Image

ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രേംസണ്‍ കായംകുളത്തിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

Published on 12 September, 2020
 ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രേംസണ്‍ കായംകുളത്തിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി
മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രേംസണ്‍ കായംകുളത്തിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

1983 ഏപ്രില്‍ മാസത്തിലാണ് പ്രേംസണ്‍ കായംകുളം കുവൈറ്റില്‍ പ്രവാസ ജീവിതം നയിച്ച് തുടങ്ങുന്നത്. പ്രവാസ ജീവിതത്തിലെ കഷ്ടതകളെയും സങ്കീര്‍ണതകളെയും തീക്ഷണമായ ജീവിതാനുഭവങ്ങള്‍ ആക്കിമാറ്റുകയും മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്താക്കിമാറ്റി കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിച്ചിട്ടാണ് നീണ്ട 37 വര്‍ഷത്തെ പ്രവാസത്തിനു വിരാമമിട്ടുകൊണ്ട് അദ്ദേഹം ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്.

ഒരു കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ നാട്ടില്‍ സജീവമായിരുന്ന കാലത്താണ് പ്രേംസണ്‍ കായംകുളം കുവൈറ്റില്‍ പ്രവാസ ജീവിതം ആരംഭിക്കുന്നത്.
കോണ്‍ഗ്രസിന് പ്രവാസി സംഘടനകള്‍ വിരളമായിരുന്നു ആ കാലഘട്ടത്തില്‍ വീക്ഷണം റീഡേഴ്‌സ് ഫോറം എന്ന സംഘടന രൂപീകരിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അന്ന് മുതല്‍ ഇന്നു വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകള്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റില്‍ ശക്തമാക്കുന്നതിനു നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
കുവൈറ്റില്‍ ഒഐസിസി സംവിധാനം നിലവില്‍ വന്നതുമുതല്‍ ഒഐസിസിയുടെ നാഷണല്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി  പ്രവര്‍ത്തിക്കുകയായിരുന്നു.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിന്‍ മങ്ങാട്ടിന്റെ അധ്യക്ഷതയില്‍ മംഗഫില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രേംസണ്‍ കായംകുളത്തിനു കൈമാറി.

യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതവും ഒഐസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി എസ് പിള്ള, നാഷണല്‍ കമ്മിറ്റി നിര്‍വാഹകസമിതി അംഗം അബ്ദുല്‍ റഹ്മാന്‍ പുഞ്ചിരി, മനോജ് റോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടും  സംസാരിച്ചു.

മറുപടി പ്രസംഗത്തില്‍ തന്റെ ദീര്‍ഘമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി നല്‍കിയ സമുചിതമായ സ്വീകരണത്തിനും അംഗീകാരത്തിനും പ്രേംസണ്‍ കായംകുളം നന്ദി പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക