Image

ഡാളസ് ജംഗ്ഷന്റെ ലഘുചിത്രം ഹരമായിമാരി: ഏബ്രഹാം തോമസ്‌

ഏബ്രഹാം തോമസ്‌ Published on 08 September, 2020
ഡാളസ് ജംഗ്ഷന്റെ ലഘുചിത്രം ഹരമായിമാരി: ഏബ്രഹാം തോമസ്‌
ഡാലസിലെ കേരള വംശജരായ ഏതാനും ചെറുപ്പക്കാര്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്ഡ അണിയിച്ചൊരുക്കിയ ലഘു വിഡിയോ ചിത്രം, കഥയില്‍ അല്‍പം കാര്യം യൂടൂബില്‍ ഹരമായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് ഏതാനം ദിവസത്തിനുള്ളില്‍ ഈ ചിത്രം 15 കെ വ്യൂവര്‍ ഷിപ്പും കടന്ന് മുന്നേറുകയാണ്.

ഡാലസ് ജംഗ്ഷന്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം കോവിഡിന്റെ പശ്ചാത്തലത്തില്‍ യുവാക്കളായ കുറേ മലയാളികളുള്‍പ്പെടെ സ്വപ്‌ന പദ്ധതി വിവരിച്ചാണ് തുടങ്ങുന്നത്. സിനിമ ഭ്രമം മൂത്ത ഇവര്‍ തങ്ങളുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പുറപ്പെടാന്‍ ഒരുങ്ങുന്നു. അപ്പോഴാണ് അയല്‍ വീട്ടിലെ വൃദ്ധന് അടിയന്തിര ചികിത്സ ആവശ്യമാണെന്നറിയുന്നത്. നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ റോയ് ഒരു മെയിന്‍ നേഴ്‌സാണ്. അയാള്‍ ഉടനെ തന്നെ തന്റെ യൂണിഫോം അണിഞ്ഞ് രോഗിയെ ആശുപത്രിയിലെത്തിക്കുവാന്‍ തയ്യാറാവുന്നു, അയാളും സുഹൃത്തുക്കളും തങ്ങളുടെ സ്വപ്‌നപദ്ധതി തല്‍ക്കാലം മാറ്റിവയ്ക്കുവാന്‍ തയ്യാറാവുന്നു. ആരോഗ്യ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച് ചിത്രം അവസാനിക്കുന്നു. നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണ ശകലങ്ങള്‍ ചിത്രത്തിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അജോ സാമുവല്‍, നിമ്മി തോമസ് എന്നീ നടീനടന്മാര്‍ പ്രതീക്ഷ നല്‍കുന്നു. അലക്‌സ് തോമസിന്റേതാണ് തിരക്കഥയും സംഭാഷണവും. പശ്ചാത്തല സംഗീതം എറിക് ജോണ്‍സണും ശബ്ദ ലേഖനം ഷാലു ഫിലിപ്പും നിര്‍വ്വഹിച്ചു. സാമുവല്‍ അലക്‌സാണ്ടറിന്റെ സംവിധാനം ആസ്വാദ്യകരമാണ്. ഡാലസ് ജംഗ്ഷന് വേണ്ടി അജോ സാമുവല്‍ നിര്‍മ്മാതാവായി.

യു ട്യൂബ് ലിങ്ക്: youtu.be/uulxan09phy
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക