Image

സേവന സന്നദ്ധതയും തുറന്ന മനസും: ന്യു യോര്‍ക്കിലെ പുതിയ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ കുമാര്‍ ജയ്‌സ്വാള്‍

Published on 10 September, 2020
സേവന സന്നദ്ധതയും തുറന്ന മനസും: ന്യു യോര്‍ക്കിലെ പുതിയ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ കുമാര്‍ ജയ്‌സ്വാള്‍
ന്യുയോര്‍ക്കില്‍ പുതുതായി സ്ഥാനമേറ്റകോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ കുമാര്‍ ജയ്സ്വാളിന്റെ നയതന്ത്ര വൈദഗ്ദ്ധ്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഏറെ പ്രതീക്ഷ.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാകുന്നത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന കാര്യമാണ്. സൗഹൃദത്തിന്റെ ആ ചങ്ങലയിലെ പ്രധാന കണ്ണിയാണ് കോണ്‍സല്‍ ജനറല്‍.

പോര്‍ച്യുഗല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച ഈ ബഹുമുഖ പ്രതിഭ, ന്യൂയോര്‍ക്ക് കോണ്‍സല്‍ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ്. നേരത്തെ ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ പെര്‍മനന്റ് മിഷനില്‍ സേവനമനുഷ്ടിച്ചിരുന്നു.അതിനാല്‍ ന്യൂയോര്‍ക്കിലെ ഭൂമിശാസ്ത്രവും ജനജീവിതവും പ്രശ്‌നങ്ങളും അടുത്തറിയുന്ന ഒരാള്‍.
അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാം...

കോവിഡ് മൂലം ലോകം പകച്ചു നില്‍ക്കുന്ന സമയത്താണ് താങ്കള്‍ ന്യുയോര്‍ക് കോണ്‍സല്‍ ജനറലായി നിയമിതനാകുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനായി എന്തൊക്കെ ചെയ്യാന്‍ കഴിയും?

മുന്‍പൊരിക്കലും ഉണ്ടാകാത്ത കാര്യങ്ങളാണ് നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. പൂര്‍വ്വമാതൃകകളില്ല. മനുഷ്യത്വത്തിന്റെ മുഖമുള്ള സേവനം ഉറപ്പുവരുത്താനാണ് ശ്രമം. ജനങ്ങളോട് അഭിപ്രായങ്ങള്‍ ചോദിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. അവരുടെ സൗകര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ നടത്താന്‍ കഴിയാത്തതുകൊണ്ട് എല്ലാം ഡിജിറ്റലാക്കി മാറ്റിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ജന്മനാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്ക് വന്ദേ ഭാരത് മിഷന്‍ ഫലപ്രദമാക്കാന്‍ സാധിക്കുന്നുണ്ട്. വീഴ്ചകള്‍ കണ്ടെത്തി അത് തിരുത്തിയാണ് പോകുന്നത്.

എച്ച് 1 ബി വിസയുടെ മാറ്റങ്ങള്‍ഇന്ത്യക്കാരെ എത്രമത്രം ദോഷമായി ബാധിക്കും?

പുതിയ കുടിയേറ്റക്കാര്‍ക്ക് 'ഗ്രീന്‍ കാര്‍ഡുകള്‍' നല്‍കുന്നത് മരവിപ്പിക്കുകയും എച്ച് -1 ബി വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത് അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തി വയ്ക്കാന്‍തീരുമാനമുണ്ട്. പക്ഷേ ഇത് നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ബാധിക്കില്ല. എങ്കിലും ഇതൊരു പ്രശ്‌നമാണ്. ഇതിനു മാറ്റം വരും എന്ന് കരുതാം. ഇമ്മിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് ഇന്ത്യയെ സാരമായി ബാധിക്കില്ലെന്നു കരുതുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് അഭേദ്യമായ ബന്ധമാണ്. പരസ്പരപൂരകങ്ങളെന്ന് പറയാം. സാമ്പത്തിക വികസനത്തിനും സാങ്കേതിക മുന്നേറ്റത്തിനും പരസ്പരം കൈകോര്‍ക്കുന്നത് ഇരുകൂട്ടര്‍ക്കും ആവശ്യമാണ്. ഒരു കാര്യം കൊണ്ട് മാത്രം വഷളാകുന്നതല്ല നമ്മുടെ ബന്ധം.

നയതന്ത്രരംഗത്തെ സേവനത്തെ സംബന്ധിച്ചൊരു സംക്ഷിപ്തം?

1998 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാകുന്നത്. പിന്നീട് രാഷ്ട്രപതി ഭവനിലെ വിദേശകാര്യ കാര്യാലയത്തിന്റെ തലവനായി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യയുടെ കോണ്‍സല്‍ ജനറലായി. ന്യൂയോര്‍ക്കില്‍ നിയമിതനാകും മുന്‍പ് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്നു.

യു. എന്‍ പ്രതിനിധിയായി ന്യൂയോര്‍ക്കില്‍ മുന്‍പും താങ്കള്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടല്ലോ. ന്യുയോര്‍ക്കിന്റെമുഖം മാറിയിട്ടുണ്ടോ?

ന്യുയോര്‍ക് ഊര്‍ജ്ജസ്വലമായ ഒരു നഗരമാണ്. ലോകത്തിന്റെ ഏതുകോണില്‍ നിന്നെത്തുന്നവര്‍ക്കും ഇവിടെ ഹൃദ്യമായ സ്വീകാര്യത ലഭിക്കും. 2011 - 13 കാലയളവിലാണ് യു എന്‍ പ്രതിനിധിയായി ന്യൂയോര്‍ക്കില്‍ ഉണ്ടായിരുന്നത്. പുതിയ കെട്ടിടങ്ങളും സമുച്ചയങ്ങളും ഇപ്പോള്‍ ഉയര്‍ന്നു.എന്നാല്‍ അന്നുമിന്നും ഇവിടത്തുകാരുടെ സൗഹൃദവും ഊഷ്മളവുമായ ഇടപെടലുകള്‍ക്ക് കോട്ടം തട്ടിയിട്ടില്ല.

ഇന്ത്യയുടേയും അമേരിക്കയുടെയും നയതന്ത്രബന്ധം ഏത് തലത്തിലാണ് ഇപ്പോള്‍?

നാല് ദശലക്ഷം പേരടങ്ങുന്ന ഇന്ത്യന്‍ അമേരിക്കന്‍ ജനത പരാതിപ്പെടാതെ ഒഴുക്കിനൊപ്പം നീങ്ങുന്നവരാണ്. ഗാന്ധിജിയും ബുദ്ധനും വിവേകാനന്ദനും പകര്‍ന്നുതന്ന പുരോഗതിയുടെയും അഭിവൃദ്ധിയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാഠങ്ങളാണ് നമ്മുടെ മുതല്‍ക്കൂട്ട്.

രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ചേരുവകള്‍ കൃത്യമായി അറിയുന്ന താങ്കള്‍ ഇന്ത്യന്‍ ഫുഡ് സംബന്ധിച ഒരു അതോറിട്ടി ആണെന്നറഞ്ഞു. അത് എങ്ങനെ സംഭവിച്ചു?

ഭക്ഷണ കാര്യത്തില്‍ ഇന്ത്യ ഒരുപാട് വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. സംസ്‌കാരത്തിലെ ഈ വൈവിദ്ധ്യം നമ്മുടെ രുചിക്കൂട്ടുകളിലുമുണ്ട്. അവ അടുത്തറിയാന്‍ ശ്രമിച്ചു.ഉത്തരേന്ത്യന്‍ വിഭവങ്ങളും ദക്ഷിണേന്ത്യന്‍ വിഭവങ്ങളും പരീക്ഷിക്കാനായി. മലയാളത്തിന്റെ രുചിക്കൂട്ടുകളും എനിക്ക് പ്രിയപ്പെട്ടതാണ്.

കുടുംബം?

ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന ചെറിയ കുടുംബമാണ്. മക്കള്‍ വിദ്യാര്‍ത്ഥികളാണ്. ന്യൂയോര്‍ക്കിന്റെ ഊഷ്മളത അനുഭവിക്കുന്നത് അവരെ നല്ല വ്യക്തികളായി വാര്‍ത്തെടുക്കുമെന്നെനിക്ക് ഉറപ്പുണ്ട്.

ഇ-മലയാളി പത്രാധിപ സമിതി അംഗങ്ങളായ ജോര്‍ജ് ജോസഫ്, സുനില്‍ ട്രൈസ്റ്റര്‍ എന്നിവര്‍ നടത്തിയ അഭിമുഖം. വീഡിയോ: ഷിജോ പൗലോസ്‌

Hon.Consul Gen of India NY Shri.Randhir Jaiswal with GJ


another link also here easily shared without facebook

IndiaLife.us News of FIA Hosts Community Reception to Welcome New Consul General of India in New York
https://indialife.us/article.php?id=141100

IndiaLife TV video of FIA Reception to Hon.Consul General of India in New York Shri.Randhir Kumar Jaiswal - IndiaLife TV
https://www.facebook.com/indialife.tv/videos/1873395276147500/
സേവന സന്നദ്ധതയും തുറന്ന മനസും: ന്യു യോര്‍ക്കിലെ പുതിയ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ കുമാര്‍ ജയ്‌സ്വാള്‍സേവന സന്നദ്ധതയും തുറന്ന മനസും: ന്യു യോര്‍ക്കിലെ പുതിയ കോണ്‍സല്‍ ജനറല്‍ രണ്‍ധീര്‍ കുമാര്‍ ജയ്‌സ്വാള്‍
Join WhatsApp News
V.George 2020-09-11 11:31:07
Hope you will forward this comment to the Consular General of India. This is about the difficulties Indian Americans are facing while dealing with the Consulate. This is from my recent experience. Other people also might have experienced the same problems. 1. I recently applied for a Power of Attorney attestation and OCI renewal. Both instances I mailed the required documents and fees to the consulate. Before mailing the documents I had to upload copies to their electronic system. The consulate electronic system only accept documents in 1 MB. Regular computer or printer can't convert files to 1 MB without installing an expensive file converter program. Average senior citizens don't have the computer skills to manipulate this kind of unnecessary tasks. The consulate electronic system should accept regular scanned copies of the documents or simply get rid of the electronic requirement. While applying for an American Passport we simply complete the form and mail it to the authority with required fees. Within two weeks we get the passport. 2. Public relation department/customer relation section at the consulate is very poor. No one is there to answer the phone. Caller will hear an announcement 'please leave the message, we will answer you within one working day.' They do not call back in a timely fashion. Hope the new Consular General can look in to this and make the consulate a more people friendly and helping place. V.George
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക