Image

ഒക്‌ലഹോമയിൽ ട്രംപ് ബഹുദൂരം മുന്നിലെന്നു സർവേ റിപ്പോർട്ട്

പി.പി.ചെറിയാൻ Published on 12 September, 2020
ഒക്‌ലഹോമയിൽ ട്രംപ് ബഹുദൂരം മുന്നിലെന്നു സർവേ റിപ്പോർട്ട്
ഒക്‌ലഹോമ ∙ ഒക്‌ലഹോമയിൽ ട്രംപ് ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനേക്കാൾ ബഹൂദൂരം മുന്നിലാണെന്ന് സർവേ റിപ്പോർട്ട്. ഒക്‌ലഹോമയിലെ പ്രമുഖ ദിപത്രമായ ന്യൂസ് 9 ആണ് സർവേ ഫലം പുറത്തുവിട്ടിരിക്കുന്നത്. നാലു വർഷം മുൻപ് ട്രംപും ഹിലരിയും തമ്മിൽ മത്സരിക്കുമ്പോൾ ഒക്‌ലഹോമയിൽ തിരഞ്ഞെടുപ്പിനു മുൻപ് നടത്തിയ സർവേയിൽ ട്രംപിന് പിന്തുണ 65.3 ഉം ഹിലരിക്ക് 28.9 ശതമാനവുമാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ട്രംപിന് 59.6 ഉം ബൈ‍ഡന് 35.2 ശതമാനവും ലഭിച്ചു. ഹിലറിയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ബൈഡൻ റിപ്പബ്ലിക്കൻ സ‌ംസ്ഥാനമായ ഒക്‌ലഹോമയിൽ കൊറോണ വൈറസ് വ്യാപകമായതിനു ശേഷം ആദ്യമായി ട്രംപ് നടത്തിയ പ്രചാരണ പരിപാടിയിൽ പതിനായിരങ്ങള്‍ പങ്കെടുത്തത് പ്രത്യേക ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ തലത്തിൽ ഇപ്പോഴും ബൈഡൻ തന്നെയാണ് മുന്നിലെങ്കിലും തിരഞ്ഞെടുപ്പ് അടുത്തു വരുംതോറും ചിത്രം മാറുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ കണക്കുകൂട്ടുന്നത്. ട്രംപിന്റെ നാലു വർഷത്തെ ദേശീയ രാജ്യാന്തര നേട്ടങ്ങളായിരിക്കും അനുകൂല ഘടകമായി മാറുക.
ഒക്‌ലഹോമയിൽ ട്രംപ് ബഹുദൂരം മുന്നിലെന്നു സർവേ റിപ്പോർട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക