Image

യൂണിഫൈഡ് ഡബ്ല്യൂ എം സി ഹ്യുസ്റ്റണ്‍ പ്രോവിന്‌സിനു കര്‍മ്മനിരതരായ യുവ നേതൃത്വം

അജു വാരിക്കാട്. Published on 10 September, 2020
യൂണിഫൈഡ് ഡബ്ല്യൂ എം സി ഹ്യുസ്റ്റണ്‍ പ്രോവിന്‌സിനു കര്‍മ്മനിരതരായ യുവ നേതൃത്വം
ഹ്യൂസ്റ്റണ്‍ : യൂണിഫൈഡ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രോവിന്‍സിന്റെ 2020 - 22 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ശ്രീ ജോമോന്‍ ഇടയാടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ശ്രീ ജിന്‍സ് മാത്യു അംഗങ്ങള്‍ക്ക് സ്വാഗതമാശംസിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് റീജണല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രീ ചാക്കോ കോയിക്കലേത്ത് നേതൃത്വം നല്‍കി.

പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍.

ചെയര്‍മാന്‍: ശ്രീ റോയ് മാത്യു

വൈസ് ചെയര്‍മാന്‍: ശ്രീ സന്തോഷ് ഐപ്പ്

പ്രസിഡന്റ്: ശ്രീ ജോമോന്‍ ഇടയാടി

വൈസ് പ്രസിഡന്റ് (അഡ്മിന്‍): ശ്രീ തോമസ് മാമ്മന്‍

വൈസ് പ്രസിഡന്റ് (ഓര്‍ഗനൈസഷന്‍): ശ്രീ ഹരി ശിവരാമന്‍

ജനറല്‍ സെക്രട്ടറി: ശ്രീ മാത്യു മുണ്ടയ്ക്കല്‍.

ജോയിന്‍ സെക്രട്ടറി: ശ്രീ ജോഷി മാത്യു.

ട്രഷറര്‍: ശ്രീ ജീന്‍സ് മാത്യു

ജോയിന്‍ ട്രഷറര്‍: ശ്രീ മാത്യു പന്നപ്പാറ

വനിതാ ഫോറം ചെയര്‍: ശ്രീമതി ഷിബി റോയ്

പബ്ലിക് റിലേഷന്‍സ് ചെയര്‍: ശ്രീ അജു ജോണ്‍

യൂത്ത് ഫോറം ചെയര്‍: കുമാരി എയ്ഞ്ചല്‍ സന്തോഷ്

കള്‍ച്ചറല്‍ ഫോറം ചെയര്‍: ശ്രീ ജീവന്‍ സൈമണ്‍

കള്‍ച്ചറല്‍ ഫോറം ചെയര്‍: ശ്രീ ഷിനു ഏബ്രഹാം

ചാരിറ്റി ഫോറം ചെയര്‍: ശ്രീ ജോസ് പൊന്നൂസ്

സ്റ്റുഡന്റ് ഫോറം ചെയര്‍: ശ്രീ ആല്‍വിന്‍ എബ്രഹാം

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ജോയി ചിചേരിയില്‍, ഡോ: ജോര്‍ജ് കാക്കനാട്, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍ , എല്‍ദോ പീറ്റര്‍, കുര്യന്‍ പന്നാപാറ എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ: പി എ അഹമ്മദ് ഹാജി, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ്, ഗോപാലപിള്ള , മുന്‍ റീജനല്‍ ചെയര്‍മാനായ പി സി മാത്യു, റീജണല്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ റീജനല്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് റീജനല്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി മാത്യുസ് മുണ്ടയ്ക്കല്‍ അംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.

2020 -22 ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും സത്യപ്രതിജ്ഞാ ചടങ്ങും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളോടെ സെപ്റ്റംബര്‍ മാസം ഇരുപതാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടത്തുവാന്‍ തീരുമാനിച്ചു. പ്രസ്തുത ചടങ്ങിലേക്ക് കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ റവ: ഫാദര്‍ ഡേവിസ് ചിറമേല്‍ മുഖ്യ അതിഥി ആയിരിക്കും. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ ഈ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ റോയ് മാത്യു പ്രസിഡന്റ് ജോമോന്‍ ഇടയാടി എന്നിവര്‍ അറിയിച്ചു

യൂണിഫൈഡ് ഡബ്ല്യൂ എം സി ഹ്യുസ്റ്റണ്‍ പ്രോവിന്‌സിനു കര്‍മ്മനിരതരായ യുവ നേതൃത്വം
Join WhatsApp News
Subhachinthakar 2020-09-10 14:49:27
Fantastic team...Congratulations!!! We Malayalees are with you !! Focus on one goal — “serve the community “..Be the change ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക