Image

വംശീയത നിലനില്‍ക്കുന്നു എന്ന് ട്രംമ്പ് സമ്മതിച്ചതായി വുഡ്‌വേര്‍ഡ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 September, 2020
വംശീയത നിലനില്‍ക്കുന്നു എന്ന് ട്രംമ്പ് സമ്മതിച്ചതായി വുഡ്‌വേര്‍ഡ്  (ഏബ്രഹാം തോമസ്)
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ വിമര്‍ശിക്കുന്ന ധാരാളം പുസ്തകങ്ങള്‍ പുറത്തുവന്നു. ഏറ്റവും ഒടുവില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് അസ്സോസിയേറ്റ് എഡിറ്റര്‍ ബോബ് വുഡ് വേര്‍ഡ് ട്രംമ്പുമായി നടത്തിയ 18 റിക്കാര്‍ഡ് ചെയ്ത ഇന്റര്‍വ്യുകളുടെ സമാഹാരം റേജ് പുറത്ത് വന്നിരിക്കുന്നു.

വുഡ് വേര്‍ഡിനെ പലര്‍ക്കും ഓര്‍മ്മയുണ്ടാവും. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ രാജിക്ക് കാരണമായ വാട്ടര്‍ ഗേറ്റ് ഫയലുകളും പുസ്തകവും (മറ്റൊരു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ കാള്‍ബേണ്‍സ്റ്റീനുമായി ചേര്‍ന്ന് തയ്യാറാക്കിയത് തുടര്‍ന്നുവന്ന അതേ പേരിലെ (ഓള്‍ ദ പ്രസിഡന്‍ര്‌സ് മെന്‍) ഹോളിവുഡ് ചലച്ചിത്രവും ലോകമനസാക്ഷിയില്‍ സൃഷ്ടിച്ച ചലനങ്ങള്‍ വിസ്മരിക്കാവുന്നതല്ല.

യു എസ് ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ഇങ്ങനെ ഒരു പുസ്തകത്തിന്റെ സാംഗത്യം എന്തായിരുന്നു എന്നറിയില്ല. ട്രംമ്പിനെ വിമര്‍ശിക്കുന്ന പുസ്തകങ്ങളുടെ ശ്രേണിയില്‍ ഒന്നുകൂടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിവരങ്ങല്‍ ശ്രദ്ധിക്കുന്ന ചില വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് എതിര്‍സ്ഥാനാര്‍ത്ഥിക്ക് നല്‍കിയെന്ന് വരാം.

ഇന്റര്‍വ്യൂകളില്‍ സ്വകാര്യമായി ട്രംമ്പ് ജനുവരി 28ന് തന്നെ കോവിഡ്-19 ഒരു മഹാമാരിയായി മാറുമെന്ന് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ റോബര്‍ട്ട് ഒബ്രിയനും ഡെപ്യൂട്ടി മാത്യു പോട്ടിംജര്‍ ട്രംമ്പിനെ ധരിപ്പിച്ചതായി പറയുന്നു.1918ല്‍ പടര്‍ന്ന മഹാമാരി ലോകമെമ്പാടും 5 കോടി ജനങ്ങളുടെ മരണത്തിന് കാരണമായത് പോലെ ഈ മഹാമാരിയും വലിയനാശം വിതയ്ക്കുമെന്ന് അഡൈ്വസര്‍മാര്‍ പ്രസിഡന്റിനെ ധരിപ്പിച്ചതായി വുഡ്വേര്‍ഡിനെ വിളിച്ച് താന്‍ പരസ്യമായി സമ്മതിക്കുന്നതിനേക്കാള്‍ മോസമാണെന്ന് യഥാര്‍ത്ഥ സ്ഥിതിഗതികല്‍ എന്ന് പറഞ്ഞു.

വംശീയ അനീതിയെ കുറിച്ച് വുഡ്വേര്‍ഡ് ട്രംമ്പിനോട് ചോദിച്ചു. മറ്റ് പ്രസിഡന്റ്മാരില്‍ കൂടുതല്‍ (ഒരു പക്ഷെ ഏബ്രഹാം ലിങ്കണ്‍ ഒഴികെ) താന്‍ കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി പലതും ചെയ്തു എന്ന് ട്രംമ്പ് അവകാശപ്പെട്ടു. വംശീയത ഇപ്പോഴും യു എസില്‍ നിലനില്‍ക്കുന്നു ഇത് ദൗര്‍ഭാഗ്യകരമാണ്. പക്ഷേ ഇപ്പോഴും ഉണ്ട്. മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ആദ്യ പേരും നടുവിലത്തെ പേരും ചേര്‍ത്ത് ബരാക്ക് ഹുസൈന്‍ വിളിക്കാനാണ് താല്‍പര്യം, പക്ഷെ അയാളുടെ മുന്നില്‍ വച്ച് ഇങ്ങനെ പറയുകയില്ല. ഒബാമ സമര്‍ത്ഥനാണെന്ന് എനിക്ക് തോന്നുന്നില്ല, അയാളെ ഒരുപാട് ഓവര്‍ റേറ്റ് ചെയ്യുകയാണ് ഉണ്ടായത്. അയാള്‍ ഒരു വലിയ പ്രസംഗകനാണെന്ന് എനിക്കഭിപ്രായമില്ല. ട്രംമ്പ് പറ#്ഞതായി വുഡ് വേര്‍ഡ് രേഖപ്പെടുത്തി. ഒബാമയെ കുറിച്ചുള്ള ഈ അഭിപ്രായപ്രകടനം അനുയായികളെ രോഷാകുലരാക്കാനാണ് സാധ്യത.

നോര്‍ത്ത് കൊറിയയുടെ തലവന്‍ കിമ്മിനേയും അയാളുടെ പടകോപ്പുകളേയും ഒരു റിയല്‍ എസ്‌റ്റേറ്റ് ടാര്‍ഗെറ്റായി ട്രംമ്പ് വിശേഷിപ്പിച്ചു. തന്റെ വീടിനെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരുവന്‍, പക്ഷെ അത് വില്‍ക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല.

ട്രമ്പിനെ 2018 ല്‍ കണ്ടപ്പോള്‍ അമ്പരന്നതായി ട്രംമ്പ് പറയുന്നു. അയാള്‍ അധികം സമര്‍ത്ഥനാണെന്ന് തോന്നി. കിം തന്നോട് എല്ലാം തുറന്ന് പറഞ്ഞു, തന്റെ അങ്കിളിനെ എങ്ങനെ വകവരുത്തിയെന്ന് വിസ്തരിച്ചു തന്നെ പറഞ്ഞു കേള്‍പ്പിച്ചു. സേച്ഛാധിപതികളായ രാഷ്ട്രത്തലവന്മാരുള്ളതന്റെ ബന്ധം രസകരമാണ്. ്‌വര്‍ എത്രമാത്രം മയമില്ലാത്തവരോ ഹീനരോ ആണ് അത്രയും കൂടുതല്‍ നന്നായി എനിക്ക് അവരുമായി അടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മിലിട്ടറി വളരെ രഹസ്യമായി സൂക്ഷിക്കുന്ന ഒരു ആയുധത്തിന്റെ വിവരവും ട്രംമ്പ് വെളിപ്പെടുത്തി. 2017 ല്‍ നോര്‍ത്ത് കൊറിയയുമായി യുദ്ധം ചെയ്യാന്‍ തയ്യാറായതാണ്. ഒരു ന്യൂക്ലിയര്‍ ആയുധം ഞാന്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. ഇത് വരെ ആരും അത് കണ്ടിട്ടുണ്ടോ അതിനെ കുറിച്ച് കേട്ടിട്ടോ ഇല്ല, പുച്ചിനോ ഷിയോ അതിനെ കുറിച്ച് കേട്ടിട്ടുണ്ടാവില്ല.

മുന്‍ ഡിഫന്‍സ് സെക്രട്ടറി ജിം മാറ്റിസും മുന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയേല്‍ കോട്‌സും ട്രമ്പിനെ കുറിച്ച് നടത്തിയ വിമര്‍ശനങങളും പുസ്തകത്തില്‍ വുഡ് വേര്‍ഡ് ചേര്‍ത്തിട്ടുണ്ട്.

കോവിഡ് 19 ബാധിച്ച് യു എസില്‍ മരിച്ചവരുടെ എണ്ണം 190000 കവിഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഈ മഹാമാരി എത്രമാത്രം അപകടകാരിയാണെന്ന് അറിയാമായിരുന്ന പ്രസിഡന്റ് ട്രമ്പ് അമേിക്കന്‍ ജനതയോട് അത് വെളിപ്പെടിത്താതിരുന്നത് പരാജയമാണെന്ന് േെമാക്രാറ്റിക് പ്രസിഡന്‍ര് സ്ഥാനാര്‍ത്ഥി  ജോ ബൈഡന്‍ പറഞ്ഞു.
Join WhatsApp News
Ansari Hassen 2020-09-11 14:47:44
Giuliani Admit He Was colluded with A Russian Agent. it was reported on Thursday that the United States Treasury Department accused Andriy Derkach of being “an active Russian agent for over a decade.” Derkach is the same man that has been working with Donald Trump’s personal attorney Rudy Giuliani on trying to obtain dirt on presidential candidate Joe Biden. Shortly after news broke out about Derkach being a Russian agent, Giuliani appeared to admit that he allowed himself to be spoofed by him. Giuliani met with Derkach in his efforts to efforts to pin a Ukrainian scandal on Biden, which was part of the series of events over which Trump was impeached. “Giuliani said in an interview Thursday night that he ‘felt comfortable’ meeting with Mr. Derkach ‘because there were no sanctions against him’ at the time,” The New York Times reported Thursday. “While he acknowledged that he ‘didn’t do much investigation’ of Mr. Derkach, Mr. Giuliani said: ‘I have no reason to believe he is a Russian agent. There is nothing I saw that said he was a Russian agent. There is nothing he gave me that seemed to come from Russia at all.’ But he added, ‘How the hell would I know?’” Giuliani must be in Jail, not in the TV.
Prof. G. F. N Phd 2020-09-11 21:16:52
ബൈഡൻ ചേട്ടനും കമലമ്മയും : കമലമ്മയുടെയോടു ബൈഡൻ ചേട്ടൻ: വംശീയത പറഞ്ഞിട്ട് ഏൽക്കുന്നില്ലല്ലോ കമലമ്മേ. നേരത്തെ നമ്മക്ക് വോട്ടു ചെയ്യാത്ത കറമ്പരൊന്നും യഥാർത്ഥ കറമ്പറല്ലെന്നു പറഞ്ഞു നോക്കിയപ്പോ നമ്മടെ തന്നെ ചില വീദ്വാൻ മാർക്കു പിടിച്ചില്ല. കമലമ്മ: പുതിയൊരു റഷ്യൻ കോലൂഷൻ കഥ കെട്ടിപ്പൊക്കാൻ പറ്റുവോ ചേട്ടാ? ബൈഡൻ: നോക്കുന്നുണ്ട് കമലമ്മേ. ഒന്നിന്നും ഗ്രിപ് കിട്ടുന്നില്ല. കമലമ്മ: ആ, ബി എൽ എം പിള്ളേരോട് പറഞ്ഞു നോക്കാം. അല്ലെ പിന്നെ , നമ്മടെ സിറ്റിയിലെ പൊലീസുകാരെ എല്ലാം പറഞ്ഞു വിട്ടിട്ടു, ലൂറ്റിങ് കാരെ കൊണ്ടു കലാപം ഉണ്ടാക്കിയാലോ. അതും ട്രംപിന്റെ മേൽ കെട്ടി വയ്ക്കാം. ഇപ്പം പറ്റുന്ന ഒരു കാര്യം അതേ ഉള്ളൂന്നേ .
Tracy mammen 2020-09-11 22:12:09
Agent orange says he is for "law and order," lock him up. The Russian bounty scandal raises a terrible question: Agent Orange's aka DEMENTiA DON Is a traitor, right? Putin his, bestie, would give him an excellent employment review. He was hired to create chaos, instability, lack leadership, tear down American Institutions, divide our great nation, and create economic disaster and uncertainty. Sounds a lot like the state America is in, thanks Agent Orange.
Jacob George 2020-09-11 22:15:59
Faucci publicly disagreed with Trump on America turning the corner on any decrease in infections.. Faucci is now saying if people continue to allow Trump to outright LIE to them, there could be well over 300,900 people dying by January... Faucci now says Trump is leading Americans to their viral deaths!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക