Image

കോവിഡിനെതിരെ വാക്സിന് വേണ്ടി നെട്ടോട്ടം, പ്രതീക്ഷ

Published on 18 September, 2020
കോവിഡിനെതിരെ വാക്സിന് വേണ്ടി നെട്ടോട്ടം, പ്രതീക്ഷ
കൊറോണ മഹാമാരിയെ തുരത്താന്‍ തങ്ങളുടെ വാക്സിന്‍ ഫലപ്രദമാണോ എന്ന് നവംബറില്‍ അറിയാമെന്ന പ്രതീക്ഷ പ്രമുഖ മരുന്ന് നിര്‍മാണ ശൃംഖലയായ മോഡെര്‍ണയുടെ സിഇഒ സ്റ്റെഫാന്‍ ബന്‍സല്‍ പങ്കുവച്ചു. യുഎസില്‍ ഇപ്പോള്‍ പ്രധാനമായും നടന്നുവരുന്ന മൂന്നു പഠനങ്ങളില്‍ ഒന്നാണ് മോഡെര്‍ണയിലേത്. ജൂലൈയില്‍ ആരംഭിച്ച ട്രയലിന്റെ ഭാഗമായി ഇതിനോടകം 25,296 പേരില്‍ നടത്തിയ വാക്സിന്‍ പരീക്ഷണം, അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതായാണ് മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ അവകാശപ്പെടുന്നത്. ട്രയലുകളില്‍ നിന്നുള്ള ഫലങ്ങള്‍ നോക്കി മരുന്ന് ഫലിക്കുമോ എന്ന് നവംബറില്‍ അറിയാമെന്നാണ് ബന്‍സല്‍ പറയുന്നത്. എന്നാല്‍ പ്രതിയോഗിയായ മരുന്നുകമ്പനി(ഫൈസര്‍) ഒക്ടോബറില്‍വാക്സിന്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍, ഫലങ്ങള്‍ഒക്ടോബറില്‍അറിയാന്‍ കഴിയുന്നതിനുള്ളസാധ്യത ബന്‍സല്‍ പൂര്‍ണമായി തള്ളിക്കളയുന്നില്ല.

രാജ്യത്ത് അണുബാധയുടെ തോത് വരുന്ന ആഴ്ചകളില്‍ കുറഞ്ഞാല്‍ അത് മോശം അവസ്ഥയില്‍ ചെന്നെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

രോഗബാധ കൂടുന്ന സമയമാണ് ഗവേഷണങ്ങള്‍ക്ക് അനുയോജ്യം. കൂടുതല്‍ രോഗബാധിതരില്‍ പരീക്ഷിച്ചെങ്കില്‍ മാത്രമേ ഒരു മരുന്ന് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്താന്‍ കഴിയൂ. പലരിലെയും രോഗപ്രതിരോധ ശേഷി വ്യത്യസ്തമായതിനാല്‍ മരുന്നിനോടുള്ള കൂടുതല്‍ രോഗികളുടെ പ്രതികരണം അറിഞ്ഞെങ്കില്‍ മാത്രമേ തെറ്റുകുറ്റങ്ങളില്ലാത്ത കണ്ടെത്തല്‍ സാധ്യമാകൂ. ലോകമെമ്പാടുമുള്ള മരുന്ന് നിര്‍മ്മാതാക്കള്‍ കോവിഡ് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. മോഡേര്‍ണ , ഫൈസര്‍ , ആസ്ട്ര സെനക്ക എന്നീ കമ്പനികള്‍ ഗവേഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. വാക്സിന്‍ എത്രമാത്രം ഫലപ്രദവും സുരക്ഷിതവും ആണെന്നുകൂടിയെ അറിയാനുള്ളൂ.

മരുന്ന് കമ്പനികള്‍ക്കിടയില്‍ വാക്സിന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ സുരക്ഷയ്ക്ക് പ്രഥമ പരിഗണന കല്പിക്കുന്നവരാണ് മൂന്ന് കൂട്ടരും. നവംബറിലോ ഡിസംബറിലോ വാക്സിന്‍ നിലവില്‍ വരാന്‍ സാധ്യതയുണ്ടെങ്കിലും 2021 പകുതിയോടെ മാത്രമേ ലഭ്യമാവൂ എന്നാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രേവന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട് റെഡ്ഫീല്‍ഡ് പറഞ്ഞത്. പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തിന് വെല്ലുവിളിയാണ് ഈ പരാമര്‍ശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക