വാഷിങ്ടണ്‍: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായ്ദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായ്ദ് അല്‍ നഹ്യാനാണ് കരാറില്‍ ഒപ്പുവെച്ചത്.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിനെ പ്രതിനിധീകരിച്ചു. ബെഹ്റൈനുവേണ്ടി വിദേശകാര്യമന്ത്രി അബ്ദുള്‍ലത്തീഫ് അല്‍ സയാനിയും ഉടമ്പടിയില്‍ ഒപ്പുവച്ചു.