Image

വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണം കോവിഡ് പ്രതിരോധിക്കുമെന്ന് പഠനം

Published on 07 September, 2020
വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണം കോവിഡ് പ്രതിരോധിക്കുമെന്ന് പഠനം
വൈറ്റമിന്‍ കെ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കോവിഡ് 19 നെ പ്രതിരോധിക്കുമെന്നു പഠനം. ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നത്, കോവിഡ് ബാധിച്ച് അതിതീവ്ര വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടവരില്‍ വൈറ്റമിന്‍  കെയുടെ അഭാവം കണ്ടെത്തിയെന്നാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഈ പോഷകത്തിനാവും എന്ന പ്രതീക്ഷയും പഠനം നല്‍കുന്നു. മാര്‍ച്ച് 12 നും ഏപ്രില്‍ 11 നും ഇടയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 134 രോഗികളില്‍ മാസ്ട്രിക്ടിലെ കാര്‍ഡിയോവാസ്ക്കുലാര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചാണ് പഠനം നടത്തിയത്. വൈറ്റമിന്‍ കെയുടെ അഭാവവും കൊറോണവൈറസ് ഗുരുതരമാകുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടു.

നോവല്‍ കൊറോണ വൈറസ് രക്തം കട്ടപിടിക്കുന്നതിനും ശ്വാസകോശത്തിലെ  ഇലാസ്റ്റിക് ഫൈബറുകളുടെ നാശത്തിനും കാരണമാകുന്നു. രക്തം കട്ടപിടിക്കുന്നതിനെ നിയന്ത്രിക്കുന്ന പ്രോട്ടീനുകളുടെ ഉല്‍പാദനത്തെ  സഹായിക്കുന്നതില്‍  വളരെ പ്രധാനപ്പെട്ട ഒരു  പോഷകമാണ് വൈറ്റമിന്‍ കെ. അതുകൊണ്ടുതന്നെ വൈറ്റമിന്‍ കെ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ രക്തക്കുഴലുകള്‍ക്കും എല്ലുകള്‍ക്കും ശ്വാസകോശത്തിനും നല്ലതാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണം  ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. അത് കോവിഡ്19 ന്റെ സങ്കീര്‍ണതകളെ കുറയ്ക്കുക മാത്രമല്ല, നിങ്ങള്‍ക്ക് ആരോഗ്യവും നല്‍കുന്നു.

മിക്ക ഇലക്കറികളിലും വൈറ്റമിന്‍ കെ ധാരാളം ഉണ്ടെങ്കിലും കേല്‍, കാബേജ്, ബ്രൊക്കോളി മുതലായവയില്‍ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ എ, ബി, ഇ, കൂടാതെ മഗ്‌നീഷ്യം, ഫോളേറ്റ്, അയണ്‍ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ്  പച്ചച്ചീരയില്‍ ഒരു ദിവസത്തേക്ക് ശരീരത്തിനാവശ്യമായ വൈറ്റമിന്‍ അടങ്ങിയിരിക്കുന്നു.

പാലുല്‍പന്നങ്ങളിലും മുട്ടയിലും വൈറ്റമിന്‍ കെ ധാരാളമുണ്ട്. ഇറച്ചിപോലെതന്നെ മുട്ടയിലെയും വൈറ്റമിന്റെ അളവ് മൃഗത്തിന്റെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. ദേശത്തിനനുസരിച്ച് മൂല്യത്തില്‍ വ്യത്യാസം വരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക