Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 25-ന്

ജോഷി വള്ളിക്കളം Published on 09 September, 2020
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 25-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 25-ന് നടത്തും. പ്രസ്തുത യോഗം സൂം/കോണ്‍ഫറന്‍സ് കോളിലൂടെയാണ് നടത്തുന്നത്. കോവിഡ് 19 സാഹചര്യം അനുകൂലമായാല്‍ സി.എം.എ ഹാളില്‍ (834 E Rand Rd, Suite#13, Mount Prospect) വച്ചു കൂടുന്നതാണ്.

പ്രസ്തുത യോഗത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ യോഗത്തെ അഭിസംബോധന ചെയ്യുന്നതും, സെക്രട്ടറി ജോഷി വള്ളിക്കളം റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതും, ട്രഷറര്‍ ജിതേഷ് ചുങ്കത്ത് ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതുമാണ്. മാത്രമല്ല അസോസിയേഷന്‍ ഓഫീസിന്റെ ടാക്‌സ് ഒഴിവ് സംബന്ധിച്ചുള്ള വിവിരങ്ങളും യോഗത്തെ അറിയിക്കുന്നതാണ്.

എല്ലാ അസോസിയേഷന്‍ അംഗങ്ങളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അറിയിക്കുന്നു. സൂം/കോണ്‍ഫറന്‍സിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക