Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Published on 17 September, 2020
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സിന്റെ 2020 -2021 വര്‍ഷത്തെ  ഭാരവാഹികള്‍ സ്ഥാനമേറ്റു. സെപ്റ്റംബര്‍ 13-നു സൂം പ്ലാറ്റ്‌ഫോമില്‍ കൂടിയ ജനറല്‍ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂരിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അദ്ദേഹം സ്വാഗതം ആശംസിച്ചു.

ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലപിള്ള ആഗോളതലത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സും, ഡാളസ് പ്രോവിന്‍സും സംയുക്തമായി ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. (അമ്പതിനായിരം രൂപ ഒരു നിര്‍ധന കുടുംബത്തിനു നല്‍കി. പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് 25 ടെലിവിഷന്‍ സംഭാവന ചെയ്തു. കോവിഡ് മൂലം ഗള്‍ഫില്‍ നിന്നു നാട്ടിലേക്ക് പോകാന്‍ ബുദ്ധിമുട്ട് അനുഭവിച്ച മലയാളികളെ എയര്‍ ടിക്കറ്റ് നല്‍കി സഹായിച്ചു,)

നോര്‍ത്ത് ടെക്‌സസ് പ്രോവിന്‍സ് ചെയര്‍മാന്‍ സാബു ബേബി ഇന്ത്യയില്‍ നിന്നു പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി സുകു വര്‍ഗീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ശാന്താ പിള്ള ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സുകു വര്‍ഗീസിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

പുതിയ ഭാരവാഹികളായി സാബു ബേബി (ചെയര്‍മാന്‍), ആന്‍സി തലച്ചെല്ലൂര്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), ടി.പി. മാത്യു (പ്രസിഡന്റ്), അജയകുമാര്‍ ദിവാകരന്‍ (വൈസ് ചെയര്‍മാന്‍), സുകു വര്‍ഗീസ് (സെക്രട്ടറി), ഷീബ മത്തായി (ജോയിന്റ് സെക്രട്ടറി), സിറില്‍ ചെറിയാന്‍ (ട്രഷറര്‍), ആന്‍സി ജോസഫ് (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), ജോസഫ് മാത്യു (യൂത്ത് ഫോറം പ്രസിഡന്റ്) എന്നിവരും കമ്മിറ്റി അംഗങ്ങളായി മെറീന ചെറിയാന്‍, തോമസ് കോട്ടടിയില്‍, മാത്യു പി. ഡാനിയേല്‍, തോമസ് പെരിഞ്ചേരിമണ്ണില്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക