Image

17 മില്യന്‍ തട്ടിപ്പു കേസില്‍ ന്യു ജെഴ്‌സിയില്‍ ഇന്ത്യാക്കാരന്‍ കുറ്റം സമ്മതിച്ചു

Published on 16 September, 2020
17 മില്യന്‍ തട്ടിപ്പു കേസില്‍ ന്യു ജെഴ്‌സിയില്‍ ഇന്ത്യാക്കാരന്‍ കുറ്റം സമ്മതിച്ചു
ന്യു ജെഴ്‌സിയിലെ ടെനാഫ്‌ലൈയില്‍ ലോട്ടസ് എക്‌സിം ഇന്റര്‍നാഷണല്‍ കമ്പനിയുടെ പ്രസിഡന്റും സഹ ഉടമയുമായ രാജേന്ദ്ര കന്‍കാരിയ (61) 17 മില്യണ്‍ ഡോളറിന്റെ വായ്പ തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ചു. മാര്‍ബിള്‍-ഗ്രനൈറ്റ് ബിസിനസാണു കമ്പനി നടത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം കേസില്‍ അറസ്റ്റിലായ രാജേന്ദ്ര കന്‍കാരിയയെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്.

2016 മാര്‍ച്ച് മുതല്‍ 2018 മാര്‍ച്ച് വരെ അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ച്ലൈന്‍ ഓഫ് ക്രെഡിറ്റ്വഴി17 മില്യണ്‍ ഡോളറാണ്വായ്പ നേടിയത്. ബാങ്കിനെയും ഓഡിറ്റര്‍മാരെയും കബളിപ്പിക്കാന്‍ ഉപഭോക്താക്കളുടെ പേരില്‍ വ്യാജ ഇ-മെയിലുകളും നിര്‍മിച്ചിരുന്നു.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കങ്കാറിയയ്ക്ക് പരാമവധി 30 വര്‍ഷം തടവും ഒരു മില്യണ്‍ ഡോളര്‍ പിഴയും ലഭിച്ചേക്കും. 2021 ജനുവരി 18-ന് കേസില്‍ ശിക്ഷ വിധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക