Image

ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍ ആണെങ്കിലും അച്ഛന്‍ മലയാളിയാണ് ;തൃഷ

Published on 15 September, 2020
ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍ ആണെങ്കിലും അച്ഛന്‍ മലയാളിയാണ് ;തൃഷ

കേരളവുമായുള്ള ബന്ധത്തെ കുറിച്ച്‌ നടി തൃഷ. അച്ഛന്‍ മൂവാറ്റുപുഴ സ്വദേശിയാണ്.എന്നാല്‍ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. അമ്മയ്ക്കും അച്ഛനും മലയാളം അറിയാം എന്നാല്‍ എനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ല. 


കേരളവുമായി വളരെ അടുത്ത ബന്ധമാണുളളത്. ഓണം, വിഷു എന്നിങ്ങനെ എല്ലാ ആഘോഷവും ചെന്നൈയിലെ വീട്ടില്‍ ആഘോഷിക്കാറുണ്ട്. അതുപോലെ ഓണപ്പുക്കളം, സദ്യ എന്നിവയെല്ലാം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും തൃഷ പറയുന്നു.

മലയാള സിനിമയുമായുളള ബന്ധത്തെക്കുറിച്ചും താരത്തിന് ഏറെ പറയാനുണ്ട്.


പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്ത ലേസാ ലേസാ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. എന്നാല്‍ചില സാങ്കേതിക കാരണം കൊണ്ട് സിനിമ റിലീസ് ചെയ്യാന്‍ വൈകി. ഈ സമയം ഞാന്‍ ചെറിയ വേഷത്തില്‍ എത്തിയ ജോഡി എന്ന ചിത്രം റിലീസായി. 


പിന്നീട് സൂര്യയോടൊപ്പം മൗനം പേശിയതേഎന്ന ചിത്രത്തില്‍ അഭിനയിച്ചു. ആദ്യ ചിത്രത്തിന്റെ റിലീസ് വൈകിയപ്പോള്‍ സങ്കടമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ചിത്രത്തിന്റെ വിജയം എല്ലാ വിഷമങ്ങളും മാറ്റി മറിച്ചു, തൃഷ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക