Image

കുവൈറ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് 55-ാം ഇടവക ദിനം സെപ്റ്റംബര്‍ 11 ന്

Published on 07 September, 2020
 കുവൈറ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് 55-ാം ഇടവക ദിനം സെപ്റ്റംബര്‍ 11 ന്


കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 55-ാം വാര്‍ഷികം സെപ്റ്റംബര്‍ 11 ന് (വെള്ളി) വൈകുന്നേരം 5.30 മുതല്‍ എന്‍സികെയിലെ പള്ളിയിലും പാരിഷ് ഹാളിലുമായി നടക്കും. എന്‍സികെയുടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന ആരാധനക്കും പ്രാര്‍ഥനക്കും വികാരി റവ. ജോണ്‍ മാത്യു നേത്രത്വം നല്‍കും .

വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 9 മുതല്‍ 11 വരെ സൂം അപ്ലിക്കേഷന്‍ വഴി സഭയിലെ ബിഷപ്പുമാര്‍, മുന്‍ വികാരിമാര്‍ , മുന്‍ അംഗങ്ങള്‍ , അഭ്യുദയകാംക്ഷികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു പൊതു വെബിനാര്‍ സംഘടിപ്പിക്കും . സഭാ സെക്രട്ടറി റവ. എബ്രഹാം ജോര്‍ജ് മുഖ്യ സന്ദേശം നല്‍കും.

വാര്‍ഷിക ആഘോഷങ്ങളുടെ വിജയത്തിനായി വികാരി റവ. ജോണ്‍ മാത്യു, സെക്രട്ടറി ബോണി കെ. എബ്രഹാം, ട്രഷര്‍ ബിജു സാമുവല്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

വിവരങ്ങള്‍ക്ക് : 99601739.

റിപ്പോര്‍ട്ട്: രാജു ഡാനിയേല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക