയിൽ ആരംഭിച്ച ലഘുഭക്ഷണശാലയുടെ പല രാജ്യങ്ങളിലും വ്യാപാരശൃങ്കാലകളുള്ള ചിക്കൻ റിപ്പബ്ലിക്ക് എന്ന തലക്കെട്ട് കണ്ടപ്പോൾ വായനക്കാർ ഇതൊരു കല്പിത കഥ (fiction ) എന്നതിനേക്കാൾ സത്യമായ (fact )വിവരണം എന്ന് ധരിക്കേണ്ട കാര്യമില്ല. കഥാകൃത്തുക്കൾ കഥകൾ രചിക്കുന്നത് ജീവിതത്തിൽ നിന്നാണ്. അപ്പോൾ അവക്ക് വായനക്കാരന് പരിചയമുള്ള കാര്യങ്ങളുടെ ഛായ സ്വാഭാവികമായി വരുന്നു. ജീവിതഗന്ധിയായ കഥകൾ എന്ന് പറയുന്നത് അത്തരം കഥകളെയാണ്. ഈ കഥയിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ സത്യമായിരിക്കാം. പക്ഷെ അതിനു ഒരു പ്രത്യേക ഭരണകൂടം ഉത്തരവാദിയാകുന്നില്ല. കാരണം ചിക്കൻ റിപ്പബ്ലിക്ക് തുടങ്ങിയിട്ട് പതിനാറു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ കഥ ആരംഭിക്കുന്നത് മാംസസംസ്കരണ കമ്പനിയിൽ ജോലിചെയ്യുന്ന ഒരു സ്ത്രീയമായി കഥാകൃത്തിന്റെ കൂടിക്കാഴ്ച്ചയിലൂടെയാണ്. അത് കഥാകൃത്തിന്റെ ആവിഷ്കാര രീതി. കഥാകൃത്തുക്കൾ അവർക്കറി യുന്ന സത്യങ്ങളുടെ ചുരുളഴിക്കുന്നതിലാണ് അവരുടെ കൗശലം. വാസ്തവത്തിൽ അവർ ഒരു അസ്പഷ്ടത സൃഷ്ടിക്കുന്നു. (authorial obfuscation) അതാണ് വായനക്കാരെ ജിജ്ഞാസാഭരിതരാക്കുന്നത്. പിന്നെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ ചരിത്രപരമായി സത്യമാകണമെന്നില്ല. അത് ആ കഥാപാത്രത്തിന്റെ അറിവാണ്. എഴുത്തുകാർക്ക് സാമൂഹ്യപ്രതിബദ്ധതയുണ്ട്. അതുകൊണ്ട് അവർ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ കലാപരമായി അവതരിപ്പിച്ച് സത്യത്തിന്റെ സ്വർണ്ണമൂടി തുറക്കുന്നു. ഈ കഥ യിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. പൊരിച്ച കോഴിയുടെ രുചി ആസ്വദിക്കുന്നവർ ഒരു പക്ഷെ അറിയുന്നില്ല ആ വിഭവം അവരുടെ മേശപ്പുറത്ത് എത്തിയത് എങ്ങനെ എന്ന്. ഒരു കഥയിലെ സംഭവങ്ങളെ എങ്ങനെ അടുക്കും ചിട്ടയോടും കഥാകൃത്ത് അവതരിപ്പിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ കഴിവ്. പിന്നെ കഥാപാത്രങ്ങളുടെ സൃഷ്ടി. കഥകൾ അവതരിപ്പിക്കുന്നതിൽ കയ്യടക്കമുള്ള ശ്രീ ജോസഫ് അബ്രാഹാം ഈ കഥ നന്നായി പറഞ്ഞുവന്നു ഈ ലേഖകൻ വിശ്വസിക്കുന്നു. സാഹിത്യം സമൂഹത്തെ, രാഷ്ട്രത്തെ വാർത്തെടുക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്. അലക്സാണ്ടറിനെ ഹോമറിന്റെ ഇലിയഡ് സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ യുദ്ധയാത്രകളിൽ ഇലിയഡിന്റെ ഒരു കോപ്പി കരുതിയിരുന്നു. സാഹിത്യം അത് കഥയായാലും, കവിതയായാലും അവ മനുഷ്യരെ ചിന്തിപ്പിക്കുന്നു, ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു അവരെ നല്ല മനുഷ്യരാക്കാൻ സഹായിക്കുന്നു.
Thomas George. 2020-09-08 17:22:29
The Electoral college is going to be dismantled by trump because someone told him Obama went to the Electoral College.
പൊട്ടക്കണ്ണന്മാരും ആനയും 2020-09-08 21:14:08
അമേരിക്കയെ വിമര്‍ശിക്കുന്നവര്‍ രാജ്യം വിടണം എന്നൊക്കെ ചിലര്‍ വിളിച്ചു കൂവുന്നത് കണ്ടു. കൊറോണ പടര്‍ന്നു പിടിച്ച സമയത്തും അതിനെ വിമര്‍ശിച്ചവരോടും അതുതന്നെ പറയുന്നത് കേട്ടു. ഏതെങ്കിലും അമേരിക്കന്‍ പൌരന്‍ പറയുമോ അങ്ങിനെ? ഇന്ത്യക്കാര്‍ പറയും മലയാളികളും ! അതുതന്നെയാണ് ഇവിടെ ഇന്ത്യയില്‍ നടക്കുന്നതും മോദിയെ വിമര്‍ശിക്കാന്‍ പാടില്ല അങ്ങിനെ ചെയ്യുന്നവര്‍ രാജ്ദ്രോഹികള്‍ അവര്‍ ഉടന്‍ തന്നെ പാക്കിസ്ഥാനിലേക്ക് പോകണം. അതേ ഭാഷ തന്നെയല്ലേ ഇവിടെ കമന്റു ചെയ്യുന്നവര്‍ ഉപയോഗിക്കുന്നത് ? ഒരു കഥ അതൊരു സാഹിത്യസൃഷ്ട്ടി മാത്രം കഥയ്ക്ക്‌ ആധാരമായ കാര്യം സത്യമാകാം സങ്കല്പ്പമാകാം അതിനെചൊല്ലി പുകില്‍ ഉണ്ടാക്കുന്നത് കാണുമ്പോള്‍ എന്താണ് തോന്നുന്നത് നിങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കഥയെന്ത് ലേഖനമെന്തു എന്ന് തിരിച്ചറിയാനുള്ള സാമാന്യവിവരം ഇല്ലായെന്ന് തന്നെയാണ്. ഒരു ലേഖനത്തെക്കുറിച്ചാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നതെങ്കില്‍ അതില്‍ ഒരു യുക്തിയുണ്ട്. അമേരിക്കയ്ക്കു മാത്രമല്ല എല്ലാ രാജ്യങ്ങള്‍ക്കും ഒരു ഇരുണ്ട ഭാഗമുണ്ട് ഇല്ലേ ? അമേരിക്കയില്‍ പട്ടിണിപ്പാവങ്ങളില്ലേ? ദാരിദ്രമില്ലേ ? ഭവനരഹിതര്‍ ഇല്ലേ ? വര്‍ണ്ണ വിവേചനമില്ലേ ? അവിടെ കറുത്ത വര്‍ഗ്ഗക്കാര്‍ ഇപ്പോള്‍ സമരം ചെയ്യുന്നത് എന്തിനാണ്? തൊഴില്‍ ചൂഷണമില്ലേ ? വേശ്യകള്‍ ഇല്ലേ ? ഗുണ്ടകള്‍ ഇല്ലേ ? ഇതൊക്കെ എല്ലാവര്‍ക്കും അറിയാം അതൊക്കെ നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേട്‌ ആകുമെന്ന് കരുതിയാണോ ഈ വെപ്രാളമെല്ലാം ? ഇതൊക്കെ ഗൂഗിളില്‍ ഒന്ന് വിരല്‍ അമര്‍ത്തിയാല്‍ എല്ലാവരും അറിയും. അമേരിക്കന്‍ സര്‍ക്കാര്‍ പോലും ഇതൊന്നും മറച്ചുവയ്ക്കുന്നില്ല പിന്നെ നിങ്ങള്‍ എന്തിന് വെപ്രാളപെടണം. ഒരു പക്ഷെ ഈ അഭിപ്രായം എഴുതുന്നവര്‍ ഇതൊന്നും അറിയുന്ന്ണ്ടാവില്ല പക്ഷെ പത്രം വായിക്കുന്ന മലയാളികള്‍ ഇതൊക്കെ അറിയുന്നുണ്ട്. നാട്ടില്‍ വരുമ്പോള്‍ വയ്ക്കുന്ന കൂളിംഗ് ഗ്ലാസ്‌കൊണ്ട് നിങ്ങള്ക്ക് നിങ്ങളുടെ കണ്ണുകളെ മറയ്ക്കാം പക്ഷെ ലോകം സത്യം അറിയുന്നു എന്ന കാര്യം നിങ്ങള്‍ ഇനിയെങ്കിലും അറിയണം. ജോസ് കൊരട്ടി എന്ന ഒരാള്‍ കൊരട്ടിയിലെ ഗുണ്ടയെപ്പോലെ കഥാകൃത്തിനെ വകവരുത്തും എന്ന നിലയില്‍ എഴുതിയത് കണ്ടു. മറ്റൊരു പ്രൊഫസര്‍ ( എന്തിന്‍റെ പ്രൊഫസര്‍ ആണെന്ന് അറിയില്ല ) ഇങ്ങനെയൊക്കെ എഴുതാന്‍ എങ്ങിനെ ധൈര്യം വന്നുവെന്നു ചോദിക്കുന്നത് കേട്ടു. നിങ്ങളോടൊക്കെ സഹതപിക്കാന്‍ എന്നല്ലാതെ എന്തു പറയാന്‍. പൊട്ടക്കണ്ണന്മാര്‍ ആനയെ എങ്ങിനെ കണ്ടുവെന്നറിയാന്‍ ഇനി ആരോടും ചോദിക്കേണ്ടതില്ല
Arun 2020-09-09 01:57:14
ആഴത്തിലുള്ള ശരിയായ എഴുത്ത് ഇനിയും തുടരുക "Best wishes.
Babu Parackel 2020-09-09 04:47:31
ഹൃദയസ്പർശിയായ കഥ. ലിയോണയുടെ അതിജീവനത്തിന്റെ കഥ ലക്ഷക്കണക്കിനുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ കുടിയേറ്റക്കാരുടെ അനുഭവമാണ്. അവർ നിയമാനുസൃതമായുള്ള കുടിയേറ്റക്കാരല്ലാത്തതിനാൽ നിയമ പരിരക്ഷ ഉണ്ടാകുന്നില്ല. ആദിമ കുടിയേറ്റക്കാരെല്ലാവരും നിയമം ലംഘിച്ചു കയറിപ്പറ്റിയവരാണല്ലോ. അതവർ മറന്നുപോകുന്നു. നല്ല രചനാശൈലി. ഭാഷയിലും സമൂഹത്തിലും കൂടുതൽ ചലനങ്ങൾ സൃഷ്ടിക്കാൻ കഥാകൃത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു.
Sudheepbalram 2020-09-09 09:11:27
ഈ കോവിഡീയൻ കാലഘട്ടം മാലോകർക്ക് മുൻപാകെ തുറന്നു കാട്ടിയ ഒരു കാര്യമാണ് ലോകമുതലാളിത്തത്തിന്റെ ഇടർച്ചയും പതർച്ചയും... ഏത് പ്രജയുടെ ക്ഷേമതാൽപര്യമാണ് അവിടെ പരിപാലിക്കപ്പെടുന്നത് എന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല... ആർക്കാണ് അവിടെ തൊഴിൽ സുരക്ഷയുളളത് എന്നതും അവിതർക്കിതമായ കാര്യമാണ്... 50 വർഷം മുൻപ് ലിങ്കൺ സ്മാരകത്തിൽ വച്ച് മാർട്ടിൻ ലൂഥർ കിംഗ് പങ്കു വച്ച സ്വപ്നം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ ഒരു വസ്തുനിഷ്ഠ പരിശോധന ഇവിടെ നെഗറ്റീവ് കമന്റുകൾ പടച്ച റിപ്പബ്ലിക്കൻ വാക്താക്കൾക്ക് ഒന്ന് നടത്തി നോക്കാവുന്നതാണ്.... ട്രെവോൺ മാർട്ടിനും ജോർജ്ജ് ഫ്ലോയിഡും വംശീയത അമേരിക്കൻ മണ്ണിൽ എത്രമാത്രം സജീവമാണ് ഇപ്പോഴും എന്നത് കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.... കറുമ്പൻ എന്ന വാക്കൊക്കെ ഉപയോഗിച്ച ചില കമന്റുകൾ കണ്ടു എത്രമാത്രം അടിമത്തമാണ് ആ മനസ്സ് പേറുന്നതെന്ന് ഭീതിയോടെയാണ് ഓർത്തത്... വെള്ളക്കാരന്റെയുള്ളിൽ നാമെല്ലാം കറുമ്പൻ മാരാണ് എന്നത് ഓർക്കുന്നത് നല്ലതാണ്. ട്രമ്പ് കാലത്തെ കുടിയേറ്റക്കാരുടെ അരക്ഷിത ജീവിതം ജോഷിയേട്ടൻ ദൃശ്യാത്മകമായി വരച്ചിട്ടു... സ്വതന്ത്രരെങ്കിലും ഇന്നും സാമൂഹിക അസമത്വം അനുഭവിക്കുന്ന നീതിന്യായ വ്യവസ്ഥയിൽ പോലും തുല്യതയില്ലാത്ത കറുത്തവന്റെ സാമൂഹിക നീതിക്കായുള്ള പോരാട്ടത്തെ ഇകഴ്ത്തി കാണാതിരിക്കാനുള്ള മനോനിലയെങ്കിലും ഇല്ലെങ്കിൽ അവരെ മനുഷ്യരായി കാണാൻ കഴിയില്ല. അര നൂറ്റാണ്ട് മുൻപ് നീഗ്രോ എന്ന് വിളിക്കപ്പെട്ട കറുത്തവന് മാത്രമായിരുന്നു വിവേചനമെങ്കിൽ ഇന്നത് ദരിദ്രരിലേയ്ക്കും എത്തി നിൽക്കുന്നതായി കാണാം... വിദ്യാഭ്യാസ രംഗം മാത്രം നോക്കിയാൽ മതിയാകും.... രാജ്യം കടുത്ത മാന്ദ്യത്തിലേയ്ക്ക് മുങ്ങിത്താഴുമ്പോളും മുതലാളിത്ത യുക്തിപോലും പ്രയോഗിക്കാതെ ശിങ്കിടി മുതലാളിത്തത്തോട് മാത്രം കൂറ് പുലർത്തുന്ന മോഡി ഭരണത്തിലുള്ള ഇന്ത്യാ രാജ്യത്തിലിരുന്ന് ഇതു പറയുമ്പോൾ ആശ്വാസമായുള്ളത് ഇടത് പക്ഷം ഭരിക്കുന്ന കേരളത്തിലാണ് എന്ന ഒറ്റ കാര്യം മാത്രമാണ്... ജോഷിയേട്ടന്റെ നാട്ടുകാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു.... മനോഹരമായ എഴുത്തിനും ആശയ തെളിമയ്ക്കും ഹൃദയാഭിവാദ്യങ്ങൾ...
Ninan Mathulla 2020-09-09 09:45:07
Another 'Uncle Tom's Cabin' that conquered the mind of masses! Congratulations. Anybody left with a little bit of humanity will not criticize but appreciate the writing. Best wishes!
Sunil K Faizal 2020-09-10 02:46:26
അമേരിക്ക പല വിഷയത്തിലും ഏകാധിപത്യവും ലോക പോലീസും ആവുമ്പോഴും വലിയ ജനാധിപത്യ രാജ്യമാണെന്ന ഒരു സ്വീകാര്യതക്ക് അംഗീകാരം ലഭിച്ചു എന്നത് വസ്തതയാണ്. എന്നാൽ മനുഷ്യെനെ മനുഷ്യരായി കാണാെതെ വംശീയ വെറിയുടെ വിഷം ഉള്ളിൽ പേറുന്നവരാണ് ആ മഹാരാജ്യത്തിന്റെ മഹത്വത്തിന് നിറം കെടുത്തുന്നത്. യഥാർത്ഥത്തിൽ അവർ ജനാധിപത്യ വിരുദ്ധരാണ്.
sunil k faizal malayalagramam 2020-09-10 02:55:52
മനസ്സിൽ തട്ടുന്ന കഥ . അമേരിക്കയിലെ നമ്മളറിയാത്ത അനുഭവം കഥയാക്കിയത് എഴുത്തുകാരെന്റെ മനസ്സിെനെ അവ അസ്വസ്ഥമാക്കിയതു കൊണ്ടാണ്. എഴുത്തുകാരന്റെ തൂലികക്ക് അഭിനന്ദനങ്ങൾ - പ്രസിദ്ധീകരിച്ച ഇ മലയാളി. com നും
SUDHEER P S 2020-09-10 02:59:11
അടിമത്തം തെറ്റല്ലെങ്കിൽ ലോകത്ത് മറ്റൊന്നും തെറ്റല്ലെന്ന് ഏറ്റു പറഞ്ഞത് എബ്രഹാം ലിങ്കൺ ആണ്; ഒന്നര നൂറ്റാണ്ട് മുൻപ്. അന്ന് അദ്ദേഹത്തിനെതിരെയും 'അബോളിഷൻ' വാദക്കാർക്കെതിരെയും കുരച്ചു ചാടിയ വംശവെറിയൻമാരുടെ തലമുറ കുറ്റിയറ്റു പോയിട്ടില്ലെന്നുമാത്രമല്ല, അവർ മാൻപേടയെ ചെന്നായ്ക്കൾ എന്നപോലെ സംഘടിതവും ആസൂത്രിതവുമായി വളഞ്ഞിട്ട് ആക്രമിക്കുന്ന നിലയിലേക്ക് ട്രംപിൻ്റെ അമേരിക്ക 'പുരോഗമിച്ച 'തിൻ്റെ തെളിവാണ് ജോഷിയുടെ 'ചിക്കൻ റിപ്പബ്ലിക്കി'നെതിരെയുള്ള ചില കോണുകളിൽ നിന്നുള്ള പ്രതിഷേധം. 1852 ൽ പുറത്തിറങ്ങിയ 'Uncle Tom's Cabin ' ഉം തൊട്ടടുത്ത വർഷം തന്നെ പ്രസിദ്ധീകരിച്ച സോളമൻ നോർത്തപ്പിൻ്റെ അനുഭവ വിവരണം '12 Years a Slave ' ഉം സമാനമായ പ്രമേയങ്ങളുള്ള മറ്റനവധി കൃതികളും യാഥാസ്ഥിതികരുടെ ഇത്തരം ഓരിയിടലുകൾ മറികടന്നു തന്നെയാണ് ജനമനസ്സുകളിൽ ഇടം പിടിച്ചത്.ആ കൃതികളുടെയൊക്കെ സ്വാധീനം കൊണ്ടു കൂടിയാണ് ലോകം ഇന്നു കാണുന്ന രീതിയിൽ കുറേ പേർക്കെങ്കിലും വാസയോഗ്യമായ ഇടമായി മാറിയത്. BLM മൂവ്മെൻറും അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പും അടിമത്തത്തിൻ്റെ ആധുനിക വേർഷനും സമൂഹത്തിൻ്റെ ഇരുണ്ട ഓരങ്ങളിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസ്സഹായതയും പ്രമേയമാകുന്ന ഈ കഥ ലക്ഷ്യവേധിയായ ഒരു രാഷ്ട്രീയ മിസൈൽ കൂടിയാണ്. ഉദ്ദേശിച്ചിടത്തു തന്നെ ചെന്നുകൊള്ളുന്നതുകൊണ്ടാണ് അതുമൂലം 'നാശനഷ്ടം' ഉണ്ടാകുന്നവർ പ്രതികരിക്കുന്നത്. തൊഴിലാളികൾക്ക് വേതനം വർദ്ധിപ്പിക്കാതെ തൊഴിൽ സമയം വർദ്ധിപ്പിച്ച മാംസ സംസ്കരണ യൂണിറ്റിൻ്റെ മുതലാളി ,അതിന് സഹായം ചെയ്ത പ്രസിഡണ്ടിൻ്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 2 മില്യൻ ഡോളർ സംഭാവന ചെയ്തതായുള്ള കഥയിലെ പരാമർശം, ലോക് ഡൌൺ കാലത്ത് സ്വന്തം ജീവനക്കാരുടെ ശമ്പളം മൂന്നിലൊന്നായി കുറച്ച ഇന്ത്യയിലെ കോർപ്പറേറ്റ് മുതലാളിമാർ P M CARES ഫണ്ടിലേക്ക് ( ദുരിതാശ്വാസ നിധിയിലേക്കല്ല! )കോടികൾ സംഭാവന നൽകുന്ന ഇന്ത്യൻ യാഥാർത്ഥ്യത്തോട് ചേർത്ത് വായിക്കപ്പെടേണ്ടതാണ്. സ്വന്തം അടിവസ്ത്രത്തിൽ നിന്നുകൊണ്ട് മൂത്രമൊഴിക്കേണ്ടി വരുന്ന തൊഴിലാളി അതിരുകടന്ന ഭാവനയാണോ അതോ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണോ? നിർദ്ദയമായ സാമൂഹ്യ നിരീക്ഷണം, ശക്തമായ രാഷ്ട്രീയ വിമർശം, ഒതുക്കവും ലാളിത്യവുമുള്ള കഥപറച്ചിൽ.... അഭിനന്ദനങ്ങൾ.
Adv. George Sebastian 2020-09-12 05:01:02
കഥ സത്യത്തോട് അടുക്കുന്തോറും വസ്തുനിഷ്ഠമാകുമെങ്കിലും പലരെയും വിഷമിപ്പിക്കുന്നതാകും എന്നതാണ് യാഥാർത്ഥ്യം. കഥ വായിച്ച ഈ കുറിപ്പെഴുതുന്ന ആൾക്കും കഥ ഒരു യഥാർത്ഥ സംഭവത്തിന്റെ വിവരണമായിട്ടാണ് തോന്നിയതിൽ നിന്നു തന്നെ കഥാകാരന്റെ പരിശ്രമം വൻ വിജയമായി എന്നു വ്യക്തമാണ്. കഥാകാരന്റെഒട്ടുമിക്ക കഥകളും വായിച്ചിട്ടുണ്ടെങ്കിലും ഇത്രമാത്രം യാഥാർത്ഥ്യത്തോട് ഇഴുകിച്ചേർത്ത വേറെ കഥ ഉണ്ട് എന്ന് തോന്നുന്നില്ല. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ജോസഫ് എബ്രഹാമിന് പ്രായപൂർത്തിയും പരിപക്വതയും വന്നു ചേർന്നു എന്നു പറയാതെ വയ്യ. അമേരിക്ക എന്നത് സ്വർഗ്ഗഭൂമിയല്ലെന്നും അല്ലെങ്കിൽ ഒരു വിഭാഗത്തിന് ലോകത്തെല്ലായിടത്തും ആ സ്വർഗ്ഗഭൂമിയുണ്ട് എന്നും ഈ കഥ ഓർമ്മിപ്പിക്കുന്നു 'മനുഷ്യാവകാശങ്ങളുടെ പേരിൽ മറ്റ് രാജ്യങ്ങളുടെ മേൽ കുതിര കയറ്റം പതിവാക്കിയ ആ ഒരു വിഭാഗം അവിടത്തന്നെയുള്ള മറ്റൊരു വിഭാഗത്തെ നിർദ്ദയമായി പീഡിപ്പിക്കുന്നു. എച്ചിൽ നക്കികൾ അതു കണ്ടില്ലെന്നു നടിക്കുന്നു ലോകത്തെല്ലായിടത്തും ഇതാണ് സ്ഥിതി. മനുഷ്യ ദുരിതങ്ങളുടെ സാർവ്വദേശീയത്വം ഈ കഥയിൽ തെളിഞ്ഞു കാണുന്നു. അത് അമേരിക്ക ആയാലും ഇന്ത്യ ആയാലും ഒരു പോലെ.എല്ലാക്കാലവും ചരിത്രം ഒരു പോലെ മുന്നോട്ടൊഴുകുമെന്നു വിശ്വസിക്കുന്ന ലോക അധീശ വിഭാഗം സൃഷ്ടിച്ചു വിടുന്ന നുണകളിൽ അഭിരമിക്കാൻ നിൽക്കാതെ സത്യത്തിനു നെരെ കൺതുറന്ന എഴുത്തുകാരന് അഭിനന്ദനം .വല്ലാതെ സ്പർശിച്ചത് സ്വന്തം അടിവസ്ത്രത്തിൽ മൂത്രമൊഴി ച്ച്പോകുന്ന സ്ത്രി തൊഴിലാളിയുടെ ദയനീയതയാണ്. കോവിഡിനു തിന്നാനിട്ടു കൊടുക്കുന്ന ഇര കർ ആണ് അവർ അമേരിക്കൻ തൊഴിലാളികളെക്കുറിച്ച് ജോസഫ് എബ്രഹാം മാത്രമല്ല ജോൺസ്റ്റീൻ ബക്ക് തുടങ്ങിയവർ ശക്തമായ രീതിയിൽ എഴുതിയിട്ടുണ്ട്. അവരെ ആരും ഭീഷണിപ്പെടുത്തിയില്ല രാജാവിനെക്കാൾ വലിയ രാജഭക്തിയുള്ള ഉച്ചിഷ്ഠ ഭോജികളായ കൊട്ടാരം തൂപ്പുകാർ എന്നും ലോകത്തെവിടെയും വംശീയത അങ്ങിനെ ആയിരിക്കും. വംശീയതയും വർഗ്ഗീയതയും ലോകത്തിന്റെ മുഖമുദ്രയാക്കി മാറ്റാനും അധികാരത്തിലേക്കുള്ള കുറുക്കു വഴിയാക്കാനും ചരിത്രാതീതകാലം മുതലേ ശ്രമിച്ചു വന്നവർ ഇന്നും അതേ പാത പിന്തുടരുന്നു. പക്ഷേ അത് എല്ലാക്കാലത്തും വിജയിച്ചു കൊള്ളണമെന്നില്ല എന്നു മാത്രം. കമ്യൂണിസം തകർന്നാലും മറ്റേതെങ്കിലും പ്രതിരോധ അതിജീവന വ്യവസ്ഥകൾ ഉദയം കൊള്ളാതിരിക്കില്ല എന്നാണ് ചരിത്രം മനുഷ്യനെ പഠിപ്പിക്കുന്നത്
ജോസഫ്‌ എബ്രഹാം 2020-09-13 12:24:54
ഈ ചെറിയ കഥ ഇപ്പോഴും വായിക്കപ്പെടുന്നു എന്നു കാണുന്നതില്‍ സന്തോഷം. കഥയെക്കുറിച്ച് വിമര്‍ശിച്ചു അഭിപ്രായം പറഞ്ഞവര്‍ക്ക് ഏറെ നന്ദി പറയുന്നു. കാരണം അവരാണ് ഈ കഥയെ സജീവമാക്കി നിര്‍ത്തിയത്. ധാരാളം പേര്‍ നല്ല വാക്കുകള്‍ പറഞ്ഞു അവര്‍ക്കും നന്ദി. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരും സുരക്ഷിതരായി തീരട്ടെ എന്ന് ആശംസിക്കുന്നു.
Rose George 2020-10-23 22:26:24
Gracias dear Joseph Abraham . ഈ കഥ നൽകിയ വായനാനുഭവം വിവരണാതീതമാണ് . പരിസരങ്ങളിലേക്കു തുറന്നിരിക്കുന്ന കണ്ണുകളും ജീവിത വീക്ഷണവും ഇതിൽ കാണാം .അടിമത്തത്തിന്റെയും അരാജകത്വത്തിന്റെയും അപമാനം രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ കീഴ്ചുണ്ട് കടിച്ചമർത്തി വിഴുങ്ങുന്നു . കഥാപരിസരങ്ങൾ ഊഹിക്കാൻ കഴിയും . നന്മയുള്ള എഴുത്തുകാരാ നീണാൾ വാഴ്ക
Asha Sunny 2021-11-09 22:56:31
തീക്ഷണമായ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ രചിക്കപ്പെട്ട കഥ. ജീവിതായോധനത്തിനും, നിലനിൽപിനുമായി നിരന്തരം പോരാടുകയും, ചൂഷണവിധേയരാവുകയും ചെയ്യുന്ന തന്റെ സഹജീവികളോടുള്ള കഥാ കാരന്റെ സഹാനുഭൂതിയുടേയും, കാരുണ്യത്തിന്റെയും ഉറവ കിനിയുന്ന മനോഹരമായ ഒരു രചന... ആശംസകൾ
സാബു മാത്യു 2021-11-09 23:12:31
തീക്ഷണമായ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ രചിക്കപ്പെട്ട കഥ. ജീവിതായോധനത്തിനും, നിലനിൽപിനുമായി നിരന്തരം പോരാടുകയും, ചൂഷണവിധേയരാവുകയും ചെയ്യുന്ന തന്റെ സഹജീവികളോടുള്ള കഥാ കാരന്റെ സഹാനുഭൂതിയുടേയും, കാരുണ്യത്തിന്റെയും ഉറവ കിനിയുന്ന മനോഹരമായ ഒരു രചന... ആശംസകൾ
സാബു മാത്യു 2021-11-09 23:43:10
പേരെടുത്ത എഴുത്തുകാരുടെ കാമ്പില്ലാത്ത കഥകളും, അവയെ വാഴ്ത്തി പാടുന്ന മുഖസ്തുതിക്കാരുടെ ഇടയിൽ പെട്ട് ഇതുപോലൊരു കഥ ചർച്ച ചെയ്യപ്പെടാതെ പോയതിൽ വളരെ ദുഃഖം തോന്നിയിരുന്നു. എങ്കിലും ഓൺലൈൻ തമോഗര്ത്തത്തിൽ മുങ്ങിപ്പോകാതെ ഈ കഥ ഇപ്പോഴും വായിക്കപ്പെടുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു (മുൻപിട്ട comment facce ബുക്കിൽ നിന്നും കോപ്പി ചെയ്തപ്പോൾ മാറി പോയതാണ് പത്രധപർ അത് delet ചെയ്യുമെന്ന് കരുതുന്നു )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക