Image

2018 പ്രളയത്തിലുണ്ടായ കാര്‍ഷിക നഷ്ടം 18,545 കോടി; കര്‍ഷകര്‍ക്ക് ആകെ കിട്ടിയ നഷ്ടപരിഹാരം 195 കോടി

Published on 19 September, 2020
2018 പ്രളയത്തിലുണ്ടായ കാര്‍ഷിക നഷ്ടം 18,545 കോടി; കര്‍ഷകര്‍ക്ക് ആകെ കിട്ടിയ നഷ്ടപരിഹാരം 195 കോടി
കോഴിക്കോട്: 2018 പ്രളയത്തില്‍ 18, 545 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 195 കോടി രൂപമാത്രമെന്ന് രേഖകള്‍. ദുരന്തനിവാരണ നിയമപ്രകാരം നല്‍കിയത് 115 കോടിരൂപ മാത്രം.

കാര്‍ഷിക വിള നാശത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. യുടെ യില്‍ നിന്നും കര്‍ഷകര്‍ക്ക് കിട്ടിയതാകട്ടെ 80 കോടിയും. കൃഷിനാശം സംബന്ധിച്ച്‌ കണക്ക് തയ്യാറാക്കിയത് സംസ്ഥാന സര്‍ക്കാറാണ്. ഏറ്റവും വലിയ കാര്‍ഷിക നഷ്ടം ആലപ്പുഴ ജില്ലയിലാണ്. 3000 കോടി. കാസര്‍ഗോട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ കാര്‍ഷിക നഷ്ടമുണ്ടായത്. 70കോടി അഞ്ച് ലക്ഷം രൂപ. കൃഷിനാശത്തിന് ആനുപാതികമായി നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മാത്രമല്ല വിതരണം ചെയ്തതാവട്ടെ തുച്ഛമായ തുകയും. അതായത് ഒരു വാഴ നശിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം അഞ്ച് രൂപ.

ഇങ്ങനെ കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിച്ചപ്പോഴാണ് കര്‍ഷകര്‍ക്ക് തുച്ഛമായ തുക നഷ്ടപരിഹാരം ലഭിച്ചതെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അഡ്വ. പ്രദീപ് കുമാര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക