Image

സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷന്‍: എന്‍ജിനിയര്‍മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി

Published on 10 September, 2020
 സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷന്‍: എന്‍ജിനിയര്‍മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി


കുവൈറ്റ് സിറ്റി : എന്‍ജിനിയറിംഗ് സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് പ്രയാസങ്ങള്‍ നേരിടുന്ന എല്ലാ ഇന്ത്യന്‍ എന്‍ജിനിയര്‍മാരെയും എംബസി വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം എംബസി അങ്കണത്തില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ അംബാസഡര്‍ സിബി ജോര്‍ജ് വിഷയത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്‍ജിനിയര്‍ ബിരുദധാരികളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനാണ് രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നതെന്നും കുവൈത്ത് അധികാരികളുമായി ബന്ധപ്പെടുവാന്‍ ഈ വിവരങ്ങള്‍ ആവശ്യമാണെന്നും എംബസി അധികൃതര്‍ അറിയിച്ചു.

നേരത്തെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജിനിയര്‍ ബിരുദധാരികള്‍ ഉള്‍പ്പെടെ എല്ലാവരും https://forms.gle/YRoQwFEu3YHURgCe6 എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്റെ അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.

വിവരങ്ങള്‍ക്ക്: edu.kuwait@mea.gov.in

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക