Image

എം.പിമാര്‍ക്കിടയിലും കോവിഡ് വ്യാപനം രൂക്ഷം; പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

Published on 19 September, 2020
എം.പിമാര്‍ക്കിടയിലും കോവിഡ് വ്യാപനം രൂക്ഷം; പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും


ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. കോവിഡ് 19 രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുവരെ 30 എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം അമ്പത് ലക്ഷം കവിഞ്ഞിരിക്കുകയുമാണ്. 
ആറ് മാസത്തിന് ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. ഒക്ടോബര്‍ ഒന്ന് വരെയായിരുന്നു സമ്മേളന കാലയളവ്. എന്നാല്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം ഒരാഴ്ചയായി ചുരുക്കിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം രാജ്യസഭാ, ലോക്സഭാ സെക്രട്ടറിയേറ്റുകള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് എം.പിമാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. ഈ പരിശോധയിലാണ് മുപ്പതോളം എം.പിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. 
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഒരു ലക്ഷത്തോട് അടുത്തിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. കോവിഡ് ബാധിച്ച് 85,619 പേര്‍ക്ക് ഇതുവരെ ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക