Image

റഷ്യ ട്രംപിനെയും ചൈന ബൈഡനെയും പിന്തുണക്കു ന്നുവെന്ന വിവാദം കൊഴുക്കുന്നു

പി.പി.ചെറിയാൻ Published on 08 September, 2020
റഷ്യ ട്രംപിനെയും ചൈന ബൈഡനെയും പിന്തുണക്കു ന്നുവെന്ന വിവാദം കൊഴുക്കുന്നു
വാഷിംഗ്ടൺ ഡി സി : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പിനെ റഷ്യ പിന്തുണയ്ക്കുന്നതായി ഡമോക്രാറ്റിക്ക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് ആരോപിച്ചപ്പോൾ , ബൈഡനെ പിന്തുണയ്ക്കുന്നത് ചൈനയാണെന്ന് തിരിച്ചടിച്ചു റിപ്പബ്ളിക്കൻ പാർട്ടിയും ഇരുപാർട്ടികളും തമ്മിലുള്ള വാക് പോര് കൊഴുക്കുന്നു.
വൈറ്റ് ഹൗസിലേക്ക് ഡമോക്രാറ്റിക്ക് പാർട്ടിയുടെ പ്രവേശനം തടയുന്നതിനാണ് റഷ്യ ശ്രമിക്കുന്നതെന്നും നാലു വർഷം കൂടി ട്രമ്പ് അധികാരത്തിൽ തുടരണമെന്നുമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും 2016-ലെ തിരഞ്ഞെടുപ്പിൽ റഷ്യ പ്രയോഗിച്ച തന്ത്രം ഇതു തന്നെയാണെന്നും കമല അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിൽ താൻ അംഗമാണെന്നും എന്താണ് 2020-ൽ സംഭവിക്കാൻ പോകുന്നതെന്നും വ്യക്തമായ റിപ്പോർട്ട് ഇതിനകം സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമല പറഞ്ഞു .
റഷ്യയുടെ ഇടപെടൽ കമലയുടെ മൈറ്റ ഹൗസ് പ്രവേശനത്തിന് തടസ്സമാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എന്തുകൊണ്ട് ഇല്ല എന്നായിരുന്നു കമലയുടെ മറുപടി.
റിപ്പബ്ളിക്കൻ പാർട്ടി  തീവ്ര ഇടതുപക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബൈഡൻ - കമലഹാരിസ് വൈറ്റ് ഹൗസിൽ ഏതെങ്കിലും വിധത്തിൽ എത്തിയാൽ അമേരിക്ക ചൈനയുടെ നിയന്ത്രണത്തിലാകുമെന്നും പ്രസിഡന്റ് ട്രമ്പ് മുന്നറിയിപ്പ് നൽകി. ലോകജനത തള്ളിക്കളഞ്ഞ കമ്യൂണിസ്റ്റ് ആശയങ്ങളുടെ ഏക കച്ചിത്തുരുമ്പായ ചൈന ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമായ അമേരിക്കയുടെ നാലയൽപക്കത്തു പോലും പ്രവേശിക്കുന്നതിന് അമേരിക്കൻ ജനത അനുവദിക്കുകയില്ലെന്നും ട്രമ്പ് പറഞ്ഞു.
റഷ്യ ട്രംപിനെയും ചൈന ബൈഡനെയും പിന്തുണക്കു ന്നുവെന്ന വിവാദം കൊഴുക്കുന്നു
റഷ്യ ട്രംപിനെയും ചൈന ബൈഡനെയും പിന്തുണക്കു ന്നുവെന്ന വിവാദം കൊഴുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക