Image

വില്‍സണ്‍ ഉഴത്തില്‍ ഫോമാ സണ്‍ ഷൈന്‍ റീജിയന്‍ ആര്‍ . വി .പി സ്ഥാനാര്‍ത്ഥി , മനോഫാ യുടെ സമ്പൂര്‍ണ്ണ പിന്തുണ

Published on 09 September, 2020
വില്‍സണ്‍ ഉഴത്തില്‍ ഫോമാ സണ്‍ ഷൈന്‍  റീജിയന്‍ ആര്‍ . വി .പി സ്ഥാനാര്‍ത്ഥി , മനോഫാ യുടെ സമ്പൂര്‍ണ്ണ പിന്തുണ
ജാക്ക്‌സണ്‍വില്‍, ഫ്‌ലോറിഡാ:  ഫോമാ  സണ്‍ ഷൈന്‍  റീജിയന്റെ 2020 22 ലെ ആര്‍.വി. പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വില്‍സണ്‍ ഉഴത്തിലിന് (ഫിലിപ്പ് മാത്യു) എല്ലാവിധ പിന്തുണയും നല്‍കുന്നതായി മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ലോറിഡാ (മനോഫാ) പ്രസിഡന്റ്  സതീഷ് വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍  കൂടിയ എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു.

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ളോറിഡയുടെ ആരംഭകാലം മുതല്‍ സെക്രട്ടറി, പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളില്‍ അസോസിയേഷന്റെ ഉന്നമനത്തിനു വില്‍സണ്‍ ഉഴത്തില്‍ നല്‍കിയിട്ടുള്ള വിലമതിക്കാനാവാത്ത സേവനങ്ങള്‍ കണക്കിലെടുത്താല്‍ എന്തുകൊണ്ടും അദ്ദേഹം സണ്‍ ഷൈന്‍  റീജിയന്റെ ആര്‍. വി.പി  സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍  ഏറ്റവും യോഗ്യനാണെന്ന് കമ്മിറ്റി ഒന്നടങ്കം അഭിപ്രായപ്പെട്ടു .  ഫോമായുടെ ചരിത്രത്തില്‍ ആദ്യമായാണ് മനോഫാ യില്‍ നിന്ന് ഒരാള്‍ സണ്‍ ഷൈന്‍ റീജിയനെ പ്രതിനിധീകരിച്ചു മത്സരിക്കുന്നത് . ഇങ്ങിനെയൊരവസരം 2020 ല്‍ ലഭിച്ചതില്‍  മനോഫാ  എക്‌സിക്യൂട്ടീവ് കമ്മറ്റി  സന്തോഷം പ്രകടിപ്പിച്ചു. മനോഫാ യുടെ കലാ കായിക വേദികളില്‍ നിറസാന്നിധ്യമാണ് വില്‍സണ്‍. സോക്കര്‍, വോളീബോള്‍,ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നീ ഗെയിമുകളിലെ അദ്ദേഹത്തിന്റെ കഴിവുകളും താല്‍പര്യവും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു . വില്‍സണ്‍ ഉഴത്തില്‍  സണ്‍ ഷൈന്‍  റീജിയന്റെ കായികരംഗത്തും, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും  ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന്  യോഗം വിലയിരുത്തി.

ഏറ്റെടുക്കുന്ന ഏതു ദൗത്യവും ആത്മാര്‍ത്ഥതയോടും, കൃത്യനിഷ്ഠയോടും കൂടി ചെയ്തുതീര്‍ക്കുന്ന വില്‍സണ്‍ ഉഴത്തില്‍ ഫോമാ സണ്‍ ഷൈന്‍  റീജിയന്റെ  മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരട്ടെ. വില്‍സന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട്  പ്രസ്തുത യോഗത്തില്‍ വൈസ്  പ്രസിഡന്റ് ജെയ്‌സണ്‍ സിറിയക്, ജനറല്‍  സെക്രട്ടറി  സന്ദീപ് വാസുദേവന്‍, ട്രെഷറര്‍  സിംബിള്‍  ലിന്‍സ്, ജോയിന്റ്  സെക്രട്ടറി  സിന്റോ ആന്റണി, ജോയിന്റ്  ട്രെഷറര്‍  സ്മിജിത് കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്തു

മനോഫാ എക്‌സിക്യൂട്ടീവ്  കമ്മറ്റി
ജാക്ക്‌സണ്‍വില്‍ . ഫ്‌ലോറിഡാ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക