Image

ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറുമായി പിഎംഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

പി പി ചെറിയാന്‍ Published on 16 September, 2020
ഖത്തറിലെ  ഇന്ത്യന്‍ അംബാസിഡറുമായി പിഎംഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
ദോഹ:. ഖത്തറില്‍ പുതുതായി സ്ഥാനമേറ്റ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി  പിഎംഎഫ് ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലീം, ഖത്തറിലെ ഭാരവാഹികളായ ആഷിക് മാഹി , അജി കുര്യാക്കോസ്, സീഷാന്‍ എന്നിവര്‍ ചേര്‍ന്ന് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തി  അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ചയും നടത്തുകയും ചെയ്തു .

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിഷയങ്ങളെപ്പറ്റി ഗ്ലോബല്‍ പ്രസിഡന്റും മറ്റു ഭാരവാഹികളും അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. കോണ്‍സുലര്‍ പാസ്‌പോട്ട് സര്‍വീസുകളില്‍ സാധാരണക്കാര്‍ നേരിടുന്ന കാല താമസവും മറ്റും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും, പാസ്‌പോട്ടുകളും മറ്റും വിതരണം ചെയ്യുവാനും ഓണ്‍ലൈന്‍ സംവിധാനം മെച്ചപ്പെടുത്തുവാനും പ്രസിഡന്റ് നിര്‍ദേശം വയ്ക്കുകയും അതേ പറ്റി പഠിച്ച് നടപ്പില്‍ വരുത്താന്‍ ശ്രമിക്കും എന്ന് അംബാസിഡര്‍ ഉറപ്പ് നല്‍കി.

കോവിഡ് ഖത്തറില്‍ രൂക്ഷമായ സന്ദര്‍ഭത്തില്‍ പിഎംഎഫിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും, എംബസിയുമായുള്ള സഹകരണത്തിനും, വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു നാട്ടില്‍ എത്തിച്ചതിനും പി എം എഫ് ഗ്ലോബല്‍ നേതാക്കളെയും ഖത്തര്‍ ഭാരവാഹികളെയും   അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പ്രത്യേകം അഭിനന്ദിച്ചു.

പി പി ചെറിയാന്‍ (പിഎംഎഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
ഖത്തറിലെ  ഇന്ത്യന്‍ അംബാസിഡറുമായി പിഎംഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക