Image

പ്രേംസണ്‍ കായംകുളത്തിന് യാത്രയയപ്പ് നല്‍കി

Published on 15 September, 2020
പ്രേംസണ്‍ കായംകുളത്തിന് യാത്രയയപ്പ് നല്‍കി
പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (ADAK) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രേംസണ്‍ കായംകുളത്തിന് യാത്രയയപ്പ് നല്‍കി.

മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യവുമായ പ്രേംസണ്‍ കായംകുളത്തിന് യാത്രയയപ്പ് നല്‍കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ യാത്രയയപ്പ് സാധ്യമല്ലാത്തതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ അദ്ദേഹത്തിന് ആദരവ് രേഖപ്പെടുത്തി അസോസിയേഷന്റെ  ഉപഹാരം പ്രസിഡന്റ് ബി എസ് പിള്ള കൈമാറി.

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (അഉഅഗ) പ്രസിഡന്റ് ബി എസ് പിള്ളയുടെ അധ്യക്ഷതയില്‍ മംഗഫില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറിമാരായ ഷാജി പി ഐ, വിജോ പി തോമസ്, ഐഡിയല്‍ സലിം, വെല്‍ഫെയര്‍ വിങ് ചെയര്മാന് ഷംസു താമരക്കുളം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സിനിജിത് ദേവരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തില്‍ പ്രേംസണ്‍ കായംകുളം ഉറപ്പു നല്‍കി.

ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും ജോയിന്റ് ട്രഷറര്‍ മനോജ് റോയ് നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക