Image

ന്യു യോര്‍ക്കില്‍ തൊഴിലില്ലായ്മ വേതനത്തിനൊപ്പം 300 ഡോളര്‍ കൂടി

അജു വാരിക്കാട്. Published on 12 September, 2020
ന്യു യോര്‍ക്കില്‍ തൊഴിലില്ലായ്മ വേതനത്തിനൊപ്പം  300 ഡോളര്‍ കൂടി
തൊഴിലില്ലായ്മ വേതനത്തിനൊപ്പം 300 ഡോളര്‍ കൂടി ഈ ആഴ്ച മുതല്‍ ന്യു യോര്‍ക്കില്‍ നല്കിത്തുടങ്ങും.
2.4 ദശലക്ഷം ന്യൂയോര്‍ക്കുകാര്‍ ഈ പ്രോഗ്രാമിന് അര്‍ഹരാണ്. ഇതില്‍ 435,000 പേര്‍ യോഗ്യത നേടുന്നതിന് വീണ്ടും സര്‍ട്ടിഫിക്കേഷന്‍ സമര്‍പ്പിക്കണം.

പാന്‍ഡെമിക് അടിയന്തിരാവസ്ഥയില്‍, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഇതിനോടകം തന്നെ 3.5 ദശലക്ഷം ന്യൂയോര്‍ക്ക്കാര്‍ക്ക് 43.7 ബില്യണ്‍ ഡോളര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങളായി നല്‍കി. ഏകദേശം 20 വര്‍ഷങ്ങള്‍ കൊണ്ട് കൊടുക്കേണ്ട ആനുകൂല്യം വെറും ആറ് മാസത്തിനുള്ളില്‍കൊടുത്തു.

'നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഫെഡറല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അസ്വാഭാവികമായ പ്രസിഡന്‍ഷ്യല്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകളും ഈ പ്രതിസന്ധിസമയത്തു ആനുകൂല്യം ലഭിക്കുന്നത് വൈകിപ്പിച്ചു. എന്തായാലൂം അടുത്ത ആഴ്ചമുതല്‍ ന്യുയോര്‍ക്കുകാര്‍ക്ക് പണം ലഭിച്ചു തുടങ്ങും.ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി ആനുകൂല്യം ലഭിക്കുന്ന എല്ലാവര്‍ക്കും ഇ-മെയില്‍ അയച്ചു.. എല്ലാവരും ഈ സന്ദേശങ്ങള്‍ ശ്രദ്ധിക്കണം, കൂടാതെ ഒരു അധിക സര്‍ട്ടിഫിക്കേഷന്‍ ആവശ്യമെങ്കില്‍ ഉടനടി പ്രതികരിക്കുക-- കമ്മീഷണര്‍ റോബര്‍ട്ട റിഡണ്‍ പറഞ്ഞു.

യോഗ്യത നേടിയവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ല. അവര്‍ക്കു അടുത്ത ആഴ്ചമുതല്‍ പണം ലഭിച്ചു തുടങ്ങും. എന്നാല്‍ അധിക സര്‍ട്ടിഫിക്കേഷന്‍ സമര്‍പ്പിക്കേണ്ടവര്‍ക്ക് സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈനായോ ഫോണ്‍ വഴിയായോ സാക്ഷ്യപ്പെടുത്താന്‍ കഴിയും.833-491-0632 എന്ന നമ്പറില്‍ വിളിച്ച് ഒരു ഓട്ടോമേറ്റഡ് ഫോണ്‍ സിസ്റ്റം വഴി സാക്ഷ്യപ്പെടുത്താം. സെപ്റ്റംബര്‍ 15 ന് വൈകുന്നേരം 5 മണിയോടെ അവരുടെ സര്‍ട്ടിഫിക്കേഷന്‍ സമര്‍പ്പിച്ചാല്‍ തുടര്‍ന്നുള്ള ആഴ്ച മുതല്‍ പേയ്മെന്റുകള്‍ ലഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക