Image

ഡല്‍ഹി ബി.ജെ.പി. ഓഫീസിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 15 September, 2020
ഡല്‍ഹി ബി.ജെ.പി. ഓഫീസിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ബി.ജെ.പി ഓഫീസിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. അണുവിമുക്തമാക്കുന്നതിനായി ബുധനാഴ്ച ബി.ജെ.പി ഓഫീസ് അടച്ചിടുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഓഫീസിലെ ഗാര്‍ഡ്, ഡ്രൈവര്‍, രണ്ട് പ്യൂണ്‍ എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ബി.ജെ.പി. നേതാക്കള്‍ക്ക് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി ഡല്‍ഹി മാധ്യമ വിഭാഗത്തിന്റെ തലവന്‍ അശോക് ഗോയല്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസിലെത്തിയ എല്ലാവര്‍ക്കും 
കോവിഡ് പരിശോധന നടത്തുമെന്നും ബി.ജെ.പി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക