Image

ജലീലിനെതിരെ പടയൊരുക്കം (ജോസ് കാടാപുറം)

Published on 12 September, 2020
ജലീലിനെതിരെ പടയൊരുക്കം (ജോസ് കാടാപുറം)
മറ്റുള്ള വെടിക്കോപ്പുകള്‍ എല്ലാം ഉണ്ടായില്ലാ പടക്കങ്ങള്‍ ആയപ്പോള്‍ മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു എന്നതായി പുതിയ വിവാദം. സ്വര്‍ണക്കടത്തുമായി ഒന്നും ഇതിന് ഒരു ബന്ധവുമില്ല . റംസാന്‍ സമയത്തു ദുബായ് ഓഫര്‍ ചെയ്ത പാവങ്ങള്‍ക്കുള്ള റംസാന്‍ കിറ്റു വിതരണം ചെയ്തു, കൂടെ ഖുറാന്‍ വിതരണം ചെയിതു.

രണ്ടും ചെയ്തത് വഖഫ് ബോര്‍ഡ് മന്ത്രി എന്ന രീതിയില്‍. ഇതല്ലാതെ ജലീല്‍ ഒന്നും ചെയ്തിട്ടില്ല നല്ല വിദ്യഭ്യസമുള്ള മുസ്ലിം സമുദായത്തിലെ രാഷ്ട്രീയക്കാരാനാണു ജലീല്‍. ഡോക്ടര്‍ ജലീലിനെ അമേരിക്കയില്‍ വന്നപ്പോള്‍ അഭിമുഖം നടത്തിയിട്ടുണ്ട്. നല്ല ആശയങ്ങളുള്ള, നാട് നന്നാകണം എന്നാഗ്രഹിക്കുന്ന പൊതുപ്രവര്‍തകനാണ്.

ഒന്നുണ്ട് ഇതിന്റെ ഒക്കെ പിന്നില്‍ സ്വര്‍ണക്കടത്തില്‍ ബിജെ പിയുടെയും ലീഗിന്റെയും പങ്കു വ്യക്തമായത് മറയ്കുകയാണ്  ലക്ഷ്യം

നയതന്ത്ര ബാഗേജ് അല്ലെന്നും അറ്റാഷെ നിരപരാധിയെന്നും വാദിച്ച് പൊളിഞ്ഞവരുടെ പങ്കിനെക്കുറിച്ച് അന്വേഷണമില്ല. രക്ഷപ്പെടാന്‍ ഉപായം പറഞ്ഞു കൊടുത്തവനെ സൂത്രത്തില്‍ ഊരിയെടുത്തത് അറിഞ്ഞ മട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതില്‍ ചര്‍ച്ചയില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വക്കീലിനെ പാതിരായ്ക്ക് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മാറ്റി 'പറ്റിയ' ആളെ നിയമിച്ചതില്‍ വാര്‍ത്തയില്ല. എന്‍.ഐ.എ യും കസ്റ്റംസും നടത്തുന്ന സ്വര്‍ണ്ണക്കടത്ത് അന്വേഷണം ഇഡി അന്വേഷണം മാത്രമായി വഴിമാറിയതിലും 'നിഷ്പക്ഷര്‍ക്ക്' സംശയമൊന്നുമില്ല.

ഈ കേസില്‍ ആകെ അവശേഷിക്കുന്നത് രാഷ്ട്രീയ കോലാഹലം മാത്രം. അത് തെരഞ്ഞെടുപ്പു വരെ തുടരും. അതു വരെ ആട്ടം അരങ്ങു തകര്‍ക്കും..

ജലീലിനെ ചോദ്യം ചെയ്തതില്‍ ഒന്നും മറച്ചു വെക്കാനില്ല . ആളുകള്‍ക്ക് ഖുറാന്റെ കോപ്പികള്‍ സമ്മാനമായി കൊടുക്കുന്നത് യൂ എ ഇ യുടെ ഒരു രീതിയാണ്. റംസാന്‍ കിറ്റ് കൊടുക്കുന്നതും പുതിയ കാര്യം ഒന്നുമല്ല. ജൂണ്‍ ആദ്യ വാരത്തിലാണ് ഖുര്‍ ആന്‍ കോപ്പികള്‍ കോണ്‍സുലേറ്റ് വഴി അയച്ചത്. ഇവിടത്തെ മത ചാരിറ്റി സംഘടനകള്‍ക്ക് വിതരണം ചെയ്യാന്‍ സഹായിക്കാമോ എന്ന് ചോദിച്ചപ്പോള്‍ വഖഫിന്റെ കൂടി മന്ത്രിയായതുകൊണ്ടു, മതപരവും സാംസ്‌കാരിക വുമായ കാര്യങ്ങളില്‍ മന്ത്രിയുടെ ഓഫീസിന്റെ സഹായം തേടുന്നതില്‍ അസാധാരണമായി ഒന്നുമില്ലല്ലോ

ഈ വര്‍ഷം കൊറോണ മൂലം ദുബായ് സര്‍ക്കാരിന് ഈ കിറ്റുകളും ഖുര്‍ ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല .അത് കൊണ്ടായിരിക്കാം അത്തരത്തില്‍ സഹായം തേടിയത് . അവിടെ വന്നതില്‍ അവശേഷിച്ച 32 പാക്കറ്റുകള്‍ സി ആപ്റ്റിന്റെ ( ----------) ഓഫീസിലേക്കാണ് എത്തിച്ചത് . അവിടെ നിന്ന് ടെക്സ്റ്റ് പുസ്തകങ്ങള്‍ കൊണ്ട് പോകുന്ന വണ്ടിയില്‍ കയറ്റി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിക്കാനുള്ള സഹായമാണ് അവര്‍ ചോദിച്ചത് . സര്‍ക്കാരിന് ഒരൊറ്റ പൈസ അധിക ചെലവ് വരുന്ന കാര്യമൊന്നുമല്ല
അവര്‍ ചോദിച്ചത് . യൂ എ ഇ ഇന്ത്യയുമായി എത്രയോ നല്ല ബന്ധത്തില്‍ ഇരിക്കുന്ന ഒരു രാജ്യമാണ് . അവിടെ ഒരു ക്ഷേത്രം പണിയാന്‍ നമ്മുടെ പ്രധാനമന്ത്രി അനുവാദം ചോദിച്ചപ്പോള്‍ സസന്തോഷം സ്ഥലം കൊടുത്ത രാജ്യമല്ലേ അത് . ആ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാറായി എന്നാണ് അറിയുന്നത് .

ഇത്തരത്തില്‍ സൗഹൃദ രാജ്യങ്ങള്‍ തമ്മില്‍ മതപരവും സാംസ്‌കാരികവുമായ കൊടുക്കല്‍ വാങ്ങലുകള്‍ സാധാരണ നടക്കുന്നതല്ലേ? ഇതിലൊക്കെ എന്താണ് നിയമ വിരുദ്ധമായി ഉള്ളത് . നയതന്ത്രപ്രധാനമായ കാര്യങ്ങളോ ഇരു രാജ്യങ്ങളെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളോ ആണെങ്കില്‍
രാജ്യങ്ങളെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളോ ആണെങ്കില്‍ ഒരു സംസ്ഥാനമന്ത്രിക്ക് അഭിപ്രായം പറയാനോ ഇടപെടാനോ കഴിയില്ല . പക്ഷെ മതപരമായതോ സാംസ്‌കാരികമായതോ ആയ കൊടുക്കല്‍ വാങ്ങലുകളില്‍ യാതൊരു ചട്ടലംഘനവുമില്ല. മാത്രമല്ല കേന്ദ്രമന്ത്രാലയത്തെ മുന്‍കൂട്ടി അറിയിച്ചു അനുമതി വാങ്ങണ്ടകാര്യമില്ല

ഈ വിവാദങ്ങള്‍ ഒക്കെ സ്വര്‍ണ കള്ളക്കടത്തിന്റെ അന്വേഷണം ബിജെപിയിലും ലീഗിലും ചെന്ന് നില്‍കുന്നത് മാത്രമാണ് ഇപ്പോഴത്തെ ജലീല്‍ വിവാദത്തിനു പിന്നിലെ കാര്യം . ജലീല്‍ പുലിയാണ്. ലീഗിന്റെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയ ഇടതുപക്ഷ സഹയാത്രികനാണ്. അടുത്ത ഇലെക്ഷനില്‍ ധാരാളം ലീഗ് വോട്ടറര്‍മാര്‍ ഇടതുപക്ഷത്തേക്കു പോരുന്നതിന്റെ ബേജാറാണ് ഇപ്പോള്‍ നടക്കുന്നത് .

ബിജെപിക്കു വിശ്വാസിയായ മുസ്ലിം ഇടതു പക്ഷക്കാരനാകരുത് എന്നെ ഉള്ളു. മതേതരത്വത്തില്‍ വിള്ളല്‍ വീഴ്ത്തണമെന്നേ അവര്‍ക്കുള്ളു. വര്‍ഗ്ഗീയതയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതാണ് അവരുടെ ഒരു രീതി .....ജലീലിനെ പോലെ മതബോധമുള്ള ധാരാളം മുസ്ലിം ഇടതുപക്ഷക്കാര്‍ ഇപ്പോള്‍ മലപ്പുറത്തിന്റെ പ്രത്യേകതയാണ് അതാണ് മലപ്പുറത്തെ തങ്ങളുമാരുടെ പ്രശ്‌നം !
Join WhatsApp News
G.C 2020-09-13 00:46:28
I don't understand why you are supporting the minister. Please go thru different medias in Kerala and try to evaluate the facts.
kuriappuram 2020-09-13 02:43:27
വെറുതെ സംശയിച്ചു പാവം ജലീൽ
Nebu Cherian 2020-09-13 02:57:22
A failed attempt to whitewash a crooked guy !
Charummood Jose 2020-09-13 03:29:37
KT JALLEL IS A A FORMER SIMI ACTIVIST AND NOW A SAINT FOR CPM IS IN BIG TROUBLE
Tom 2020-09-12 23:11:20
പാവം ജലീൽ..
Abdhul Raheem, Malapuram. 2020-09-13 09:11:46
ഘുറാൻ കൊണ്ടുവന്നു എന്നത് വെറും കള്ള കഥയാണ്. താങ്കൾ കേരളത്തിലെ വാർത്തകൾ ഒന്നും കാണാറില്ലേ!. ഞാനും കമ്യൂണിസ്റ്റുകാരനും പാർട്ടി പ്രവർത്തകനും ആണ്. പക്ഷെ തെറ്റ് ചെയിതവൻ ശിഷിക്കപ്പെടണം.
Binu 2020-09-17 04:58:04
ഇന്ത്യയുടെ മോചനം ഇസ്ലാമിക പരിവർത്തനത്തിലൂടെ എന്ന മുദ്രാവാക്യമിയർത്തിയ നിരോധിക്കപ്പെട്ട ഇന്ത്യൻ മുജാഹദീൻ ഭീകര സങ്കടനയായ സിമിയുടെ മുൻ നേതാവ് ജലീലിലിനെ കള്ളകേസിൽ കൊടുക്കാനുള്ള സാമ്രാജിത്വഅധിനിവേശ സവർണ്ണ ഹിന്ദു ഫാസിസിസ്റ് സഖ്യത്തിന്റെ ഗൂഡാലോചന തിരിച്ചറിയുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക