Image

മധുപനണയും നേരം (കവിത: ജലജ പ്രഭ)

Published on 19 September, 2020
മധുപനണയും നേരം (കവിത: ജലജ പ്രഭ)
അരിയ മുല്ല ഞാൻ പതുങ്ങി നിൽപൂ
അഴകെഴും പൂവാടിയിൽ

പാരിജാതം പവിഴമല്ലികൾ 
പൂത്തു വിലസുമീ വനികയിൽ

വിടർന്നുനിൽപൂ മധുവേന്തി നിൽപ്പൂ
മധുപ -  നിതുവഴിയണയുമോ?

ഗന്ധരാജൻ പനിനീർ മലരുകൾ
തിങ്ങിടുന്നൊരീ വാടിയിൽ

അണയുമെങ്കിലു മറിയുകില്ലവൻ
വിരഹിതയാകുമീ പൂവിനെ

തൊടിയിലിങ്ങനെ നമ്ര മുഖിയായ്
കഴിയുമിനി ഞാനെത്ര നാൾ?

പരിഹസിപ്പൂ രാജമല്ലികൾ
ചെറിയയിവളോ കാമിനി ?

മധുപനെത്തിയ മൂളൽ കേട്ടെൻ 
ഹൃദയ തന്ത്രികളുണരവേ

പറന്നു വന്നവൻ തൊടിയിലെല്ലാം
പരതിയെൻ ചാരെയണഞ്ഞിതാ

ചെത്തി ചേമന്തി ചെണ്ടുമല്ലികളെ -
ത്തി നോക്കി വിതുമ്പുന്നു

കണ്ടതില്ലീ സൂനമൊന്നിലും നിന്റെ
ചന്തമെൻ കാതരേ

എന്റെ കാതിലവനോതവെ കുളിർ
തെന്നലെന്നെ തഴുകിയോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക