ലോസ് ആഞ്ചെലെസ്: സംഗീത പ്രേമികള്‍ക്കൊരു ഗംഭീര വിരുന്നൊരുക്കി ലോസ് ആഞ്ചലസിലെ ഒരുകൂട്ടം സഗീതാസ്വാദകര്‍. പ്രശസ്ത പിന്നണിഗായകന്‍ ശ്രീ സുധീപ് കുമാറും ഗായിക സംഗീത ശ്രീകാന്തും ചേര്‍ന്നുനടത്തിയ ഹൃദയമുരളി' എന്ന പരിപാടിയി നിരവധിപേരെ ആകര്‍ഷിച്ചു.
മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ മലയാളം, തമിഴ് , ഹിന്ദി ഗാനങ്ങള്‍ ആലപിച്ചതു ഫേസ് ബുക്ക് വഴി പതിനായിരത്തോളം പേരും ചാനല്‍ പാര്‍ട്ട്‌നേര്‍സ് ആയ ഫഌവഴ്‌സ് വഴി എണ്ണായിരത്തോളം പേരും തത്സമയം ആസ്വദിച്ചു. നേരെത്തെ നിശ്ചയിച്ച പാട്ടുകള്‍ക്ക് പുറമെ ശ്രോതാക്കളുടെ ആവശ്യമനുസരിച്ചു ഏതാനും പാട്ടുകളും പാടിയ പ്രോഗ്രാമില്‍ സുധീപിനും സംഗീതക്കുമൊപ്പം മധു പോളും യാസിര്‍ അഷ്‌റഫും പിന്നണിയില്‍ പ്രവര്‍ത്തിച്ചു. കൊച്ചി സ്റ്റുഡിയോയിലെ ഷൈജു,ദിനേശ് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെ പരിപാടികള്‍ സുഗമമായി ആസ്വാദകരിലെത്തിക്കാന്‍ കഴിഞ്ഞു കൊച്ചിയിലെ ഓഡിയോ ജീന്‍ സ്റ്റുഡിയോയില്‍ വെച്ചുനടത്തിയ 'ഹൃദയമുരളി' ലോസ് ആഞ്ചലസിലെ സുജിത് മേനോന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം സംഗീതാസ്വാദകരാണ് ജനങ്ങളിലെത്തിച്ചത്. നീല്‍ വിന്‍സെന്റും ഡോ.സിന്ധു പിള്ളയും ചേര്‍ന്നു നിയന്ത്രിച്ച പരിപാടികളുടെ സാങ്കേതിക നിര്‍വഹണം സുനില്‍ രവീന്ദ്രനും 85 മൈല്‍ ക്രിയേഷന്‍സുമായിരുന്നു. വിമല്‍ ഘോഷ്, വിനോദ് ബാഹുലേയന്‍, മിനി, രഘുപതി പൈ, ദീപു, ബാബ പ്രണാബ് തുടങ്ങിയവര്‍ ലോസ് ആഞ്ചലസിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനും നേതൃത്വം നല്‍കി.