Image

കുവൈറ്റ് ഇന്ത്യന്‍ എംബസി പ്രതിവാര ഓപ്പണ്‍ ഹൗസ് നിര്‍ത്തിവച്ചു

Published on 15 September, 2020
 കുവൈറ്റ് ഇന്ത്യന്‍ എംബസി പ്രതിവാര ഓപ്പണ്‍ ഹൗസ് നിര്‍ത്തിവച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയില്‍ ആരംഭിച്ച പ്രതിവാര ഓപ്പണ്‍ ഹൗസ് പരിപാടി താത്കാലികമായി നിര്‍ത്തിവച്ചതായി എംബസി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി നടന്നു വന്നിരുന്ന ഓപ്പണ്‍ ഹൗസ് നിര്‍ത്തിവച്ചതെന്ന് അറിയുന്നു.

എന്നാല്‍ പൊതുജനങ്ങളുമായി ബന്ധപ്പെട്ട പരാതികളിന്മേല്‍ ഉദ്യോഗസ്ഥര്‍ നടത്താറുള്ള കൂടിക്കാഴ്ചകള്‍ മുന്‍ കൂര്‍ അപ്പോയിന്റ്‌മെന്റ് പ്രകാരം തുടരുന്നതാണെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നേരത്തെ മുന്‍കൂട്ടി അനുമതി നല്‍കുന്നവര്‍ക്ക് മാത്രമായിരുന്നു ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ അനുമതി നല്കിയിരുന്നത്.

കഴിഞ്ഞ ഓപ്പണ്‍ ഹൗസുകളില്‍ കുവൈറ്റിലെ ഇന്ത്യക്കാരുടെ നിരവധി പരാതികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടിരുന്നു. പുതിയ സ്ഥാനപതി ചുമതയേറ്റത്തിനു ശേഷം ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് എംബസിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിഷയങ്ങള്‍ ആസ്പദമാക്കിയായിരുന്നു ഓപ്പണ്‍ ഹൗസ് നടന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക