Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 5 തെക്കേമുറി)

Published on 09 September, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 5 തെക്കേമുറി)
“”ഫാദര്‍ സീരിയസ്’’ ടെലിഗ്രാമുമായി ഓടിയെത്തിയ ശിപായിയുടെ മുഖത്ത് മ്‌ളാനത തളം കെട്ടി നിന്നു. “”എന്റെ ദൈവമേ എന്തെല്ലാം പൊല്ലാപ്പുകള്‍ക്ക് ഈ ജീവിതം സാക്ഷ്യം വഹിക്കേണ്ട ിവരും”. സുനന്ദ ഓര്‍ത്തു.

“മാഡം രാവിലെ പോകുവായിരിക്കും അല്ലേ? പൈസാതരൂ ഞാന്‍ ടിക്കറ്റെടുത്തുകൊണ്ട ു വരാം.” സുനന്ദ പണം നല്‍കി .ശിപായി ഓടിക്കിതച്ച് റയില്‍വേ സ്റ്റേഷനിലേക്ക് യാത്രയായി. ജീവിതത്തിന്റെ ഏറ്റവും വലിയ പടവുകള്‍ ചവിട്ടാന്‍ പോകുന്നു. മനസ്സില്‍ തളം കെട്ടിയ അസ്വാസ്ഥ്യം മറച്ചുവച്ചുകൊണ്ട ് ശോഭയുടെ റൂമിനെ ലക്ഷ്യമാക്കി സുനന്ദ നടന്നു.
ഭഎന്താ മാഡം അസമയത്ത് ?’ശോഭ തിരക്കി.
“” ഞാന്‍ നാളെ രാവിലെ നാട്ടിലേക്കു പോകുന്നു. ഇന്നു ടെലഗ്രാം ഉണ്ട ായിരുന്നു ഫാദര്‍ സീരിയസ് വാസ്തവം എനിക്കറിയില്ല ഒരുപക്ഷേ കഴിഞ്ഞ കത്തിന്റെ ബാക്കിയാവും അത്. സ്വന്തം മകളുടെ മംഗളകര്‍മ്മം നടത്തേണ്ട തിനായി ഡാഡി ഭഅത്യാസന്നനിലയില്‍’ ആയിത്തീര്‍ന്നതായിരിക്കും. സത്യത്തിന്ം നീതിക്കും വിലയില്ലാത്ത ലോകത്തിലല്ലേ ശോഭേ നമ്മളും വസിക്കുന്നത്. ഞാന്‍ ചെന്നിട്ട് വിവരത്തിന്് കത്തിടാം വരണം കേട്ടോ.”
“”ഞാന്‍ മാത്രമായിരിക്കില്ല ഡോ. ഗോപിനാഥും കാണുമായിരിക്കും .”ശോഭ ഓര്‍മ്മിപ്പിച്ചു.

“”ഓഹോ അത്രത്തോളമായോ?”
“”എന്താ സംശയം നല്ല ഇരകോര്‍ത്തിട്ടാല്‍ കൊത്താത്ത മീന്ണ്ടേ ാ മാഡം.?. ഭഎന്തുമാകട്ടെ ഞാന്‍ രാവിലെ പോകും’. സുനന്ദ പടിയിറങ്ങി
“ഗുഡ്‌ലക്ക് “ശോഭ ആശീര്‍വദിച്ചു.
ഉദയസൂര്യന്റെ ചെഞ്ചായ രശ്മികളാല്‍ ചൈതന്യം നേടിയ പ്രകൃതിയുടെ കൈത്തലത്തില്‍ മന്ദമാരുതനില്‍ നൃത്തംവയ്ക്കുന്ന തെങ്ങോലകളുടെ തുമ്പില്‍ നിന്നുതിരുന്ന സീല്‍ക്കാര ശബ്ദവും കതിരുകള്‍ കൊത്തിപ്പറക്കുന്ന പനംതത്തയുടെ ചിറകടിയും  എല്ലാം മനസ്സില്‍ ധ്യാനിച്ചു് സുനന്ദ, കാതിലും കാലിലും ലോഹനിര്‍മ്മിത വളയവുമിട്ട് ഒറ്റത്തുണികൊണ്ട ് ആവശ്യഭാഗങ്ങള്‍ മൂടി ഇന്‍ഡ്യയെന്നാല്‍ ഞങ്ങളാണെന്ന് വാദിക്കുന്ന ആദ്യ നൂറ്റാണ്ട ിന്റെ അവശിഷ്ടങ്ങളെ ഉള്‍ക്കൊള്ളുന്ന നഗരത്തിനോട് വിട പറഞ്ഞു.
 നീണ്ട ുനിവര്‍ന്നു കിടക്കുന്ന റെയില്‍പാളത്തില്‍കൂടി ലക്ഷ്യസ്ഥാനത്തെ നോക്കി ഇരുമ്പ് ചക്രങ്ങള്‍ ഉരുണ്ട ു.””ഇപ്പം ചെല്ലും. ഇപ്പം ചെല്ലും”എന്ന്ു ആ ചക്രങ്ങള്‍  തന്നോടു പറയുന്നതായി സുനന്ദയ്ക്കു തോന്നി.

                                          *   *     *     *    *
“” മത്തായിച്ചാ എനിക്ക് 5 ആണ്‍പിള്ളേരാ. അതില്‍ ഏറ്റവും ഇളയവനാണ് ജോസ്. ചുരുക്കിപ്പറഞ്ഞാല്‍ കുടുഃബത്തിന്റെ അവകാശി.” ഇതു പറയുന്നതിനോടൊപ്പം ഉലഹന്നാന്‍ ദേവസ്യ തന്റെ ഇടതുകരം കൊണ്ട ് മേല്‍മീശ മുകളിലേക്ക് ഒതുക്കി.
“”എനിക്ക് മൂന്നു പെണ്‍മക്കളാ അതില്‍ ഏറ്റവും മൂത്തതാണ് സുനന്ദ.” മത്തായിച്ചന്‍ തന്റെ വലതുകരം കൊണ്ട ് താടി തടവി.
പെണ്ണുള്ളവന്റെ മീശയല്ലേ താഴു. നാരായണ പണിക്കര്‍ മനസ്സില്‍ ഓര്‍ത്തു.
“എന്തായാലും സുനന്ദ വരട്ടെ. വന്നിട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നെങ്കില്‍ നമുക്കു കാര്യങ്ങള്‍ ക്രമപ്പെടുത്താം പക്ഷേ ഞാന്‍ ധനവാനല്ല. എന്റെ മകളുടെ ധനം അടക്കവും, ഒതുക്കവും, വിദ്യാഭ്യാസവും മാത്രം.” ജീവിതത്തില്‍ ധനികനാകാന്‍ കഴിഞ്ഞില്ല എന്ന നിരാശ മത്തായിച്ചന്റെ വാക്കുകളില്‍ പ്രതിഫലിച്ചു.

“ അതിനെന്താ? പണം വരുന്നതും പോകുന്നതുമല്ലേ?” ഉലഹന്നാന്‍ ദേവസ്യ പുഞ്ചിരിച്ചു.
“ഭ അതങ്ങനെതന്നെയാ! എന്നാലും നമ്മുടെ മകന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് പറഞ്ഞില്ല.”നാരായണപണിക്കര്‍ ജിജ്ഞാസ പൂണ്ട ു.
“ അതോ അവന്‍ പത്താം ക്ലാസ്സ് പാസയതോടെ കോളേജില്‍ പോകാന്‍ തിടുക്കം കൂട്ടി. പക്ഷേ ഞാന്‍ അയച്ചില്ല ,കാരണം! കുടുഃബത്തില്‍ ഇളയവനല്ലേ .വീടും കുടുഃബവുമൊക്കെ നോക്കി നടത്തി ഞങ്ങളെ സംരക്ഷിച്ച് കഴിയട്ടെ എന്നു കരുതി. അവന്റെ അമ്മയ്ക്കും ഇതേ ആഗ്രഹമായിരുന്നു. എന്നാലും പിള്ളേര് വീട്ടില്‍ നിന്ന് മുരടിച്ചു പോകുമെന്ന് കരുതി ടൈപ്പ് പഠിക്കാന്‍ വിട്ടു. ആ പോക്ക് അത്ര പന്തിയല്ലെന്ന് തോന്നിയപ്പോള്‍ ഡ്രൈവിംഗിന്് വിട്ടു. ഒരു മൂന്നാലു കാറുകള്‍ എടുത്തുകൊടുത്താല്‍ അത് ഒരു തൊഴിലാകുമെന്ന് കരുതി.. അതുകഴിഞ്ഞപ്പോള്‍ അവന്‍ തന്നെ പറഞ്ഞു. ഭവേണ്ട  ഒരു കാര്‍ മതി. അതിന്് ഡ്രൈവറെ വേറേ വച്ചോ എനിക്ക് കടയിലിരിക്കുന്നതാണിഷ്ടം.’ അങ്ങനെ അവന്റെ ഇഷ്ടപ്രകാരം  കോളേജിന്റെ മുമ്പിലുള്ള എന്റെ കട ഏല്‍പ്പിച്ചുകൊടുത്തു. അവന്‍ വളരെ സാമര്‍ത്ഥ്യമുള്ളവനാ. അങ്ങനെയൊരു നാലുകൊല്ലം അവിടെ കഴിഞ്ഞു. അതുകഴിഞ്ഞിട്ടാണ് അമേരിക്കക്ക് പോയത്. അവിടെ ചെന്നിട്ട് ഏതാണ്ടെ ല്ലാം പഠിച്ചെന്നാ എനിക്ക് തോന്നുന്നത്. കാരണം എല്ലാ കത്തിലും കോളേജില്‍ പോകുന്നു പോകാന്‍ ഉദ്ദേശിക്കുന്നു എന്നെല്ലാം. നമുക്കുണ്ടേ ാ അറിയുന്നു അമേരിക്കയിലെ പഠിത്തം?” ഉലഹന്നാന്‍ ദേവസ്യ ചോദ്യരൂപത്തില്‍ ഉപസംഹരിച്ചു.

ഭഅപ്പോള്‍ പത്താം ക്ലാസ്സ്ും ഗുസ്തിയും’ പണിക്കര്‍ മനസ്സിലുറച്ചു.  തികട്ടിവന്ന അഭിപ്രായത്തെ കടിച്ചമര്‍ത്തിയതിനാല്‍ വായില്‍ കിടന്നു പതയുന്ന താംബൂലനീര്‍ മുറ്റത്തേക്കു നീട്ടിതുപ്പിയിട്ട് പണിക്കര്‍ ചോദിച്ചു. “അപ്പോള്‍ എന്താണാവോ താങ്കളുടെ വീട്ടുപേര് ?”
 “പൊങ്ങച്ചാംപറമ്പില്‍ ആയ മിനി നിവാസില്‍ ഉലഹന്നാന്‍ ദേവസ്യായെ, ചോദിച്ചാല്‍ അറിയാത്തവരായി ആരുമില്ല പണിക്കരെ! എന്താ പണിക്കര്‍ക്കൊരു സംശയം?”.
“ഏയ് ഒന്നുമില്ല.”പണിക്കര്‍ രണ്ട ാം മുണ്ട ുകൊണ്ട ് മുഖം തുടച്ചു .’’ ആരോ വിവരമുള്ളവന്‍ അറിഞ്ഞിട്ട പേര് ഭപൊങ്ങച്ചാംപറമ്പില്‍’പണിക്കര്‍ മനസ്സിലോര്‍ത്തു.
 “എന്നാലിനി ഞാനിറങ്ങട്ടെ?” ഉലഹന്നാന്‍ ദേവസ്യ പടിയിറങ്ങി.
 ഭഎടോ മത്തായിച്ചാ തനിക്കെന്തു തോന്നുന്നു ?’ പണിക്കര്‍ ചോദിച്ചു.
ഭ എനിക്കെന്തു തോന്നാനാ?’

“അല്ലടോ,പൊങ്ങച്ചപറമ്പിലായ മിനി നിവാസില്‍ ഉലഹന്നാന്‍ ദേവസ്യ . നല്ല എടുപ്പുള്ള പേര്. ഇരട്ടപ്പേര്. പക്ഷേ ,പൊങ്ങച്ചപറമ്പില്‍ യോനാ മിനി നിവാസില്‍ ദേവസ്യയായി. ഇന്നറിയപ്പെടുന്നതാണോ എന്ന് എനിക്കൊരു സംശയം. കാലം കലിയുഗം അപ്പോള്‍  കൊച്ചു തോമ്മാ തോമസുകുട്ടിയാകും. കുഞ്ഞുണ്ണി ഉണ്ണിക്കുഞ്ഞുമാകും. എന്താ സംശയം ഉണ്ടേ ാ? പണിക്കര്‍ മത്തായിച്ചനെ ഉറ്റു നോക്കി.

ഭഎടോ പണിക്കരെ! തനിക്ക് ആ നാടും വീടുമൊക്കെ നല്ല തിട്ടമല്ലേ? താന്‍ പോയി അന്വേഷിക്ക് .തന്റെ അളിയന്‍ സംബന്ധം ചെയ്തിരിക്കുന്നത് അവിടെനിന്നല്ലേ? അതുകൊണ്ട ് തന്നെക്കാള്‍ യോഗ്യനായി ഇതിന്് ഞാന്‍ ആരേയും കാണുന്നില്ല . ദയവുചെയ്ത് എന്നെ ഒന്ന് സഹായിക്കുക.’ മത്തായിച്ചന്‍ ആവശ്യപ്പെട്ടു.
                               *  *  *  *  *  *
തിങ്കളാഴ്ച ദിവസം 9 മണിവരെ പണിക്കര്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തുകൊണ്ട ിരുന്നു. ഭഎടീ പങ്കജാക്ഷി ,ആ രണ്ട ാം മുണ്ട ിങ്ങു എടുത്തോ. രാഹു കഴിഞ്ഞു.’
പങ്കജാക്ഷി നല്‍കിയ രണ്ട ാം മുണ്ട ും തോളിലിട്ട് പണിക്കര്‍ എത്തിവലിഞ്ഞു നടന്നു. ബസ്സുകള്‍ പലതും മാറി ലക്ഷ്യസ്ഥാനത്തെത്തിയപ്പോഴേക്കും 4 മണി കഴിഞ്ഞു.

എന്തായാലും വന്ന കാര്യം അന്വേഷിച്ചറിയുക  അളിയന്റെ ബന്ധുവിന്റെ വീട്ടില്‍ അന്തിയുറങ്ങുക. പണിക്കര്‍ തീരുമാനിച്ചു. എങ്കിലും സരസ്വതിയെന്ന തന്റെ നാത്തൂന്റെ മുഖഭാവം മനസ്സില്‍ അസ്വസ്ഥത സൃഷ്ടിച്ചു.
 നാഴികക്കൊരു നാപ്പതുവട്ടം തന്ത മാറുന്ന സ്വഭാവമാണവരുടേത്. സ്‌നേഹം തോന്നിയാല്‍ അളിയനെ ഒറ്റക്കാക്കിയിട്ട് കൂടെവന്ന് കിടക്കാന്ം അവര്‍ മടിക്കില്ല. മറിച്ചാണെങ്കില്‍ താന്ം അളിയന്ം വെളിയിലായതുതന്നെ.
ഭഎന്റെ നാരായണ! അവിടന്നു കടാക്ഷിക്കണേ.’ പണിക്കര്‍ പ്രാര്‍ത്ഥിച്ചു.
“”അല്ലാ എങ്ങനെയാ ഈ തന്ത മാറുന്നത്.? ഒരുസ്ത്രീക്ക് പല തന്തമാരുടെ മക്കള്‍ ഉണ്ട ാകാന്‍ സാദ്ധ്യതയുണ്ട ് പക്ഷേ ഒരു ജന്മത്തിന്് ഒരു തന്തയല്ലേ ഉണ്ട ാകൂ.”തത്വശാസ്ത്രങ്ങളുടെ നീര്‍ക്കയത്തില്‍ നീര്‍ച്ചുഴിയിട്ട് നടന്ന പണിക്കര്‍ സമയം പോയതറിഞ്ഞില്ല.
  “”അല്ലേ! ഇതാരാ അളിയനോ? എത്രകാലമായി ഞാന്‍ കൊതിക്കുന്നു അളിയനെ ഒന്നുകാണാന്‍  വന്നാട്ടെ.” സരസ്വതി തോളില്‍ കയ്യിട്ട് പണിക്കരെ നാലുകെട്ടിനകത്തേക്ക് കയറ്റി. സരസ്വതി നൂറുനൂറു ചോദ്യങ്ങള്‍ തൊടുത്തുവിട്ടു . പണിക്കര്‍ ഉത്സാഹത്തോടെ ഉത്തരം പറഞ്ഞു കാരണം അളിയന്‍ അമ്പലവിളക്കുകാണാന്‍ പോയിരിക്കയാ. രണ്ട ു ദിവസം കഴിഞ്ഞേവരു. അപ്പോള്‍ പിന്നെ നാത്തൂനോടെന്തു വേണമെങ്കിലും പറയരുതോ? മാത്രമല്ല നാത്തൂന്റെ ബോധം സുബോധത്തിലും. കുളിക്കാന്‍ ചൂടുവെള്ളം, തേയ്ക്കാന്‍ ചന്ദ്രികസോപ്പ്, കുടിക്കാന്‍ കരിങ്ങാലിവെള്ളം, മുറുക്കാന്‍ വടക്കന്‍ പുകയില, തുളസി വെറ്റില എന്നുവേണ്ട  കിടക്കാന്‍ പോലും വിശാലമായ പുല്‍പ്പായും, അതിന്മേല്‍ നാത്തൂനും കൂടെ.
അതിഥേയ സല്‍ക്കാരമേറ്റു കിടക്കവേ പണിക്കര്‍ ഓര്‍ത്തു. വല്ലപ്പോഴുമൊക്കെ ഇവിടെ വരേണ്ട തായിരുന്നു! അങ്ങനെ കിടക്കുമ്പോഴാണ് വന്നകാര്യം പണിക്കര്‍ ഓര്‍ത്തത്..
“നാത്തൂനെ ഈ പൊങ്ങച്ചപറമ്പില്‍ ഉലഹന്നാന്‍ ദേവസ്യയെന്ന ആളിനെ അറിയാമോ? “പൊങ്ങച്ചം പറമ്പില്‍ ഉലഹന്നാന്‍ ദേവസ്യ.—? അറിയാന്‍ മേലാ.”
 “ മിനി നിവാസില്‍ ഉലഹന്നാന്‍ ദേവസ്യയായോ?”
“ഓ. .ഓ. . യോന്നാ മാപ്പിളയോ?  ഇപ്പം ആളിനെ പിടി കിട്ടി. പച്ചയോനാ, പണ്ട ു ഈ നാട്ടിലെ എല്ലാ ചന്തയിലും അയാള്‍്ക്കു് പച്ചമീന്‍ കച്ചോടമുണ്ട ായിരുന്നു. ഇപ്പം നല്ല കാലമല്ലേ മക്കളല്ലാം അമേരിക്കയില്‍ . അമേരിക്കന്‍ പണമാ മിനി നിവാസ്..”
“എന്റെ നാത്തൂനെ അയാളുടെ സില്‍ക്ക് ജൂബായും ഡിസ്‌ക്കോമാലയുമൊക്കെ കണ്ട ാല്‍ നല്ല വിദ്യാഭ്യാസവും തറവാടിത്വവുമൊക്കെ ഉള്ളവനാണെന്ന് തോന്നും”.
“എന്താ കാര്യം ?”നാത്തൂന്‍  തിരക്കി.
“അയാളുടെ ഇളയമകന്് ഒരു കല്യാണാലോചന. പെണ്ണെന്റെ സുഹൃത്തിന്റെ മകളാണ്.”

“ ഇളയ മകന്‍ ജോസ് നല്ല ചെറുക്കനാ. പാട്ടും കൂത്തും കവിതയെഴുത്തും,. നാടകവുമൊക്കെയായി നടക്കുകയായിരുന്നു. ചെറുക്കന്‍ തെറ്റില്ല, എന്നാല്‍ അവരുടെ പാരമ്പര്യം  പറഞ്ഞാലുണ്ട ല്ലോ കുളം കലക്കികളാ. ഒരുത്തന്് ഇഞ്ചി  പക്ഷം, മറ്റവന് കൊഞ്ചു പക്ഷം. മൂന്നാല് ആണുങ്ങളല്ലേ എന്നും അടിയും ബഹളവുമായിരുന്നു. എന്തായാലും നടക്കട്ടെ. ഇക്കാലത്ത് പണമില്ലാത്തവന്റെ മകള്ു മച്ചിയായി മാറുകയല്ലേ ഉള്ളൂ ?”സരസ്വതി ഓര്‍മ്മിപ്പിച്ചു.
 
“അതും ശരിയാണ് !എങ്കിലും പാവം പെണ്‍കൊച്ചുങ്ങളെ, എന്തോര്‍ത്തിട്ടാ. ഓരോ കാലമാടന്റെ കൂടെ പറഞ്ഞുവിടുന്നത്.?” പണിക്കര്‍ക്ക് സഹതാപം തോന്നി.
“അല്ല ,പണ്ടേ  കാലമേ ഞാന്‍ ഓര്‍ത്തു പോവുകയായിരുന്നു.” സരസ്വതിയുടെ ശ്രൃംഗാരരസമുള്ള കൗമാരത്തിലെ കഥകളയവിറക്കാന്‍ തുടങ്ങി.  കഥകള്‍ക്ക് അന്ഭവജ്ഞാനംകൊണ്ട ് പണിക്കര്‍ മിന്ക്കുപണി നടത്തി. എതാണ്ട ് പാതിരാ കോഴി കൂവുന്നതു കേട്ടപ്പോള്‍ പണിക്കര്‍ നിദ്രയിലാണ്ട ു.
പുലര്‍കാലേ വളകാലന്‍ കുടയുമേന്തി എത്തിവലിഞ്ഞു പണിക്കര്‍ പൊങ്ങച്ചപറമ്പിലായ മിനി നിവാസിന്റെ കവാടത്തിലെത്തി. ഇരുമ്പു ഗെയിറ്റിനിടയിലൂടെ അകത്തേട്ടു നോക്കിയപ്പോള്‍ പല്ലും തേച്ചുകൊണ്ട ് മുറ്റത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ പണിക്കര്‍ ശ്രദ്ധിച്ചു.’ഇതായിരിക്കും പയ്യന്‍.’ വലിയ ഗെയിറ്റിന്റെ നടുവിലുള്ള ഇടുങ്ങിയ വാതിലിലൂടെ പണിക്കര്‍ അകത്തു കടന്നു.
 “”ജോസന്നല്ലേ പേര്’’ ? അതെ. അച്ചായന്‍ അകത്തുണ്ടേ ാ?    
 
 “”ഉണ്ട ല്ലോ! ഞാന്‍ വിളിക്കാം.’’
സംസാരം കേട്ട ഉലഹന്നാന്‍ ദേവസ്യ ഇറങ്ങിവന്നു..
“”അല്ല പണിക്കര് കാലത്തിങ്ങെത്തിയോ? വന്നാട്ടെ’’
പണിക്കര്‍ നാലുപാടും കണ്ണോടിച്ചു. പൊങ്ങച്ചപ്പറമ്പിലായ മിനി നിവാസ്.’’
“”ജോസ് ഇന്നലെ രാത്രിയാണ് വന്നത് നിങ്ങളെ എങ്ങനെയാണ് വിവരം അറിയിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു’’ ഉലഹന്നാന്‍ ദേവസ്യ അറിയിച്ചു.

“”അതിനെന്താ? ഞാന്‍ എന്റെ ബന്ധുവീട് വരെയൊന്നു പോയി മടങ്ങുന്ന വഴിയാ. ആ കൂട്ടത്തില്‍ ഏതായാലും ഇവിടംവരെയൊന്നു കയറിപ്പോകാമെന്നു കരുതി. അത്രമാത്രം. പിന്നെ ഈ വ്യാഴാഴ്ച നിങ്ങള് അങ്ങ് വന്നേര്. സുനന്ദ അപ്പോഴേക്കും എത്തിയിരിക്കും. എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ’’പണിക്കര്‍ യാത്ര പറഞ്ഞു.

നില്‍ക്ക്,. . .നില്‍ക്ക്. .  അങ്ങനെ പോയാലോ? ഒരു ചായയെങ്കിലും   ഉലഹന്നാന്‍ ദേവസ്യ നിര്‍ബന്ധിച്ചു.
“” പണിക്കര്‍ സിഗരറ്റ് വലിക്കുമോ’’ ജോസ് അന്വേഷിച്ചു. “”എന്താ സംശയം. ഈ പണിക്കര്‍ തിരിഞ്ഞു കടിക്കാത്ത സകലതും തിന്നും. എല്ലാം കുടിക്കും. പുകവലിക്കും എന്നാല്‍ ഇപ്പോള്‍ ഒന്നും വേണ്ട ഭ’ പണിക്കര്‍ വെളിയിലിറങ്ങി.
“”ഇത് ട്രിപ്പിള്‍ ഫൈവാ ഒരു പായ്ക്കറ്റ് ഇരിക്കട്ടെ’’ ജോസു് വച്ചു നീട്ടി.
“”എന്തോ ഫൈവായാലും വേണ്ട  . കുഞ്ഞിന്റെ പോക്കറ്റില്‍ ഇരിക്കട്ടെ. പറഞ്ഞതുപോലെ വ്യാഴാഴ്ച .’’ പണിക്കര്‍ ബസ് സ്റ്റോപ്പിന്് ലക്ഷ്യമാക്കി അതിശീഘ്രം നടന്നു.
                               *   *    *     *    *   *
റെയില്‍വേ സ്റ്റേഷനില്‍ നിന്നും പെട്ടിയുമായി ബസ്‌സ്റ്റോപ്പിനെ ലക്ഷ്യമാക്കി ഓടുന്ന കൂലിക്കാരന്‍ പയ്യനെ അന്ധാവനം ചെയ്ത് സുനന്ദ നടന്നു. അന്തരംഗത്തിന്റെ അടിത്തട്ടില്‍ എന്തോ ഒരന്ഭൂതി. അന്യനാട്ടില്‍ നിന്നും സ്വന്ത നാട്ടിലെത്തുമ്പോള്‍ ഉണ്ട ാകുന്ന ഒരു വികാരത്തള്ളല്‍. ഏതുരാജ്യത്തുനിന്നുമല്ല.  എത്ര ദൂരത്തില്‍ നിന്നെന്നുമല്ല. ബോംബെ നിന്നും കേരളത്തില്‍ എത്തുമ്പോഴും അമേരിക്കയില്‍ നിന്നും ബോംബെയില്‍  എത്തുമ്പോഴും ഉണ്ട ാകുന്നത് ഒരേ വികാരം. ജന്മനാട്, സ്വന്തദേശം, മാതൃരാജ്യം മാതൃഭാഷ അതില്‍ ഉണ്ട ാകുന്ന അഭിമാനം. ജീവിതത്തിന്റെ നേട്ടങ്ങള്‍ എല്ലാം നേട്ടങ്ങള്‍ക്കു മാത്രം മുന്‍തൂക്കം കൊടുക്കുന്ന അനര്‍ഘനിമിഷം.
 
കൂലിക്കാരന്‍ പയ്യന്റെ കൈയ്യില്‍ പത്തു രൂപാ വലിച്ചെറിഞ്ഞ് പ്രൈവറ്റ് ബസിന്റെ മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചു.  പരിചിത മുഖങ്ങള്‍ ഏറെ. എന്നാല്‍ തന്നെ പരിചയമുള്ളവര്‍ വളരെ ചുരുക്കം. കാലത്തിന്റെ മിന്ക്കുപണികള്‍ പരമാവധിയിലെത്തി നില്‍ക്കുന്ന തന്നെ അധികമാര്‍ക്കും മനസിലാകുന്നില്ല. യൗവനത്തിന്റെ വിരിമാറിലേക്ക് കണ്ണുകളെയ്ത് ക്ഷിപ്രസുഖം ആസ്വദിക്കുന്ന പുരുഷഗണവും അസൂയാലബ്ധമായ നോട്ടങ്ങളെറിയുന്ന സുറുമയെഴുതിയ കണ്ണുകളും മാത്രം.
 
അന്തിയടുക്കാറായ നേരത്ത് സുനന്ദ ലക്ഷ്യസ്ഥാനത്ത് വാഹനമിറങ്ങി..
“”ല്ല! ഇതാരാ സുനന്ദകുഞ്ഞോ? ഞൊണ്ട ുകാലന്‍ വറീത് ഞൊണ്ട ിയടുത്തു.
 പുഞ്ചിരിക്കുന്ന മുഖങ്ങളും വിശേഷങ്ങള്‍ അറിയാന്‍ കാത്തുനില്‍ക്കുന്ന കാതുകളും എന്നുവേണ്ട  എന്തു സന്തോഷം!
പടികടന്നു ചെന്ന സൂനന്ദയെ അന്നാമ്മ കെട്ടിപ്പിടിച്ചു.
“ഭഡാഡി എന്തിയേ?’’ ഫാദര്‍ സിരിയസു് എന്നവാചകം സുനന്ദ മറന്നില്ല.
“കവലയ്ക്കല്‍ പോയിരിക്കുകയാ.  ഇപ്പം വരൂം.’’ മമ്മി ആശ്വസിപ്പിച്ചു.
അയല്‍ക്കാരും അനിയത്തിമാരും സുനന്ദക്ക് വട്ടമിട്ട് നടന്നു. വിശദവിവരാന്വേഷണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശാലമായി തുടര്‍ന്നു കൊണ്ടേ യിരുന്നു.

ഉത്തരങ്ങളൊക്കെ മൂളിയും മുക്കിയുമൊക്കെ പറയുന്നതിനോടൊപ്പം ദേഹശുദ്ധി വരുത്തുന്നതിന്റെ തിടുക്കത്തിലായിരുന്നു സുനന്ദ.
 സിമന്റ് കട്ടകള്‍ വച്ചുയര്‍ത്തിയ മേല്‍മൂടിയില്ലാത്ത കുളിമുറിയില്‍ നിലാവെളിച്ചത്തില്‍ പൂമെയ്യ് തഴുകുന്ന തെന്നലില്‍ ലയിച്ച് കിണറ്റില്‍ നിന്നും കോരിയെടുത്ത ശുദ്ധജലത്തില്‍ ദേഹശുദ്ധി വരുത്തുമ്പോള്‍ സുനന്ദ ഓര്‍ത്തു. ജനിച്ചനാടും വളര്‍ന്ന ദേശവും ഇതാണ്. ഒരു മന്ഷ്യന്റെ സമസ്തം കേരളത്തില്‍ ജനിച്ചവന്‍ ബോംബെയില്‍ എത്ര ഉയര്‍ന്ന നിലയിലെത്തിയാലും ശരി മാര്‍വാഡിയില്‍ നിന്നും അവന്‍വിഭിന്നനാണ്. എന്നാലും അവന്‍ അന്യനാട്ടില്‍ സ്ഥിരതാമസമുറപ്പിച്ചിട്ട് ആ നാട്ടുകാരനെ വിഡഢിയായി മുദ്ര കുത്തി. താനാണ്  സര്‍വ്വരെക്കാള്‍  ഉന്നതന്‍ എന്ന വൃഥാഭിമാന വുമായി കാലം തള്ളുകയാണ് എല്ലാവരും.

 എങ്കിലും കേരളത്തിന്റെ തനതായ ചില പ്രത്യേകതകളില്‍ സുനന്ദക്കു് അഭിമാനം തോന്നി.

അന്നാമ്മ ഒരുക്കിയ അത്താഴത്തിന്റെ സ്വാദ് നാക്കില്‍ രുചിച്ചു നില്‍ക്കുമ്പോള്‍ സുനന്ദ പറഞ്ഞു മമ്മീ ഏതു നാട്ടില്‍ പോയാലും ശരി നമ്മുടെ നാടിന്റെ ഈ സുഖം ഉണ്ട ാവില്ല. ചക്കക്കുരു മെഴുക്കു വരട്ടിയും, ചുട്ടരച്ച സമ്മന്തിയും, ചക്കവേവിച്ചതും, കൊഞ്ചു തോരന്ം, തെങ്ങും, തേങ്ങായും, കരിക്കും, ഏത്തക്കായും എല്ലാംകൂടി ഈ ലോകത്ത് ഒരുനാട്ടിലും കിട്ടുമെന്ന് തോന്നുന്നില്ല.

പൊന്നിന്റെ വില കൊടുത്താല്‍ അന്യനാട്ടില്‍ ഇതൊക്കെ വാങ്ങാം. എങ്കിലും പുരയിടത്തില്‍ നിന്നും പറിച്ചെടുക്കുന്നതിനൊക്കുമോ വില കൊടുത്തു ചന്തയില്‍ നിന്ന് വാങ്ങുന്നത്.?

വിശേഷ വിവരങ്ങള്‍ ഇങ്ങനെ ഒന്നിനോടൊന്ന് സാദൃശ്യമായി തുടരവേ മത്തായിച്ചന്‍ ഓര്‍മ്മിപ്പിച്ചു. “മോളേ നാളെകഴിഞ്ഞ് അതായത് വ്യാഴാഴ്ച രാവിലെ അവന്‍ നിന്നെ കാണാന്‍ വരും. ഉറക്കമിളച്ച് പൊറുമ്മിയിരിക്കാതെ നേരത്തെപോയി കിടന്നുറങ്ങാന്‍ നോക്ക്.”
ഡാഡിയുടെ വാക്കിനെ വേദവാക്യമായി കരുതി ഒരോരുത്തരും അവരുടെ പ്രായത്തനിനനുയോജ്യമായ കിടക്കയില്‍ കയറി . ഉദിക്കാന്‍ പോകുന്ന ഉഷസിനെ ഓര്‍ത്ത് മത്തായിച്ചന്ം തലമൂടിപ്പുതച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക