Image

ശിക്ഷ (കവിത: നിത്യ ധരൻ)

Published on 18 September, 2020
ശിക്ഷ (കവിത: നിത്യ ധരൻ)
അയാൾ ആ ചാരുകസേരയിൽ
മലർന്നു കിടന്നു.
ഇന്ന് മാതൃദിനമാണെന്ന്
പെട്ടെന്നാണ് ഷെയർ ചാറ്റിൽ
നോട്ടിഫിക്കേഷൻ വന്നത്.
ഉടനെ തന്നെ മൊബൈൽ ഫോൺ
കയ്യിലെടുത്ത് മാതൃദിനത്തെക്കുറിച്ച്
ഫെയ്സ് ബുക്കിലും ഇൻസ്റ്റ ഗ്രാമിലും
പോസ്റ്റ് ചെയ്യാനുള്ള കുറിപ്പുകൾ
തയ്യാറാക്കാൻ തുടങ്ങി.
"പ്രപഞ്ചത്തിൽ അമ്മയേക്കാൾ
വല്യ പോരാളി വേറെ ഇല്ല
അമ്മ മാത്രമാണെന്റ ലോകം
ആ ഉദരമായിരുന്നെന്റെ ആദ്യ വീട്
ആ സ്നേഹത്തിന് പകരം മറ്റെന്തുണ്ട് .
ഞാൻ എന്നും    ...."
പെട്ടെന്നാണ് ഭാര്യയുടെ അലമുറ കേട്ടത്
ഈ തള്ളയെ എവിടേലും കൊണ്ടു പോയി കളയൂ
ചുമച്ചും തുപ്പിയും ഇവിടൊക്കെ
വൃത്തികേടാക്കുന്നുണ്ട്.
ഉടനെ തന്നെ അയാൾ ഒരു ടാക്സി വിളിച്ച്
അമ്മയെ വീടെല്ലാം വൃത്തികേടാക്കാൻ
സമ്മതിക്കാത കാറിൽക്കയറ്റി
അങ്ങകലെയുള്ള ഒരു വൃദ്ധസദനത്തിൽ
കൊണ്ടു ചെന്നാക്കി.
തിരിച്ചു വന്നപ്പോഴാണ് അയാൾ തന്റെ
പാതിയാക്കിയ പോസ്റ്റിനെക്കുറിച്ചോർത്തത്.
" ഞാൻ എന്നും കൂടെ ഉണ്ടാവും അമ്മേ
നിഴലായി '
എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ"
അത്യധികം നിർവൃതിയോടെ
അയാളത് പോസ്റ്റെയ്തു.
പെട്ടെന്നയാൾ ഒന്ന് ചുമച്ചു.
വീണ്ടും ഒന്നൂടെ അമർത്തി ചുമച്ചു
അത് കണ്ട അവരുടെ ഇളയമോനാണ്
പറഞ്ഞത്
 ''വീട് വൃത്തികേടാക്കാതെ
അച്ഛനും അച്ചമ്മയുടെ കൂടെ 
വൃദ്ധസദനത്തിൽ പൊക്കൂടെ എന്ന് ''
ശിക്ഷ (കവിത: നിത്യ ധരൻ)
Join WhatsApp News
Sraddha sureshbabu 2020-09-18 03:36:17
നല്ല കവിത. ഒരുപാടിഷ്ടപ്പെട്ടു 🥰🥰🥰
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക