Image

കമല ഹാരിസ് പ്രസിഡന്റാകുന്നത് അമേരിക്കക്ക് അപമാനകരം: ട്രമ്പ്

അജു വാരിക്കാട് Published on 10 September, 2020
കമല ഹാരിസ് പ്രസിഡന്റാകുന്നത് അമേരിക്കക്ക് അപമാനകരം: ട്രമ്പ്
നോര്‍ത്ത് കരോലിന: ഇന്ത്യന്‍ അമേരിക്കനായ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ ജനത്തിനു ഒട്ടും ഇഷ്ടമല്ലെന്നും അവര്‍ പ്രസിഡന്റായാല്‍ അത്അമേരിക്കക്ക് അപമാനകരമാകുമെന്നുംപ്രസിഡന്റ് ട്രമ്പ്

'കാര്യം വളരെ ലളിതമാണ്. ബൈഡന്‍ ജയിച്ചാല്‍ ചൈന ജയിക്കുന്നതിനു തുല്യമാണ്. അത്രക്ക് ലളിതമാണ് കാര്യങ്ങള്‍. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ നമ്മള്‍ കെട്ടിപ്പടുക്കുകയായിരുന്നു, എന്നാല്‍ ചൈനാ പ്ലേഗ് കാരണം എല്ലാം അടയ്ക്കേണ്ടി വന്നു. അത് നമ്മള്‍ വീണ്ടും തുറക്കുന്നു'. ട്രമ്പ് നോര്‍ത്ത് കരോലിനയില്‍റാലിയില്‍ പറഞ്ഞു.

'ആളുകള്‍ അവരെ ഇഷ്ടപ്പെടുന്നില്ല (കമല ഹാരിസ്) - അതെ ആരും അവരെ ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് ഒരിക്കലും യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ അത് നമ്മുടെ രാജ്യത്തിന് അപമാനമായിരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ചൈനയും കലാപകാരികളും ജോ ബൈഡനെ വിജയിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായി. അദ്ദേഹത്തിന്റെ നയങ്ങള്‍ അമേരിക്കയുടെ പതനമാകുമെന്ന് അവര്‍ക്കറിയാം.'

ഹാരിസിനെ വീണ്ടും ആക്രമിച്ച് ട്രമ്പ് പറഞ്ഞു, ''അവര്‍ പ്രസിഡന്റ് പദ മല്‍സരത്തില്‍ നിന്ന് പുറത്തുപോയി. എന്നിട്ടുംബൈഡന്‍ അവരെ തന്റെ റണ്ണിങ്ങ് മേറ്റ് ആയി തിരഞ്ഞെടുത്തത് രസകരമാണ്. വോട്ടെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്ന ആളെ ആണ് നമ്മള്‍ സാധാരണ തിരഞ്ഞെടുക്കാറ്, ട്രമ്പ് പറഞ്ഞു

ചൈനയുമായുള്ള വ്യാപാര ഇടപാടിനെ മുമ്പത്തേതിനേക്കാള്‍ വളരെ വ്യത്യസ്തമായിട്ടാണ് താന്‍ ഇപ്പോള്‍ കാണുന്നതെന്നും ട്രമ്പ് പറഞ്ഞു. ''ഞങ്ങള്‍ ചൈനയുമായി ഒരു വലിയ വ്യാപാര കരാറില്‍ ഒപ്പുവച്ചു, പക്ഷേ പ്ലേഗ് വരുമ്പോള്‍ അതിന്റെ മഷി ഉണങ്ങിയതുപോലുമില്ല, അതിനാല്‍ വ്യാപാര ഇടപാട് മുമ്പത്തേതിനേക്കാള്‍ വളരെ വ്യത്യസ്തമായി ഞാന്‍ കാണുന്നു,'' അദ്ദേഹം പറഞ്ഞു.
Join WhatsApp News
Sr.MaryGrace 2020-09-10 10:03:31
Now that Bob Woodard has Trump on record in his own voice that he knew the virus was deadly do you think his MAGAts will care?. trump must be brought to justice for mass Murder. Is he different from Hitler?
Adv.Ameer Saha Abdhul 2020-09-10 10:10:08
Donald Trump Admits Downplaying Threat Of Coronavirus As CNN Unveils First Big Bombshell Of Bob Woodward Book. trump told Bob Woodward in early February that the coronavirus was dangerous and deadly, but a month and a half later admitted that he downplayed its threat because he didn’t want to create a panic, according to excerpts of Woodward’s new book obtained by CNN. “I wanted to always play it down,” Trump said in a March 19 interview with Woodward. “I still like playing it down, because I don’t want to create a panic.” Trump had said publicly in February that the virus would go away. He said on Feb. 10, he said, “We’re in very good shape. We have 11 cases, and most of them are getting better very rapidly.” CNN ran audio from Trump’s interviews with Woodward, part of the basis for the famed investigative journalist’s new book Rage, set to be published on Sept. 15. At a White House press briefing on Wednesday, Press Secretary Kayleigh McEnany said that Trump “has done an unprecedented job dealing with COVID.” “He took this seriously but he did express calm,” she said. In an interview on Feb. 7, Trump told Woodward that the virus was “deadly stuff” and that it was highly contagious. But it was not for more than another month before the White House started to urge social distancing measures and shutdowns. Woodward will do his first interview with 60 Minutes on Sunday. The show said that he interviewed the president for a total of about nine hours. In the book, some former top national security officials offer what CNN called “brutal assessments” of his presidency. James Mattis, his former secretary of defense, described him as “dangerous” and “unfit” to be commander in chief. Dr. Anthony Fauci, director of the National Institute of Allergy and Infectious Diseases, is quoted as telling an associate that Trump’s “sole focus is to get reelected.”
Pisharadi 2020-09-10 12:45:16
അതിന് ആയമ്മ വൈസ് പ്രസിഡൻ്റ് ആയിട്ടല്ലെ മത്സരിക്കുന്നത്. മണ്ടൻ, അതുപോലും അറിയില്ല.
Raju Filip. 2020-09-10 17:35:45
ട്രംപ് മലയാളികൾ ട്രംപിനെ യേശുവിനോട് ഉപമിക്കുന്നു. ഒക്കെ. നവംബർ മൂന്നിന് കുരിശിൽ തറക്കുക. ഉയർത്തു എഴുന്നേൽക്കും എങ്കിൽ അപ്പോൾ കാണാം
Dr.Anand-Psychotherapist 2020-09-10 20:31:03
ട്രമ്പൻമാരുടെ മനശാസ്ത്രം # 3. യുക്തിയില്ലാത്തവർ ആണ് ട്രമ്പർ പൊതുവെ. പലർക്കും രാഷ്ട്രീയ അറിവ് വളരെ കുറവ് ആണ്. ഇവർക്ക് ശരിയായ വാർത്തകൾ ലഭിക്കുവാനുള്ള മാർഗങ്ങൾ കുറവ് ആണ്, ശരിയായ വാർത്തകൾ ലഭിച്ചാലും അത് അംഗീകരിക്കുകയും ഇല്ല. തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിൽ അവർ നിഗമനത്തിൽ എത്തിചെരുന്നു, ശരിക്കുള്ള വാർത്തകൾ ലഭിച്ചാലും അവരുടെ തീരുമാനത്തിന് മാറ്റവും ഉണ്ടാവില്ല. ഞാൻ പിടിച്ച മുയലിനു കൊമ്പ് മൂന്ന്‌ എന്ന മട്ടിൽ. ഇവർക്ക് മറ്റുള്ളവരെക്കാൾ വലിയ അറിവ് ഉള്ളവർ എന്ന് അവർ ഭാവിക്കുന്നു. മറ്റുള്ളവർ ഒക്കെ വിഡ്ഢികൾ ആണ് എന്നത് ആണ് ഇവരുടെ മറ്റൊരു വിശ്വസം. അവരുടെ നേതാവ് മറ്റുള്ളവരെ ആക്ഷേപിക്കുന്നതുപോലെതന്നെ ഇവരും ആക്ഷേപിക്കും. സത്യത്തെ അന്വേഷിച്ചു കണ്ടുപിടിക്കാൻ ഉള്ള കഴിവ് ഇവർക്ക് ഇല്ല, ഇ കഴിവ് കേടിനെ അവർ അംഗീകരിക്കുന്നില്ല, പക്ഷേ ഇവരുടെ അപകർഷത മറക്കാൻ; അവർ വലിയ ബുദ്ടിശാലികൾ എന്ന് ഭാവിക്കും. ഇവർക്ക് എല്ലാം അറിയാം ഇനി കൂടുതൽ ഒന്നും അറിയാനില്ല എന്ന മനോഭാവത്തിൽ ആണ് ഇവർ ജീവിക്കുന്നത്. പുതിയ സത്യങ്ങളെ ഇവർ നിരാകരിക്കുന്നു, അല്പജ്ഞാനികളുടെ നിഗളം എന്നത് ആണ് ഇത്. ഇവരെ സഹായിയ്ക്കാൻ ശ്രമിക്കുന്നതിലും കാര്യം ഇല്ല, ഇവർ വിഡ്ഢികളുടെ രാജ്യത്തെ പ്രജകൾ ആണ്. സത്യം എന്തുതന്നെ ആയാലും അവയെ അവഗണിച്ചു ട്രംപ് പറയുന്നതുമാത്രം സത്യം എന്ന് ഇവർ കരുതുന്നു, ആർക്കും ഇവരെ മാറ്റി മറിക്കുവാൻ സാധിക്കില്ല. 5 th അവന്യൂവിൽ ഒരുവനെ വെടിവെച്ചു കൊന്നാലും അവർ എന്നെ സപ്പോർട്ട് ചെയ്യും എന്ന് ട്രംപ് പറഞ്ഞത് ഇവരെ ഉദ്ദേശിച്ചാണ്. ഞാൻ ഒരു റിപ്പപ്ലിക്കൻ പോലുമല്ല എന്നാലും വിദ്യാഭ്യാസം കുറഞ്ഞവരും ഇല്ലാത്തവരും എനിക്ക് വോട്ട് ചെയ്യും എന്ന് ട്രംപ് പറഞ്ഞതും ഇവരെ ഉദ്ദേശിച്ചുതന്നെ. -to be continued
Anju CT 2020-09-10 21:10:51
trump wants to fix what he broke, so he wants to be re-elected. Yes it makes sense
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക