Image

ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍ ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കള്‍

Published on 10 September, 2020
ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍  ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കള്‍
ന്യൂജേഴ്‌സി :  അഞ്ചാമതു ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ്  ടൂര്‍ണമെന്റ്‌റില്‍ ന്യൂജേഴ്‌സിയിലെ പ്രശസ്ത ക്രിക്കറ്റ് ക്ലബ് ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കളായി. ആവേശോജ്വലമായ ഫൈനലില്‍ ഫിലഡഡല്‍ഫിയ എഫ്‌സിസി യെ  മൂന്നു വിക്കറ്റിന് തോല്‍പിച്ചാണ് ബെര്‍ഗെന്‍ ടൈഗേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്.

സെപ്റ്റംബര്‍  അഞ്ചുമുതല്‍ ഏഴു വരെ ന്യൂജേഴ്‌സിയിലെ  ബ്ലൂംഫീല്‍ഡില്‍ സംഘടിപ്പിച്ച  ടൈഗേഴ്‌സ് കപ്പ്  ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍  ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി , ഫിലാഡല്‍ഫിയ സ്‌റ്റേറ്റുകളില്‍  നിന്നുള്ള പ്രമുഖ ടീമുകള്‍ ഉള്‍പ്പെടെ  8 മലയാളി ടീമുകള്‍ വാശിയേറിയ മത്സരങ്ങളില്‍ മാറ്റുരച്ചു . സെപ്റ്റംബര്‍ അഞ്ച് ശനിയാഴ്ച നടന്ന ആവേശം മുറ്റി നിന്ന  ലീഗ് മത്സരങ്ങള്‍ക്കൊടുവില്‍ നാല് ടീമുകള്‍ സെമിഫൈനലിലേക്കു ജയിച്ചു കയറി .

സെപ്റ്റംബര്‍ ഏഴു തിങ്കളാഴ്ച നടന്ന ആദ്യ സെമിഫൈനലില്‍ 188 റണ്‍സ് എടുത്ത ഫിലാഡല്‍ഫിയ എഫ്‌സിസി ടീം , ന്യൂയോര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ 66 റണ്‍സിന് തോല്‍പ്പിച്ചു  ഫൈനലില്‍ സ്ഥാനമുറപ്പിച്ചു . എഫ്‌സിസിക്കുവേണ്ടി ക്യാപ്റ്റന്‍ ജിജോ കുഞ്ഞുമോന്‍ 41 പന്തില്‍ 3 ബൗണ്ടറിയും 6 സിക്‌സും ഉള്‍പ്പെടെ ഇജ്വല ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു  88 റണ്‍സുമായി  ടോപ്  സ്‌കോറര്‍ ആയി .

ഉദ്വേഗജനകമായ  രണ്ടാം സെമിഫൈനലില്‍ ആതിഥേയ ടീമായ ബെര്‍ഗെന്‍ ടൈഗേഴ്‌സ്  5 വിക്കറ്റിന് യുണൈറ്റഡ് തക നെ തോല്‍പ്പിച്ചു . അഞ്ചാം വിക്കറ്റില്‍ തോമസ് പോള്‍, ജിന്‍സ് തര്യനൊപ്പം ക്രീസില്‍ ചേരുമ്പോള്‍ 11 ബോളില്‍ 24 റണ്‍സ് ആയിരുന്നു വിജയ ലക്ഷ്യം. എന്നാല്‍ താന്‍ നേരിട്ട  ആദ്യ പന്തുതന്നെ സിക്‌സര്‍ പായിച്ചു  തോമസ് പോള്‍ ഇന്നിങ്‌സിന് പുത്തന്‍ ഉണര്‍ന്നു സമ്മാനിച്ചു. അതില്‍നിന്നും ഉള്‍കൊണ്ട ആത്മവിശ്വാസത്തില്‍ അവസാന ഓവര്‍ ബാറ്റുചെയ്ത ജിന്‍സ് തര്യന്‍ 13 റണ്‍സ് എന്ന വിജയ കടമ്പ ആദ്യ രണ്ടു പന്തുകള്‍ തന്നെ സിക്‌സര്‍  അടിച്ചു അനായാസം ടീമിനെ ഫൈനലിലേക്കു നയിച്ചു. 51 റണ്‍സ് എടുത്തു വെടിക്കെട്ടു ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ജിന്‍സ് തര്യന്‍ ആയിരുന്നു മാന്‍ ഓഫ് ദി മാച്ചും

തുടര്‍ന്ന് നടന്ന ആവേശകരമായ ഫൈനലില്‍ െ്രെടസ്‌റ്റേറ്റിലെ  പ്രമുഖ ടീമുകളായ ബെര്‍ഗെന്‍ ടൈഗേഴ്‌സും ഫിലഡഡല്‍ഫിയ എഇഇ യും ഏറ്റുമുട്ടി . ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ എഇഇ , നവീന്‍ ഡേവിസിന്റെ ഉജ്ജ്വല ബാറ്റിങ്ങിന്റെ (75 റണ്‍സ് ) പിന്‍ബലത്തില്‍ 178 റണ്‍സ് എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി . ലീഗ് റൗണ്ടില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ നവീന്‍  ടൂര്‍ണമെന്റ്‌റില്‍  ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ്  കാഴ്ചവെച്ചത് . ഒരു ഘട്ടത്തില്‍  200 റണ്‍സിന്  മുകളില്‍ പോകും എന്ന് തോന്നിച്ച  സ്‌കോര്‍ ബെര്‍ഗെന്‍ ടൈഗേഴ്‌സ് ക്യാപ്റ്റന്‍ അശോക് ഉജ്വല ബോളിങ്  പ്രകടനത്തിലൂടെ   കരസ്ഥമാക്കിയ 4 വിക്കറ്റിന്റെ മികവിലാണ്  178 'ലേക്ക്  പിടിച്ചു കെട്ടിയതു  

വിജയത്തിനായി 179 റണ്‍സ് എന്ന വലിയ സ്‌കോര്‍ പിന്തുടര്‍ന്ന ബെര്‍ഗെന്‍ ടൈഗേഴ്‌സിനു വേണ്ടി ഓപ്പണര്‍മാരായ റിനുവും അശോകും മനോഹരമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതു മികച്ച തുടക്കം നല്‍കിയെങ്കിലും 4ാം ഓവറില്‍ എഇഇ അശോകിന്റെ വിക്കറ്റ് നേടി മത്സരത്തിലേക്ക് തിരിച്ചെത്തി. പക്ഷെ റിനുവിനൊപ്പം ബെര്‍ഗെന്‍ ടൈഗേര്‍സിന്റെ സ്വന്തം ലിറ്റില്‍ മാസ്റ്റര്‍ എന്നറിയപ്പെടുന്ന  സെബിന്‍ ജേക്കബും ഒത്തു ചേര്‍ന്നപ്പോള്‍  വീണ്ടും റണ്‍സ് ഒഴുകാന്‍ തുടങ്ങി . ആദ്യ റൗണ്ടിലെ ഫോം തുടര്‍ന്ന റിനു  41 ബോളില്‍ 77 റണ്‍സ് (11 ബൗണ്ടറി ആന്‍ഡ് 2ശെഃലൃ ) എടുത്തു മടങ്ങിയപ്പോള്‍  , സബിനുമായി ചേര്‍ന്ന് 99 റണ്‍സ് ടീമിനായി വാരികൂട്ടിയിരുന്നു . ആവേശം ഒട്ടും നഷ്ടപ്പെടാതെ വീരോചിതമായ പൊരുതിയ ടീം എഇഇ തുടരെ തുടരെ ബെര്‍ഗെന്‍ ടൈഗേര്‍സിന്റെ  5 വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് വലിയ തിരിച്ചു വരവ് നടത്തിയെങ്കിലും  തോമസും , ജിന്‍സും ചേര്‍ന്ന് കൂടുതല്‍ അപകടം ഒന്നും സംഭവിക്കാതെ  ബെര്‍ഗെന്‍ ടൈഗേഴ്‌സിന് മറ്റൊരു കിരീട നേട്ടം  19ാം ഓവറില്‍  സമ്മാനിച്ചു. 5 വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതേ ദിവസം ഇരുവരും ചേര്‍ന്നു സമ്മാനിച്ച മറ്റൊരു  ഐതിഹാസിക വിജയം അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ കിരീട വിജയവും.

ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ സായി ഡാറ്റാനി ( യൂണിവേഴ്‌സല്‍ റീലൊക്കേഷന്‍സ് ) , ജോമി തോമസ് (ഗ്രാന്‍ഡ് റസ്‌റ്റോറന്റ്), നിഖില്‍ മാണി (പബ്ലിക് ട്രസ്റ്റ് റിയാലിറ്റി ഗ്രൂപ്പ്) , ടോണി പയ്യനാട്ടു (അനിതാസ് കിച്ചന്‍ ), ബിനു ബേബി (സ്‌പെക്ട്രം ഓട്ടോ) എന്നിവരോടൊപ്പം സമൂഹത്തിലെ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നായകരും , മലയാളി സംഘടനകളിലെ നേതാക്കളും സന്നിഹിതരായിരുന്നു.

തുടര്‍ന്നു നടന്ന സമ്മാനദാന ചടങ്ങില്‍ ടൂര്‍ണമെന്റില്‍ ശ്രദ്ധതയാര്‍ന്ന പ്രകടനം നടത്തിയ പ്ലയേഴ്‌സിനു അവാര്‍ഡുകള്‍ നല്‍കുകയും വിജയികളായ ടീമിന് ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. മൂന്നു മത്സരത്തില്‍നിന്നും 5 വിക്കറ്റും, ഒരു സെഞ്ചുറിയും , ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പെടെ 227 റണ്‍സ് എടുത്ത് െ്രെടസ്‌റ്റേറ്റിലെ ബെസ്‌റ് പ്ലയെര്‍ എന്ന പേര് അന്വര്‍ഥമാക്കിയ ടീം എഇഇ യുടെ നവീന്‍ ഡേവിസ് ടൂര്‍ണമെന്റിലെ ബെസ്‌ററ് പ്ലെയറും  , ബെസ്‌ററ് ബാറ്റ്‌സ്മാനുമായി തിരഞ്ഞെടുക്കപ്പെട്ടു . 7 വിക്കറ്റ് വീഴ്ത്തിയ യുണൈറ്റഡ് തഹ ന്റെ സൗബിന്‍ മാത്യു ബെസ്‌ററ് ബോളര്‍ും, ഫൈനലിലെ ഉജ്ജ്വല ബാറ്റിംഗിലൂടെ റിനു ബാബു മാന്‍ ഓഫ് ദി മാച്ചും ആയി തിരഞ്ഞെടുക്കപ്പെട്ടു .

വരും വര്‍ഷങ്ങളില്‍ െ്രെട സ്‌റ്റേറ്റിലെ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ചു ടൂര്‍ണമെന്റ് മത്സരങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു
ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍  ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കള്‍ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍  ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കള്‍ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍  ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കള്‍ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍  ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കള്‍ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍  ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കള്‍ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍  ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കള്‍ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍  ബെര്‍ഗെന്‍ ടൈഗേഴ്‌സ് ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക