പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡി സ്റ്റാര്‍സ് സീസണ്‍ 2 ന്റെ റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
യൂത്ത് ഐക്കണ്‍ ആസിഫ് അലി മുഖ്യാതിഥിയായി എത്തിയ ഷോയില്‍ അനുശ്രീ , അജു വര്ഗീസ് , കലാഭവന്‍ ഷാജോണ്‍ , ധര്‍മജന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ ചലച്ചിത്ര താരങ്ങളും ടെലിവിഷന്‍ താരങ്ങളും പങ്കെടുത്തു.
ജഗദീഷ് , ലാല്‍, മണിയന്‍ പിള്ള രാജു , സുധീര്‍ കരമന , നോബി , അസീസ് , കോമഡി സ്റ്റേഴ്‌സിലെ മത്സരാത്ഥികള്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റുകളും , മാളവിക മേനോന്‍, സുചിത്ര , റെബേക്ക , സ്വാതി , ഗൗരി , സോനാ എന്നിവരുടെ ഡാന്‍സും ചലച്ചിത്ര പിന്നണി ഗായകരായ ഹരിശങ്കറിന്റെയും മഞ്ജരിയുടെയും സംഗീതവിരുന്നും ഒപ്പം ഒരുപാടു സര്‍പ്രൈസുകളുമായി കോമഡി സ്റ്റാര്‍ സീസണ്‍ 2 റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റില്‍ സെപ്തംബര് 20 ഞായറാഴ്ച വൈകുന്നേരം 6 . 30 മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.
കോമഡി സ്റ്റാര്‍സ് സീസണ്‍ 2 , തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10 മാണിക്കും ശനി , ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മാണിക്കും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.