Image

ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്ക് ജയം

Published on 19 September, 2020
ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്ക് ജയം


അബുദാബി: ഉദ്ഘാടന മത്സരത്തില്‍ തോറ്റ് തുടങ്ങുന്ന പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ അണിനിരന്ന ഐ.പി.എല്‍ 13-ാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ചു വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടന്നു. 

അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായുഡു, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ ഇന്നിങ്സുകളാണ് ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്. 48 പന്തുകള്‍ 
നേരിട്ട റായുഡു മൂന്നു സിക്സും ആറു ഫോറുമടക്കം 71 റണ്‍സെടുത്തു. റായുഡുവാണ് കളിയിലെ താരവും.

രണ്ട് ഓവറിനുള്ളില്‍ മുരളി വിജയ് (1), ഷെയ്ന്‍ വാട്ട്‌സണ്‍ (4) എന്നിവരെ നഷ്ടമായ ശേഷമാണ് ഫാഫ് ഡൂപ്ലെസിസിനെ കൂട്ടുപിടിച്ച് റായുഡു ചെന്നൈയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. 44 പന്തുകള്‍ നേരിട്ട ഡൂപ്ലെസിസ് 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക