Image

വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ആയുധം :യഹ്യ തളങ്കര

Published on 10 September, 2020
വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ആയുധം :യഹ്യ തളങ്കര


ദുബായ്: വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗവും വായന തന്നെ. പ്രത്യേകിച്ചു ദിവസവും ലോകത്തു നടക്കുന്ന കാര്യങ്ങള്‍ നമ്മളിലെത്തിക്കുന്ന പത്ര മാധ്യമങ്ങള്‍ക്കായി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നാം ചെലവഴിക്കാന്‍ തയാറാവണമെന്ന് യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാനും മുസ് ലിം ലീഗ് ദേശിയ കൗണ്‍സില്‍ അംഗവുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദുബായ് കെഎംസിസി കാസര്‍ഗോഡ് മണ്ഡലം സംഘടിപ്പിച്ച മണ്ഡലം നേതാക്കളുടെ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് സോഷ്യല്‍ മീഡിയകളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ ആളുകള്‍ കണ്ണടച്ചു ഷെയര്‍ ചെയ്യുന്നതായാണ് കാണുന്നത്. എന്നും സത്യസന്തമായ വാര്‍ത്തകള്‍ അറിയാന്‍ മാധ്യമങ്ങള്‍ തന്നെയാണ് നമുക്ക് വിശ്വസിച്ചു ആശ്രയിക്കാന്‍ സാധിക്കുക . മുന്‍ കാലങ്ങളില്‍ കവലകള്‍ തോറുമുള്ള ചായ പീടികകളില്‍ ചെന്ന് എല്ലാ പത്രങ്ങളിലും കണ്ണോടിക്കാതെ മലയാളികളുടെ ദിവസം പൂര്‍ണമായിരുന്നില്ല. തിരക്ക് പിടിച്ച ജീവിതം വായനക്കു പോലും സമയം ഇല്ലാതാക്കി. പക്ഷെ അത് നമ്മുടെ അറിവുകളാണ് ഇല്ലാതാക്കുന്നത്.വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ആയുധമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ദുബായ് കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദുബായ് കെഎംസിസി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ദുബായ് കെഎംസിസി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തോട്ടി, വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, മുസ്തഫ വേങ്ങര , സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ദുബായ് കെ എം സി സി കാസര്‍ഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം , ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ , വൈസ് പ്രസിഡന്റ് അബാസ് കളനാട് , സെക്രട്ടറി ഫൈസല്‍ മുഹ്സിന്‍ കോഴിക്കോട് ജില്ലാ കമ്മീറ്റി ഭാരവാഹികളായ സമാന്‍, റഷീദ് തുടങ്ങിവര്‍ സംസാരിച്ചു.

കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുനീഫ് ബദിയടുക്ക, സുബൈര്‍ അബ്ദുല്ല, ഷാഫി ചെര്‍ക്കള, സുഹൈല്‍ കോപ്പ, സഫ്വാന്‍ അണങ്കൂര്‍, ഉപ്പി കല്ലങ്കൈ , എം എസ ഹമീദ് തുടങ്ങിവര്‍ നേതൃത്വം നല്‍കി.

ഉദുമ മണ്ഡലം ഭാരവാഹികളായ ഇസ്മായില്‍ നാലാം വാതുക്കല്‍ ,ഷബീര്‍ കീഴൂര്‍ ,സി.എ. ബഷീര്‍ പള്ളിക്കര പഞ്ചായത്തു മുന്‍സിപ്പല്‍ ഭാരവാഹികളായ ഹാരിസ് ബ്രദര്‍സ് ,ഹസ്‌കര്‍ ചൂരി ,ഹനീഫ് കുമ്പഡാജെ ,റസാഖ് ബദിയടുക്കം , തല്‍ഹത്ത് ,റൗഫ് അറന്തോട് ,സജീദ് വിദ്യാനഗര്‍ ,സമീല്‍ അബ്ദുല്ല , മൊയ്ദീന്‍ ,ഹാരിസ് ഗോസോഡ ,സിദ്ധീഖ് ബി.എച്, ,മഷൂദ് അറന്തോട് ,മിര്‍ഷാദ് പൂരണം,ജലാല്‍ തായല്‍ ,കബീര്‍ വയനാട് ,ഹകീം ,നാസര്‍ അന്നടുക്ക സിദ്ദീഖ് കുമ്പഡാജെ, എന്നിവര്‍ സംബന്ധിച്ചു

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ആക്ടിംഗ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക