Image

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കേന്ദ്രമന്ത്രി ഇ.അഹമ്മദിന് സ്വീകരണം നല്‍കി

ജോര്‍ജ് ജോണ്‍ Published on 06 June, 2012
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കേന്ദ്രമന്ത്രി ഇ.അഹമ്മദിന് സ്വീകരണം നല്‍കി
ഫ്രാങ്ക്ഫര്‍ട്ട് : ഉക്രെയിന്‍ യാത്രാ മധ്യേ ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തിയ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദിന് ഫ്രാങ്ക്ഫര്‍ട്ട കേരളസമാജം സ്വീകരണം നല്‍കി. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ തരന്‍ജിത് സിഗ് സന്തുവിനേയും ഈ അവസരത്തില്‍ സമാജം ഹാര്‍ദ്ദവമായി സ്വീകരിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ ഡല്‍ഹി തന്തൂര്‍ റസ്‌റ്റോറന്റിലാണ് ഈ സ്വീകരണം നടത്തിയത്.

കേരളസമാജം പ്രസിഡന്റ് കോശി മാത്യു സമാജം പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് മന്ത്രി അഹമ്മദിയെും, കോണ്‍സുല്‍ ജനറലിനെയും, പങ്കെടുത്ത മറ്റുള്ള വരെയും സ്വാഗതം ചെയ്തു. സമാജം നടത്തുന്ന മലയാളം സ്‌ക്കൂളിന്റെ പ്രവര്‍ത്തനങ്ങളും പഠനകാര്യങ്ങളും സ്‌ക്കൂള്‍ പ്രതിനിധി ഡോ. അജാക്‌സ് മൊഹമ്മദ് വിശദീകരിച്ചു. മലയാളം സ്‌ക്കൂളിനോടൊപ്പം രാഷ്ട്രഭാഷയായ ഹിന്ദി പഠിപ്പിക്കുന്നതിനും, സി.ബി.എസ്.സി. സിലബസില്‍ ഒരു ഇന്ത്യന്‍ സ്‌ക്കൂള്‍ തുടങ്ങുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളസമാജം മന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്വീകരണത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അഭിപ്രായങ്ങളും, ആവശ്യങ്ങളും മന്ത്രിയെ ധരിപ്പിച്ചു.

ഈ സ്വീകരണയോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കോണ്‍സുല്‍ ജനറലുമായി ചര്‍ച്ച ചെയ്ത് പഠനം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന് മന്ത്രി ഇ.അഹമ്മദ് ഉറപ്പ് നല്‍കി. അതോടൊപ്പം തനിക്ക് നല്‍കിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ തരന്‍ജിത് സിഗ് സന്തു കേരളസമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സഹായ സഹകരണം വാഗ്ദാനം ചെയ്തു.

ഡോ. അജാക്‌സ് മൊഹമ്മദ് ഈ സ്വീകരണയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കേന്ദ്രമന്ത്രി ഇ.അഹമ്മദിന് സ്വീകരണം നല്‍കിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം കേന്ദ്രമന്ത്രി ഇ.അഹമ്മദിന് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക