Image

ഇന്ത്യന്‍ പ്രധിരോധ വകുപ്പ്‌ 523 മില്യണ്‍ ഡോളറിന്റെ സ്വിസ്‌ വിമാനങ്ങള്‍ വാങ്ങുന്നു

ജേക്കബ്‌ മാളിയേക്കല്‍ Published on 05 June, 2012
ഇന്ത്യന്‍ പ്രധിരോധ വകുപ്പ്‌ 523 മില്യണ്‍ ഡോളറിന്റെ സ്വിസ്‌ വിമാനങ്ങള്‍ വാങ്ങുന്നു
സൂറിച്ച്‌: സ്വിസ്‌ വിമാനനിര്‍മാണ കമ്പനിയായ പീലാത്തോസ്‌ 523 മില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ സൈനിക പരിശീലന വിമാനങ്ങള്‍ ഇന്ത്യയിലേക്ക്‌ കയറ്റുമതി ചെയ്യും. ഇതിന്റെ ഉടമ്പടി പത്രം ഒപ്പുവച്ചതായി പീലാത്തോസ്‌ കമ്പനി പ്രതിനിധി അറിയിച്ചു.

എഴുപത്തി അഞ്ച്‌ ജ ഇ 7 ങസ കക മിലിട്ടറി പരിശീലനവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ്‌ ഇന്ത്യ വാങ്ങുന്നത്‌. ഉടമ്പടിയില്‍ ഇന്ത്യക്ക്‌ വേണ്‌ടി വന്നാല്‍ 30 ജഇ 7 കൂടി നല്‍കാമെന്ന്‌ പീലാത്തോസ്‌ കമ്പനി പറയുന്നു. മുപ്പത്‌ ലോക രാജ്യങ്ങള്‍ക്കായി ഇതുവരെ 900 ജ ഇ 7 വിമാനങ്ങള്‍ പീലാത്തോസ്‌ വിതരണം ചെയ്‌തിട്ടുണ്‌ട്‌.

ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമാണ്‌ നിലവില്‍ ഇന്ത്യ. ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌ കമ്പനി നിര്‍മിച്ച ഒജഠ 32 പരിശീലന വിമാനങ്ങള്‍ 2009 ജൂലൈ മുതല്‍ 17 വിമാന അപകടങ്ങള്‍ ഉണ്‌ടാക്കിയതാണ്‌ സ്വിസ്‌ മിലിട്ടറി പരിശീലന വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചതെന്ന്‌ സ്വിസ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. എല്ലാ വിമാനങ്ങളും ആയുധ രഹിതമായി മാത്രമേ ഇന്ത്യയിലേക്ക്‌ കയറ്റുമതി ചെയ്യുകയുള്ളൂവെന്ന്‌ എക്‌സ്‌പോര്‍ട്ട്‌ കണ്‍ട്രോള്‍ തലവന്‍ യുര്‍ഗെന്‍ ബോലെര്‍ അറിയിച്ചു.

1970 മുതല്‍ മ്യാന്മാര്‍, മെക്‌സിക്കോ, ഇറാക്ക്‌, നൈജീരിയ, ചിലി, ബൊളിവിയ, ഗോട്ടിമാല തുടങ്ങിയ രാജ്യങ്ങള്‍ ആയുധങ്ങള്‍ ഘടിപ്പിച്ച സ്വിസ്‌ പീലാത്തോസ്‌ വിമാനങ്ങള്‍ സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പോലും ഉപയോഗിച്ചിരുന്നതായി കണെ്‌ടത്തിയിരുന്നു.
ഇന്ത്യന്‍ പ്രധിരോധ വകുപ്പ്‌ 523 മില്യണ്‍ ഡോളറിന്റെ സ്വിസ്‌ വിമാനങ്ങള്‍ വാങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക