Image

സുപ്രീം കോടതി ജഡ്ജി രൂത്ത് ബാഡർ ഗിൻസ്‌ബർഗ് അന്തരിച്ചു

പി.പി.ചെറിയാൻ Published on 19 September, 2020
സുപ്രീം കോടതി ജഡ്ജി രൂത്ത് ബാഡർ ഗിൻസ്‌ബർഗ് അന്തരിച്ചു
വാഷിംഗ്ടൺ: - യു.എസ് സുപ്രീം കോടതി ജഡ്ജി റൂത്ത് ബേഡർ ജീൻസ്ബർഗ്  സെപ്റ്റംബർ 19 - ന് അന്തരിച്ചു. 87 വയസ്സായിരുന്നു.
ദീർഘ നാളുകളായി പാൻക്രിയാസ് കാൻസറിന് ചികിൽസയിലായിരുന്നു റൂത്ത് . വാഷിംഗ്ടണിലുള്ള വസതിയിൽ വച്ചു കുടുബാഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം സംഭവിച്ചതെന്ന് സുപ്രീം കോടതിയുടെ അറിയിപ്പിൽ പറയുന്നു.
27 വർഷം യു.എസ്. സുപ്രീം കോടതി ജഡ്ജിയായി സുപ്രധാന , ഭരണഘടനാപരമായ നിരവധി വിധി പ്രഖ്യാപനങ്ങൾ നടത്തിയ ജഡ്ജി സുപ്രീം കോടതിയിൽ അറിയപ്പെടുന്ന ലിബറൽ നേതാവും സ്ത്രീജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നൽകുകയും ചെയ്തിരുന്നു. 
യു.എസ്. സുപ്രീം കോടതിയിൽ നിയമിതയായ രണ്ടാമത്തെ വനിതാ ജഡ്ജിയായിരുന്നു റൂത്ത് . 1993 - ൽ ബിൽ ക്ളിന്റനാണ് ഇവരെ സുപ്രീം കോടതിയിലേക്ക് നോമിനേറ്റ് ചെയ്യത്
ന്യൂയോർക്ക് ബ്രൂക്ക്ലി നിലാണ് റൂത്ത് ജനിച്ചു വളർന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും,  കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ലോ ബിരുദവും കരസ്ഥമാക്കി. 1980-ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഇവരെ യു.എസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിൽ നിയമിച്ചു. ഇവിടെ നിന്നാണ് ഇവർ സുപ്രീം കോടതിയിൽ എത്തുന്നത്.
പരേതനായ മാർട്ടിൻ ജീൻസ്ബർഗാണ് ഭർത്താവ്. ജയ്ൻ, ജെയിംസ് എന്നിവർ മക്കളാണ്. ആർലിംഗ്ടൺ നാഷനൽ സെമിട്രിയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
സുപ്രീം കോടതി ജഡ്ജി രൂത്ത് ബാഡർ ഗിൻസ്‌ബർഗ് അന്തരിച്ചു സുപ്രീം കോടതി ജഡ്ജി രൂത്ത് ബാഡർ ഗിൻസ്‌ബർഗ് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക