Image

മൂന്ന് മാസം കഴിഞ്ഞു: കുഞ്ഞിന്റെ വരവും കാത്ത് ദിവസങ്ങളെണ്ണി പേളി

Published on 15 September, 2020
മൂന്ന് മാസം കഴിഞ്ഞു: കുഞ്ഞിന്റെ വരവും കാത്ത് ദിവസങ്ങളെണ്ണി പേളി



ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും. അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. താരങ്ങള്‍ അടക്കം നിരവധി പേര്‍ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു. തന്റെ ഉള്ളിലെ ജീവന്റെ വളര്‍ച്ചയെണ്ണി കാത്തിരിക്കുകയാണ് പേളി. 14 ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ചിത്രം പേളി പങ്കുവച്ചു.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ''ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു ശ്രീനിഷ്,'' എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനകളും വേണം,'' പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക