Image

രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

Published on 16 September, 2020
രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

കൊറോണ വൈറസ് കാലത്ത് എണ്ണമറ്റ പ്രഖ്യാപനങ്ങളുമായി അമ്ബരപ്പിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഏറ്റവുമൊടുവില്‍ അദ്ദേഹം പ്രഖ്യാപിച്ചത് സ്വന്തം ജീവിതം ആവിഷ്കരിക്കുന്ന ബയോപിക് ട്രിലജി ആയിരുന്നു. മൂന്ന് ഭാഗങ്ങളിലായി ആറ് മണിക്കൂറില്‍ ഒരുങ്ങുന്ന ചലച്ചിത്ര ത്രയത്തിലെ ആദ്യഭാഗത്തിന്‍റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.


ക്യാമറയുടെ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത് രാം ഗോപാല്‍ വര്‍മ്മയുടെ അമ്മ സൂര്യവതി ആയിരുന്നു. സഹോദരി വിജയ ആണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്. ചലച്ചിത്ര ത്രയം സംവിധാനം ചെയ്യുന്ന ദൊര സായ് തേജയാണ് ആദ്യഭാഗത്തില്‍ രാം ഗോപാല്‍ വര്‍മ്മയായി അഭിനയിക്കുന്നതും. രാം ഗോപാല്‍ വര്‍മ്മ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബൊമ്മകു ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബൊമ്മകു മുരളി ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക