Image

ഇസ്രയേൽ യു എ ഇ കരാർ - ഡൊണാൾഡ് ട്രമ്പിനെ നോബൽ സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്തു

പി.പി.ചെറിയാൻ Published on 10 September, 2020
ഇസ്രയേൽ യു എ ഇ കരാർ - ഡൊണാൾഡ് ട്രമ്പിനെ നോബൽ സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്തു
വാഷിംഗ്ടൺ- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ 2021-ലെ നോബൽ സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്തു. ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള സമാധാന കരാർ പുനസ്ഥാപിക്കുന്നതിന് മുൻകൈ എടുത്തതിനാണ് നോമിനേഷൻ.
നോർവീജിയൻ പാർലമെന്റ് മെമ്പർ ക്രിസ്റ്റ്യൻ ടൈബ്രിംഗ് ട്രമ്പിന്റെ നോമിനേഷൻ ഇതിനകം തന്നെ സമർപ്പിച്ചു.
സമാധാനം സ്ഥാപിക്കുന്നതിന് ഇതിനു മുമ്പ് പ്രവർത്തിച്ചിട്ടുള്ള രാഷ്ട്രത്തലവൻമാരുടെ പേരുകൾ നോബൽ പീസ് പ്രൈസിന് നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിലും അവരേക്കാൾ ഈ അംഗീകാരം ലഭിക്കുന്നതിന് യോഗ്യനാണ് ട്രമ്പെന്ന് നാറ്റൊ പാർലമെന്റി അസംബ്ളി നോർവീജിയൻ ഡലിഗേഷൻ ചെയർമാൻ കൂടിയായ ക്രിസ്റ്റ്യൻ ടൈബ്രിംഗ് അവകാശപ്പെട്ടു.
ഞാൻ ട്രമ്പിന്റെ വലിയ ആരാധകനല്ലെങ്കിലും അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ ഒപ്പിടാനിരിക്കുന്ന എമിറേറ്റ്സ് - ഇസയേലി സമാധാന കരാറിന് ചുക്കാൻ പിടിച്ചതാണ് എനിക്ക് പ്രേരണയായത്..' ടൈബ്രിംഗ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാശ്മീർ അതിർത്തിയെക്കുറിച്ചുള്ള തർക്കത്തിലും നോർത്ത് കൊറിയയും സൗത്ത് കൊറിയയും തമ്മിലുള്ള തർക്കത്തിലും ഒരു പരിധി വരെ സമാധാനം കൈവരിക്കുന്നതിന് ട്രമ്പിന്റെ ഇടപാൽ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ യു എ ഇ കരാർ - ഡൊണാൾഡ് ട്രമ്പിനെ നോബൽ സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക