Image

വാക്‌സിന്‍ എടുക്കാം: വെല്ലുവിളി സ്വീകരിച്ച് ഇവാങ്ക ട്രമ്പ്

Published on 11 September, 2020
വാക്‌സിന്‍ എടുക്കാം: വെല്ലുവിളി സ്വീകരിച്ച് ഇവാങ്ക ട്രമ്പ്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും മൂത്ത മകളുമായ ഇവാങ്ക ട്രമ്പ് കൊറോണ വൈറസ് വാക്‌സിന്‍ എടുക്കുന്നതിനായിഎ.ബി.സിയുടേ 'ദി വ്യൂ' ഷോയില്‍ തത്സമയം പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.

ട്രംപിന്റെ പ്രിയപുത്രി വാക്‌സിന്‍ എടുക്കാതെ താന്‍ ആ വാക്‌സിന്‍ എടുക്കില്ലെന്ന് കോ ഹോസ്റ്റ് ജോയ്ബെഹര്‍ പ്രേക്ഷകരോട് പരിപാടിക്കിടയില്‍ പറഞ്ഞതിനുള്ള മറുപടിയായാണ് ഇവാങ്കയുടെ ട്വീറ്റ്.

ട്രംപിനെ വിമര്‍ശിച്ചുകൊണ്ടാണ് ബെഹര്‍ സംസാരിച്ചിരുന്നത്. 'വാക്സിനുകളുടെ ചരിത്രം പരിശോധിച്ചാല്‍ നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് മുണ്ടിനീരിന് വാക്സിന്‍ കണ്ടെത്തിയതെന്നും പോളിയോയുടെ കാര്യത്തിലത് 20 വര്‍ഷങ്ങളെടുത്തെന്നും വസൂരിക്ക് നൂറ്റാണ്ടുകള്‍ വേണ്ടിവന്നെന്നും കാണാം. 1796 ല്‍ വസൂരിയുടെ വാക്സിനെക്കുറിച്ചുള്ള ആലോചന തുടങ്ങി, അത് സാധ്യമായതാകട്ടെ 1950 ല്‍ . ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുന്നത് നിസ്സാരകാര്യമല്ല. അധികാരത്തില്‍ വീണ്ടും എത്തുന്നതിന് ട്രമ്പ് പല കളിയും കളിക്കും. അതില്‍ നിങ്ങള്‍ വീഴരുത്.' ബെഹര്‍ അമേരിക്കന്‍ ജനതയോട് പറഞ്ഞു.

പകര്‍ച്ച വ്യാധി വിദഗ്ധനായ ഡോ.ആന്തണി ഫ്ച് , ഈ വര്‍ഷംഅവസാനം കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് ചൊവ്വാഴ്ച പ്രസ്താവന നല്‍കിയിരുന്നു. അനുപമമായ വേഗതയില്‍ വാക്‌സിന്‍ വികസിപ്പിച്ചെന്ന് വാര്‍ത്താസമ്മേളനങ്ങളില്‍ ട്രംപും ആവര്‍ത്തിച്ച് പറയുന്നു.

'ഞാന്‍ എഫ് ഡി എ യെ വിശ്വസിക്കുന്നു. എനിക്കൊപ്പം അമേരിക്കന്‍ ജനതയും. വൈറസിനെ ഇല്ലാതാക്കുന്നത് കൂട്ടായ മുന്‍ഗണനയായിരിക്കണം. നിങ്ങളുടെ ഷോയില്‍ വന്നു തന്നെ ഞാന്‍ വാക്സിന്‍ എടുക്കും,' ഇതാണ് ഇവാങ്ക ബെഹറിന് നല്‍കിയ മറുപടി.
ശ്വാസകോശത്തെ മാത്രമല്ല, തലച്ചോറിനെയും കോവിഡ് 19 ബാധിക്കും

കൊറോണ വൈറസ് നാഡീവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് യേല്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് രോഗത്തിനിരയാകുന്നവരുടെ തലച്ചോറിന്റെ കോശങ്ങളില്‍ വൈറസ് നടത്തുന്ന ആക്രമണത്തിന്റെ ചുരുളഴിഞ്ഞത്. രോഗബാധിതന്റെ മസ്തിഷ്‌ക കോശങ്ങളില്‍ കടന്നു കൂടി, വൈറസ് കോശങ്ങളുടെ പകര്‍പ്പുണ്ടാക്കി ഓക്‌സിജന്‍ ലഭ്യത ഇല്ലാതാക്കുകയും രോഗിക്ക് ശ്വാസം മുട്ടുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുമത്രെ. കോവിഡ് 19 ശ്വാസകോശത്തെയും വൃക്കകളെയും കരളിനെയും രക്തക്കുഴലുകളെയും ബാധിക്കും എന്നതിന്റെ കൂടെ മസ്തിഷ്‌കത്തിനും അപകടസാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തല്‍.
'' മസ്തിഷ്‌കത്തെ ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടാല്‍ മാരകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് 'രോഗപ്രതിരോധശാസ്ത്രജ്ഞനും പ്രധാന ഗവേഷകനുമായ അക്കിക്കോ ഇവാസാക്കി ന്യുയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

' മുഴുവന്‍ ശരീരത്തെയും ബാധിക്കുന്ന ഒരു രോഗമാണ് കോവിഡ് 19. ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് ആദ്യം ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിരുന്നത്- ചുമ ,ശ്വാസ തടസ്സം, ന്യുമോണിയ പോലുള്ള ലക്ഷണങ്ങള്‍. താമസിയാതെ ദഹനനാളത്തിന്റെ അസ്വസ്ഥകളും, വയറിളക്കവും, രുചിയും മണവും നഷ്ടപ്പെടുന്നതും, നെഞ്ചുവേദനയും തുടങ്ങി അമ്പരപ്പിക്കുന്ന പല ലക്ഷണങ്ങളും രോഗസാധ്യതയായി തെളിഞ്ഞു.

എല്ലാം, രോഗികളുടെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് കിട്ടിയ അറിവുകളാണ്. മസ്തിഷ്‌കത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് തെളിവുകള്‍ ലഭിച്ചിട്ടില്ല.'ലണ്ടനിലെ നാഷണല്‍ ഹോസ്പിറ്റല്‍ ഫോര്‍ ന്യൂറോളജി ആന്‍ഡ് ന്യൂറോ സര്‍ജറിയിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. മൈക്കല്‍ സാന്‍ഡി , ടൈംസിനോട് പറഞ്ഞു. കോവിഡ് -19 രോഗനിര്‍ണയത്തെത്തുടര്‍ന്ന് ന്യൂറോളജിക് ഇഫക്റ്റുകള്‍ അനുഭവിക്കുന്ന രോഗികളില്‍ നിന്ന് അവര്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ട് ജൂലൈയില്‍ ഡോ. സാന്‍ഡിയുടെ ടീം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക