Image

അലക്‌സാണ്ടര്‍ ചെറിയാന്‍ ഡാളസില്‍ നിര്യാതനായി

ഷാജീ രാമപുരം Published on 09 September, 2020
അലക്‌സാണ്ടര്‍ ചെറിയാന്‍ ഡാളസില്‍ നിര്യാതനായി
ഡാളസ്: വെണ്മണി കൊഴുവല്ലൂര്‍ പേരങ്ങാട്ട് അലക്‌സാണ്ടര്‍ ചെറിയാന്‍ (89) ഡാളസില്‍ നിര്യാതനായി. സെഹിയോന്‍ മാര്‍ത്തോമ്മ ഇടവാംഗമാണ്. ചെങ്ങന്നൂര്‍ പെണ്ണുക്കര കൊയ്പ്പത്തറയില്‍ അന്നമ്മ അലക്‌സാണ്ടര്‍ ആണ് ഭാര്യ.

ഡോ.ചെറിയാന്‍ അലക്‌സാണ്ടര്‍ (ന്യുയോര്‍ക്ക്), മാത്യു അലക്‌സാണ്ടര്‍ (ഡാളസ്) എന്നിവര്‍ മക്കളും, ടിസ്സി, എല്‍സാ എന്നിവര്‍ മരുമക്കളും ആണ്. കൊച്ചുമക്കള്‍: ടാനിയ, ക്രിസ്റ്റ, റെയന്‍, റെനിറ്റ.

പൊതുദര്‍ശനം സെപ്തംബര്‍ 11 വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതല്‍ 8 മണി വരെ പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ (3760 14th St, plano,Tx 75074) വെച്ച് നടത്തപ്പെടുന്നതും, തുടര്‍ന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ചുള്ള ശുശ്രുഷകള്‍ക്ക് ശേഷം കോപ്പൽ റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (400 Freeport Pkwy, Coppell, Tx 75019) സംസ്കാരം നടത്തുന്നതുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക