Image

ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്

Published on 17 September, 2020
ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി  മുന്‍ മോഡല്‍ ആമി ഡോറിസ്
അമേരിക്കന്‍ പ്രസിഡന്റ്നെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. മുന്‍ മോഡല്‍ ആമി ഡോറിസ് ആണ് ട്രംപിന്റെ ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ദി ഗാര്‍ഡിയന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ആമി ഡോറിസിന്റെ വെളിപ്പെടുത്തല്‍.

തന്റെ 24ാം വയസിലാണ് ട്രംപില്‍ നിന്ന് ലൈംഗികാതിക്രമംനേരിടേണ്ടി വന്നതെന്ന് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. 1997 സെപ്തംബറിലാണ് സംഭവം നടന്നതെന്നും ആമി ഡോറിസ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്നടൂര്‍ണമെന്റില്‍ ട്രംപിന്റെ വിഐപി ബോക്സിലെ ബാത്ത്റൂമിന് പുറത്തുവെച്ചാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും അവര്‍ പറ‍ഞ്ഞു. 

ട്രംപ് തന്റെ തൊണ്ടയുടെ താഴെയായി അദ്ദേഹത്തിന്റെ നാവ് കുത്തിയിറക്കിയെന്ന് അവര്‍ പറഞ്ഞു. തനിക്ക് തള്ളിമാറ്റാന്‍ കഴിയാത്ത വിധം അയാള്‍ മുറുകെ പിടിച്ചിരുന്നതായും മാറിടത്തിലും നിതംബത്തിലുമടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രംപ് സ്പര്‍ശിച്ചതായാണ് ആമി ഡോറിസ് വ്യക്തമാക്കിയിരിക്കുന്നത്.

ആ സമയത്ത് ട്രംപിന് 51 വയസായിരുന്നുവെന്നും രണ്ടാം ഭാര്യ മര്‍ല മാപ്പിള്‍സിനെ വിവാഹം ചെയ്തിരുന്നുവെന്നും ആമി ഡോറിസ് പറഞ്ഞു. ഡോറിസിന്റെ ആരോപണങ്ങള്‍ പലരും ശരിവെച്ചിരിക്കുകയാണ്. എന്നാല്‍ ഡ്രംപ് തന്റെ അഭിഭാഷകരിലൂടെ ആരോപണം നിഷേധിച്ചു.

ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയ 26-ാമത്തെ വനിതയാണ് ഡോറിസ്. നിരവധി സ്ത്രീകളാണ് ട്രംപ് ലൈംഗിക ദുരുപയോഗം ചെയ്തെന്നും ഉപദ്രവിച്ചെന്നും ബലാത്സംഗം ചെയ്തെന്നും ആരോപിച്ച്‌ രംഗത്തെത്തിയിട്ടുള്ളത്.

രണ്ട് മക്കളുടെ അമ്മയായ ഡോറിസിന് ഇപ്പോള്‍ 48 വയസുണ്ട്. 2016 മുതല്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നതായി ഡോറിസ് പറഞ്ഞു.
Join WhatsApp News
Adv.Lal 2020-09-17 15:37:51
ഒരിക്കൽ പോലും പരസ്പരം യുദ്ധം ചെയ്തിട്ടില്ലാത്ത മൂന്നു രാജ്യങ്ങൾ തമ്മിൽ സമാധാന ഉടമ്പടി വലിയ സംഭവം എന്ന് ട്രംപേഴ്സസ് കരുതുന്നു. പാലസ്റ്റീനുമായി ഇസ്‌റയേൽ സമാധാനം ഉണ്ടാക്കട്ടെ. ബുദ്ധിയും യുക്തിയും ശാസ്ത്രവും തിരികെ ഓവൽ ഓഫീസിൽ ഉണ്ടാകുവാൻ ഡെമോക്രറ്റുകൾക്കു വോട്ട് ചെയുക. അമേരിക്കയിൽ കൂടുതൽ ആൾക്കാർ അടുത്ത വർഷങ്ങളിൽ മതം ഉപേക്ഷിക്കുന്നു. മുൻ മോഡൽ ആമി ഡോറിസ്; ട്രംപ് തന്നെ സെക്സ് അറ്റാക് ചെയ്തു എന്ന ആരോപണമുയർത്തുന്നു. അതുകൊണ്ടു ട്രംപിന് വോട്ടുകൾ നഷ്ടമാവില്ല എന്ന് അനുയായികൾ - ഇവർ വലിയ ക്രിസ്ത്യൻ വിശ്വസികളും ആണ്. Former model Amy Dorris has come forward to accuse Donald Trump of sexually assaulting her when she was 24-years-old outside a bathroom in an alleged incident that left her feeling “sick” and “violated”. During an interview with The Guardian, Dorris alleged that “Trump accosted her outside the bathroom in his VIP box at the at a US Open tennis tournament in New York on 5 September 1997.” Dorris, who was 24 at the time, accuses Trump of forcing his tongue down her throat, assaulting her all over her body and holding her in a grip she was unable to escape from. ‘I feel sick, violated’ the former model told The Guardian. “He just shoved his tongue down my throat and I was pushing him off. And then that’s when his grip became tighter and his hands were very gropey and all over my butt, my breasts, my back, everything. Dorris, who lives in Florida, provided the Guardian with evidence to support her account of her encounters with Trump, including her ticket to the US Open and photos showing her with the real estate magnate over several days in New York
truth and justice 2020-09-17 16:20:29
Will come out more with poisonous venum to tarnish the image the American president and where was she before? It is political stunt.
റോഷൻ തോമസ്, Connecticut 2020-09-17 16:22:50
പ്രതികരണ കോളങ്ങളിൽ വിരോധാഭാസങ്ങളുടെ ഒരു തേരോട്ടമാണല്ലോ പത്രാധിപരെ... • ട്രംപ് എന്ന പേര് പോലും ശരിക്ക് എഴുതാൻ അറിയാത്തവൻ, ട്രൂമ്പ് എന്നെഴുതിയശേഷം, ബാക്കി ആർക്കും വിദ്യാഭ്യാസം ഇല്ലാ എന്ന് പറയുന്നു. • സ്‌കൂളിൽ പഠിച്ച കവിതകൾ, അനാവശ്യത്തിനും അനവസരത്തിലും എടുത്തു കാച്ചുന്ന, വിദ്യയുണ്ടെന്ന് സ്വയം ധരിച്ചിരിക്കുന്ന ബേസ്‌മെന്റ് പോരാളി, വിവരക്കേടുകൾ മാത്രം എഴുതുന്നു. • സ്വന്തം വീട്ടിൽ നടക്കുന്നത് എന്തെന്നറിയാത്ത CID/detectiveകൾ, നാട്ടുകാരുടെ കാര്യങ്ങൾ ചികഞ്ഞു സമൂഹത്തിൽ അപഹാസ്യരാകുന്നു. • അന്തവും കുന്തവും ഇല്ലാത്ത അന്തി ചന്തപ്പൻ പോലും, കയറി മെഴുകുന്നു. അടുത്ത നാല് വർഷവും ട്രംപ് അമേരിക്ക ഭരിക്കും!! ആരൊക്കെ അമേരിക്ക വിട്ട് തേനും പാലും ഒഴുകുന്ന കെനിയയിലേക്കോ Venezuelaയിലേക്കോ പോകുമെന്ന് കാണണമല്ലോ
Poornnima Ashok.NJ 2020-09-17 16:55:43
നിങ്ങൾ ട്രംപിന് വോട്ട് ചെയ്‌വാൻ തീരുമാനിച്ചു എങ്കിൽ :- നാളെ ജോലിക്ക് ചെല്ലുമ്പോൾ; നീ നിന്റെ നാട്ടിലേക്കു തിരികെ പോകു എന്ന്പ ഒരു കോ വർക്കറോട് പറയുക, ഡിസബിലിറ്റിയുള്ള ഒരുവനെ കളിയാക്കുക, ഒരു കോ വർക്കർ സ്ത്രീയുടെ ......കയറി പിടിക്കുക, മറ്റൊരു കോ വർക്കറെ കുതിര മോന്ത, പട്ടി എന്നൊക്കെ വിളിക്കുക, ഇങ്ങനെയൊക്കെ ചെയ്താൽ ഉച്ചക്ക് മുമ്പ് തന്നെ നിങ്ങളെ ഫയർ ചെയ്യും. അതുകൊണ്ടു നിങ്ങൾ ആരും അങ്ങനെ ചെയ്യുകയില്ല. ഇത്തരം പെരുമാറ്റം ഒരു മനുഷരും പൊറുപ്പിക്കുകയില്ല എന്ന് നിങ്ങൾക്ക് അറിയാം. അപ്പോൾ അങ്ങനെ ഒക്കെ ചെയുന്ന ഒരുവനെ നിങ്ങൾ എന്തിന് വീണ്ടും ഹയർ ചെയ്യുവാൻ ശ്രമിക്കുന്നു?
ADV.LALY 2020-09-17 19:26:38
ഇസ്രായേൽ UAE ബഹ്‌റൈൻ സമാധാനക്കരാറിന്റെ പ്രാധാന്യം അറിയാത്തവർ ആദ്യം ചരിത്രം പഠിക്കുക. അതിനുശേഷം പ്രതികരിക്കുക.ട്രമ്പിനോടുള്ള അസൂയ കൊണ്ടു മാത്രം അതിന്റെ പ്രാധാന്യം കുറച്ചുകാണാതിരിക്കുക.ആമി ടോറസ് പറയുന്നത് കേൾക്കുന്നവർ റ്റാറാ റീഡിന് പറയാനുള്ളതുകൂടി കേൾക്കുക.കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുന്പ് ഒരു ഡസൻ സ്ത്രീകളെ അണിനിരത്തിയിരുന്നു. എന്നിട്ടെന്തായി. പിന്നെയാണോ ഏതോ ഒരു ആമി.എന്തായാലും ഓവൽ ഓഫീസ് ക്ലിന്റൺന്റെ കാലത്തെപോലെ ഓറൽ ഓഫീസ് ആക്കിയില്ലല്ലോ. ഓർമ്മ ശക്തി നഷ്ടപ്പെടാത്ത ആരെയും കിട്ടിയില്ലേ ഡെമോക്-റാറ്റ് കൾക്ക് സ്ഥാനാർഥി ആക്കാൻ
Ansari Rahiman 2020-09-17 19:38:03
A psychologist said that there is something about MAGATS that the more you show them facts, the more they crawl into their bunkers of disinformation and ignorance becoming even more rabid.
Volunteer instead of Fighting. 2020-09-17 20:00:05
AMERICA, HE IS BUT ONE MAN!!! SURELY WE ARE NOT GOING TO LET ONE IDIOT DESTROY US ALL. DO I HAVE TO REMIND YOU THAT WE ARE IN THE HUNDREDS OF MILLIONS? WE NEED TO HAVE HIM COMMITTED WITH HIS ASININE CRAP ABOUT: HERD IMMUNITY. LET HIM EXPERIMENT ON HIMSELF, HIS WIFE AND CHILDREN! THIS MAN IS NOT QUALIFIED TO LEAD ANYONE. WHAT WAS HE? THE HOST OF A FRIGGIN REALITY SHOW. VOTE THIS IMBECILE OUT NOW!!! പ്രിയ അമേരിക്കൻ മലയാളികളെ! നിങ്ങൾ ആരുമായിക്കൊള്ളട്ടെ, റിപ്പപ്ലിക്കനോ, ഡെമോക്രാറ്റോ, പാർട്ടി രഹിതനോ ഒക്കെ - അത് നിങ്ങളുടെ വ്യക്തിപരം. നിങ്ങൾ എന്തിനാണ് ട്രംപ് എന്ന മനുഷ്യനെച്ചൊല്ലി കടിച്ചു കീറുന്നത്? അയാൾ ഒരുവൻ മാത്രമാണ്. അയാൾ അല്ല അമേരിക്ക. അമേരിക്കൻ ജനതയും അയാളെപ്പോലെയുള്ളവർ അല്ല. കുറെ ട്രമ്പൻമ്മാർ ഇവിടെ ഉണ്ട്, അവരുമായി നിങ്ങൾ സഹകരിക്കാൻ ചെന്നാലും അവർ നിങ്ങളെ ഓടിക്കും. നിങ്ങൾ ട്രംപിനുവേണ്ടി വാദിക്കുന്ന സമയം; നാടിനും നാട്ടാർക്കും ഗുണം ഉള്ള കാര്യങ്ങൾ ചെയുക. എല്ലാ വിധ ജന വിഭാഗങ്ങളും ആയി ഇട പെടുക, അപ്പോൾ അവർക്ക് നിങ്ങളെയും നിങ്ങൾക്ക് അവരെയും മനസ്സിൽ ആക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകും. അപ്പോൾ നിങ്ങളുടെ കറമ്പനോടും സ്പാനീഷിനോടും ഉള്ള മനോഭാവം തന്നെ മാറ്റുവാൻ സാധിക്കും. മലയാളികളെയും ഇന്ത്യക്കാരെയും കാണാൻ കിട്ടാത്ത ഒരു മണ്ഡലം ആണ് വോളണ്ടിയർ വർക്ക്. Volunteers are needed in your own community, here are a few: Citizen Police, Firefighter, Redcross, Meals on wheels, Soup Kitchen, Food distribution, School crossing Guard, School Cafeteria, Registering people to Vote- these are just a few- andrew
Leader Trump 2020-09-17 20:19:24
Trump's finally leading the world. നമ്മൾക്ക് അഭിമാനിക്കാൻ ഒന്നുമില്ല എന്ന് ഡെമോക്രാറ്റുകൾ നമ്മെ പരിഹസിക്കുമ്പോൾ അവരോടു പറയുക - നിങ്ങൾ ഏതു ഗുഹയിൽ ആണ് ഒളിച്ചിരിക്കുന്നത്? നിങ്ങൾ എന്തിനാണ് സയന്റിസ്റ്റുകൾ പറയുന്നത് ശ്രദ്ധിക്കുന്നത്. ഫോക്സ് ന്യൂസ് കാണുക. കൂടാതെ നമ്മുടെ പ്രസിഡണ്ട് പറയുന്നതും ശ്രദ്ധിക്കുക. ഹേർഡ് മെൻറ്റാലിറ്റി മതി കൊറോണയെ ഇല്ലാതെ ആക്കാൻ. നമ്മൾ മറ്റുള്ളവരോട് പറയുക കൊറോണ വെറും ഹോക്സ് - കള്ള പ്രചരണം ആണ് എന്ന്, അങ്ങനെ ഒരാൾ മറ്റൊരാളോട് പറയുന്നത് ആണ് ഹേർഡ് മെൻറ്റാലിറ്റി. മാത്രമല്ല നമ്മുടെ പ്രസിഡണ്ട് പറയുന്നത് മാത്രമേ സത്യം ഉള്ളു എന്നും മറ്റുള്ളവരെ പറഞ്ഞു മനസ്സിൽ ആക്കുക. നമ്മുടെ ബോബി പറഞ്ഞതുപോലെ ഡമോക്രാറ്റുകൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്നു കൂടുതൽ പേര് മരിക്കുവാൻ, എങ്ങനെയും നമ്മുടെ ട്രംപിനെ തോൽപിക്കണം എന്ന് അവർക്കു വാശി. ട്രംപ് ടി വിയിൽ വരുമ്പോൾ അവർ ചാനൽ മാറ്റും, അവർ മനപൂർവം ആണ് ട്രംപ് എന്നതിന് പകരം ട്രൂമ്പ് എന്ന് എഴുതുന്നത്. അമേരിക്ക ഇന്ന് കൊറോണയുടെ കേസിൽ ഒന്നാം സ്ഥാനത്തു തന്നെയാണ് എന്ന് ഡെമോക്രാറ്റുകളോട് പറയുക. ഇപ്പോൾ കൊറോണ ഉള്ളവർ 7000000 ൽ അധികം. കൊറോണ നിമിത്തം മരിച്ചവർ 222000 ൽ അധികം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക